പ്രണയത്തിന്റെ ചിരിവിരുന്നൊരുക്കി നിത്യ ഹരിത നായകൻ….

0

പ്രണയത്തിന്റെ ചിരിവിരുന്നൊരുക്കി നിത്യ ഹരിത നായകൻ

കട്ടപ്പനയിലെ ഹൃത്തിക്ക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായ കൂട്ടുകെട്ടായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ ബോൾഗാട്ടി ഒന്നിക്കുന്ന പുതിയ ചിത്രം ആണ് നിത്യ ഹരിത നായകൻ. ധർമജൻ തന്നെ ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രം ഒരുക്കിയത് ബിനുരാജ് ആണ്.


സ്‌കൂൾ കാലം മുതൽ പിന്നീടങ്ങോട്ട് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടികളെപ്പറ്റിയും അവരിൽ നിന്നുണ്ടായ നല്ലതും കൈപ്പേറിയതുമായ അനുഭവങ്ങളെപ്പറ്റിയും സജിമോൻ ആദ്യരാത്രിയിൽ തന്റെ ഭാര്യയോട് പറയുന്നു. ഈ കഥകളിലൂടെയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.


സാധാരണ ഒരു യുവാവിന്റെ ജീവിതത്തിൽ നിറയുന്ന പ്രണയത്തിന്റെ കാഴ്ചകൾ തന്നെയാണ് തിരക്കഥാകൃത്ത് ജയഗോപാൽ നിത്യഹരിത നായകനിൽ ചേർത്തുവെച്ചിരിക്കുന്നത്.  വളരെ സ്വാഭാവികമായും നർമ്മത്തിന്റെ മേൽപ്പൊടികൊണ്ടും പ്രേക്ഷകരെ പൂർണമായും ചിരിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ചിത്രം പൂർണമായും വിജയിച്ചിട്ടുണ്ട്. ആ കാഴ്ചകൾക്കൊപ്പം ഇന്ദ്രൻസ്, ധർമജൻ, മഞ്ജു പിള്ള, ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, ബിജു കുട്ടൻ, തട്ടീം മുട്ടീം ഫെയിം ജയകുമാർ, സാജു നവോദയ എന്നിവർ അവരുടെ കഥാപാത്രങ്ങളിലൂടെയും കൂടി പ്രേക്ഷകർക്ക് ഒരു നല്ല വിരുന്നൊരുക്കുന്നു.
രഞ്ജിൻ രാജ് എന്ന മ്യൂസിക്ക് ഡയറക്ടറെ തീർച്ചയായും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ് മനോഹരമായ പശ്ചാത്തല സംഗീതവും മനസിന് കുളിര്മയേകുന്ന ഗാനങ്ങളുമായി നിത്യഹരിത നായകനെ കൂടുതൽ മനോഹരം ആക്കാൻ രഞ്ജിന്റെ സംഗീതം കൊണ്ട് സാധിച്ചിരിക്കുന്നു. പവി കെ പവന്റെ ക്യാമറയും നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും ചിത്രത്തിന് കൂടുതൽ ഒഴുക്ക് നൽകുന്നു.


പൂർണമായും കുടുംബസമേതം പൊട്ടിച്ചിരിച്ചു ആസ്വാദിച്ചു കാണാവുന്ന ഒരു സമ്പൂർണ്ണ എന്റർടൈനർ തന്നെയാണ് നിത്യ ഹരിത നായകൻ

Share.