Connect with us

Reviews

സിനിമ ആരാധകർക്ക് പുത്തൻ അനുഭവം പകർന്ന് ‘9’.. നയൻ റിവ്യു വായിക്കാം

Published

on

ഇന്ന് പ്രദർശനത്തിന് എത്തിയ പൃഥ്വിരാജ് ചിത്രമാണ് ‘നയൻ’.100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽകർ സൽമാൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സോണി പിക്ചേഴ്സും ചേർന്നാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.. പൃഥ്വിരാജ് നായകനായി എത്തിയപ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് മാസ്റ്റർ അലോക്, പ്രകാശ് രാജ്, വമിക ഗാബി, മമ്ത മോഹൻദാസ് എന്നിവരാണ്. ട്രെയിലർ, ഗാനങ്ങൾ എന്നിവയ്ക്ക് വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.


സാങ്കേതിക മികവ് കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ചിത്രമാണിത്. സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലിംഗ് ചിത്രമാണിത്.വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌.ആൽബർട്ട് എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ ആയാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിചിത്രമായ ഒരു ഗ്ലോബൽ ഇവന്റിന്റെ പശ്ചാത്തലത്തിൽ ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും ഇദ്ദേഹത്തിന്റെയും മകൻ ആദത്തിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങളുമാണ് നയൻ എന്ന ചിത്രത്തിന്റെ കഥാഗതി തിരിച്ചു വിടുന്നത്.


മലയാളത്തിൽ ആദ്യമായി ആയിരിക്കും ഒരു സയറ്റിഫിക് ത്രില്ലർ ചിത്രം.
മലയാള സിനിമയെ വേറൊരു തലത്തിലേക്ക് ഉയർത്തുക തന്നെ ചെയ്യും നയൻ എന്ന ചിത്രം.പൃഥ്വിരാജ് തന്റെ വേഷം പതിവ് പോലെ ഗംഭീരമാക്കി മാറ്റിയപ്പോൾ ഏറെ കൈയടി നേടിയത് മാസ്റ്റർ അലോകിന്റെ പ്രകടനമാണ് ഒരു കൊച്ചു കുട്ടി ഇത്രയും ഗംഭീരമായി അഭിനയിക്കുക എന്നത് വളരെ ശ്രദ്ധ നേടുന്ന ഒന്നാണ്. ഗോദയ്ക്ക് ശേഷം വമിഖ വേഷമിട്ട ചിത്രമാണിത്, തന്റെ കഥാപാത്രത്തെ വളരെ മനോഹരമാക്കാൻ വമിഖയ്ക്ക് സാധിച്ചു.


അഭിനദ് രാമാനുജനാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ഒരുക്കിയത്, വളരെ മനോഹരമായി തന്നെ ദൃശ്യങ്ങൾ പകർത്താൻ അഭിനന്ദിന് സാധിച്ചു. Vfx മികവിട്ടു നിന്നപ്പോൾ ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതവും ഡി.ജെ. ശേഖർ ഒരുക്കിയ പശ്ചാത്തല സംഗീതവും വളരെ പ്രശംസ അര്ഹിക്കുന്നവയാണ്. ഇത് വരെ മലയാള സിനിമയിൽ കാണാൻ സാധിക്കാത്ത പ്രത്യേക ഒരു ദൃശ്യ അനുഭവമാണ് നയൻ. ത്രില്ലിങ് ഏലമെന്റസും സസ്പെന്സും അച്ഛന്റെയും മകന്റെയും ആത്മബന്ധവും എല്ലാം ചേർന്ന മനോഹരമായ ഒരു ചിത്രമാണ് നയൻ

Continue Reading

Latest News

മലയാളത്തിൽ മറ്റൊരു റിയലിസ്റ്റിക് ചിത്രം കൂടി…!ഉണ്ടയുടെ റിവ്യൂ വായിക്കാം…!

Published

on

മലയാളത്തിൽ മറ്റൊരു റിയലിസ്റ്റിക് ചിത്രം കൂടി…!ഉണ്ടയുടെ റിവ്യൂ വായിക്കാം…!കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ മലയാളചിത്രമാണ് ഉണ്ട. പേരിലെ പുതുമ കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടിയാണ്.മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ആക്ഷനും കോമഡിയും വൈകാരിക മുഹൂര്‍ത്തങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ റിയലിസ്റ്റിക് ചിത്രമാണ് ഉണ്ട.

മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്ന ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി പോവേണ്ടി വരുന്ന കേരളാ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്..സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.. മമ്മൂട്ടി പോലീസ് വേഷങ്ങളിൽ എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസുകളിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളവയാണ്…

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കഥാപാത്രങ്ങളെ എല്ലാം വ്യക്തമായി മനസിലാക്കാനും അവരുടെ ഇഴയടുപ്പവും എല്ലാം വളരെ വ്യക്തമാക്കി..ഒരു നിമിഷം പോലും മടുപ്പിക്കാതെ പ്രേക്ഷകനെ ചിത്രത്തിലേക്ക് കൂട്ടി കൊണ്ടുപോയി എന്ന് തന്നെ പറയാം.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം നൽകിയിട്ടുണ്ട്.മമ്മൂക്കയ്ക്ക് ഒപ്പം അർജ്ജുൻ അശോകൻ,ഷൈൻ ടോം ചാക്കോ, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളും വേഷമിട്ടു.അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നിരുന്നു,തൻ്റെ രണ്ടാമത്തെ ചിത്രത്തെ ആദ്യ ചിത്രത്തേക്കാൾ മനോഹരമാക്കാൻ സംവിധായകന് നൂറു ശതമാനവും കഴിഞ്ഞിട്ടുണ്ട് .

വെടിയുണ്ടകളെ ഭയക്കുന്ന,ഇതുവരെ വെടി ഉതിർത്തിട്ടില്ലാത്ത തോക്കുകളെ എങ്ങനെ നേരിടണമെന്ന് മുൻ പരിചയമില്ലാത്ത എസ്‌.ഐ മണിയായി മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു. മമ്മൂട്ടിയും ഒപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, റോണി ഡേവിഡ് ഉൾപ്പെടുന്ന മറ്റ്‌ സഹ താരങ്ങളും നൽകിയ മിന്നും പ്രകടനമാണ് കാഴ്ചവെചത്.

പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ ഒക്കെ തന്നെ സന്ദർഭാനുയോജ്യമായിരുന്നു . അതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ് ഏറെ കയ്യടികൾ അർഹിക്കുന്നത് .സജിത്ത് പുരുഷന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ട ഒന്നാണ്.

Continue Reading

Reviews

തീയറ്ററുകളിൽ ചിരിയുടെ വിരുന്നൊരുക്കി ചിൽഡ്രൻസ് പാർക്ക്…! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ഷാഫി ഒരുക്കിയ ചിൽഡ്രൻസ് പാർക്ക്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നിവർ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഫിയുടെ സഹോദരനും പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി ആണ്.. കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവർ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കൊച്ചിൻ ഫിലിമ്സിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ട്രയിലറും ഗാനങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ നേരത്തെ തരംഗം സൃഷ്ടിച്ചവയാണ്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവ എന്നീ മൂന്നു യുവാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാത്ത ഇവർ മൂന്നു പേരും ചേർന്ന് ഒരു അനാഥാലയം നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ ഇവരുടെ ജീവിതം മാറി മറിയുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ ദ്രുവൻ ഷറഫുദീൻ എന്നിവർ പൊട്ടിച്ചിക്ക് അരങ്ങൊരുക്കി തീയറ്ററുകളിൽ നിറഞ്ഞ കൈയടി നേടി എടുക്കുന്നുണ്ട്.ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍.

തുടര്‍ച്ചയായി പ്രേക്ഷകരെ രസിപ്പിക്കുവാന്‍ കഴിയുന്ന ചിത്രങ്ങള്‍ ചെയ്യുവാന്‍ തനിക്ക് സാധിക്കുമെന്ന് ഒരിക്കല്‍ കൂടി ഷാഫി എന്ന സംവിധായകന്‍ തെളിയിച്ചിരിക്കുകയാണ്. റാഫിയുടെ തിരക്കഥയിലെ ഹാസ്യ മുഹൂർത്തങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആവേശവും ആക്ഷനും പ്രണയവുമെല്ലാം കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് നല്ലൊരു എന്‍റെര്‍ട്ടൈന്‍മെന്‍റ് പാക്കേജ് ഒരുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികവുറ്റതാക്കി. വളരെ അനായാസമായും സ്വാഭാവികമായും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു. പ്രേക്ഷകരെ തങ്ങൾക്കൊപ്പം കൊണ്ട് പോകാൻ കഴിഞ്ഞത് ആണ് നടൻമാർ എന്ന നിലയിൽ ഇവർ നേടിയ വിജയം എന്ന് പറയാം . നായികാ വേഷങ്ങൾ ചെയ്ത ഗായത്രി സുരേഷ്, മാനസ, സൗമ്യ എന്നിവർ മികവ് പുലർത്തിയപ്പോൾ ഹാരിഷ് കണാരനും ഏറെ കയ്യടി നേടി. ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നോബി, ബേസിൽ , ശിവാജി ഗുരുവായൂർ, ശ്രീജിത്ത് രവി, മധു, റാഫി, എന്നിവരും തങ്ങൾക്കു കിട്ടിയ വേഷങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ചിൽഡ്രൻസ് പാർക്ക് നമ്മളെ ഏവരെയും ഏറെ രസിപ്പിക്കുന്ന തികഞ്ഞ ഒരു വിനോദ ചിത്രം ആണ്. ചിരിക്കാൻ ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും ഈ ചിത്രം ചിരി സമ്മാനിക്കും എന്നുറപ്പാണ്

