ഡോ. സറീന തോമസ്‌ എന്ന ശക്തമായ കഥാപാത്രവുമായ്‌ നേഹ സക്‌സേന വീണ്ടും…..

0

മമ്മുട്ടിയുടെ കസബ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരിലേക്കെത്തിയ നായികയാണ്‌ നേഹ സക്‌സേന, കസബക്ക്‌ ശേഷം മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായിക പ്രധാനമുള്ള വേഷത്തിലൂടെ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ ഈ നായിക സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തില്‍ ശക്തമായ ഒരു നായിക കഥാപാത്രത്തേയും അവതരിപ്പിക്കുകയുണ്ടായി.
മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വരുന്ന ഈ താരം വളരെ ശക്തമായ മറ്റൊരു കഥാപാത്രവുമായ്‌ എത്തുകയാണ്‌ കൊച്ചിന്‍ ശാദി @ ചെന്നൈ 03 എന്ന ചിത്രത്തിലൂടെ. അബ്ദുള്‍ ലത്തീഫ്‌ വടക്കൂട്ട്‌ നിര്‍മ്മിച്ച്‌ മഞജിത്ത്‌ ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ്‌ ഒരുങ്ങുന്നത്‌.
ചാര്‍മി, ആര്‍.കെ. സുരേഷ്‌, അക്ഷിത ശ്രീധര്‍ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

നേഹ സക്‌സേനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണൂ..

Share.