Continue Reading

Latest News

തൊട്ടപ്പന്‌ ജീവൻ പകർന്ന് വിനായകൻ..! തൊട്ടപ്പൻ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് തൊട്ടപ്പൻ. കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്‌ത ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് വിനായകനാണ്.ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥയ്ക്ക് പി എസ് റഫീക്ക് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആമേൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും പി എസ് റഫീക്കാണ്.

ഒരു തുരുത്തിന്റെ പശ്ചാത്തലത്തിലാണ് തൊട്ടപ്പന്റെ കഥ നടക്കുന്നത്. കള്ളന്മാരായ ഇത്താക്കും ജോണപ്പനും ആത്മാർത്ഥ സുഹൃത്തുക്കളാണ്.ജോണപ്പന്റെ തിരോധാനം ഇത്താക്കിനെ സാറയുടെ തൊട്ടപ്പൻ മാത്രമല്ല അപ്പനുമാക്കുന്നു… പട്ടിണിയായലും കഷ്ടപ്പാടായാലും വേദനയായാലും നീറുപോലെ ജീവിക്കാൻ സാറയെ തൊട്ടപ്പൻ പഠിപ്പിക്കുന്നു..സാറായ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഇത്താക്ക്, ഇത്താക്കിനു വേണ്ടി എന്തും ചെയ്യുന്ന സാറാ., ഇവരുടെ സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

പതിവ് പോലെ തന്നെ വിനായകന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. തന്റെ പഴയ കഥാപാത്രങ്ങളോട് ഒട്ടും തന്നെ സാമ്യത വരുത്താതെ വളരെ മനോഹരമായി കഥാപാത്രത്തിന് ജീവൻ പകരാൻ വിനായകൻ എന്ന നടന് നൂറു ശതമാനം സാധിച്ചു. വിനായകനൊപ്പം തന്നെ ഗംഭീര പ്രകടനമാണ് മകളായി എത്തിയ പ്രിയംവദ എന്ന നവാഗത കാഴ്ചവെച്ചത്. ആനന്ദത്തിൽ കൂടി ശ്രദ്ധേയനായ റോഷൻ ഇസ്മയിൽ എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.

ലാൽ, മനോജ് കെ ജയൻ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രത്തെ മനോഹരമാക്കി.ചിത്രത്തിന്റെ തുടക്കം മുതൽ പ്രേക്ഷകനെ സിനിമയ്ക്ക് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സംവിധായകന് സാധിച്ചു.. മികച്ച ഒരു സംവിധായകനാണ് എന്ന് ഒരിക്കൽ കൂടി ചിത്രത്തിൽ കൂടി തെളിയിച്ചിരിക്കുകയാണ്. വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ഒരു കഥ പറച്ചിൽ രീതിയാണ് ചിത്രത്തിനുള്ളത് .

സുരേഷ് രാജനാണ് തൊട്ടപ്പനിലെ മനോഹരമായ ദൃശ്യങ്ങൾക്ക് പിന്നിൽ, തുരുത്തും അവിടുത്തെ പശ്ചാത്തലവും എല്ലാം തന്നെ വളരെ മനോഹരമായി തന്നെ പ്രേക്ഷകന് മുന്നിൽ എത്തിക്കാൻ സുരേഷ് രാജന് സാധിച്ചു.സിനിമയുടെ മൂഡിനോട് ഇഴുകി ചേരുന്ന രീതിയിലാണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, പശ്ചാത്തല സംഗീതം ജസ്റ്റിനും നിർവ്വഹിച്ചിരിക്കുന്നു.. ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങുന്ന മികച്ച ഒരുപിടി കഥാപാത്രങ്ങളും കഥ സന്ദർഭങ്ങളും തീയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ കാണുമെന്ന് തീർച്ച

Continue Reading

Updates

Trending