Connect with us

Reviews

സെയ് രാ നരസിംഹ റെഡ്ഡി – വീണ്ടും ഒരു ബ്രഹ്മാൻഡ തെന്നിന്ത്യൻ വിസ്മയം

Published

on

സെയ് രാ നരസിംഹ റെഡ്ഡി – വീണ്ടും ഒരു ബ്രഹ്മാൻഡ തെന്നിന്ത്യൻ വിസ്മയം

ചിരഞ്ജീവി, അമിതാഭ് ബച്ചൻ, സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയന്താര, തമന്ന ഭാട്ടിയ തുടങ്ങിയവർ അഭിനയിച്ച സെയ് രാ നരസിംഹ റെഡ്ഡി ഇന്ന് റിലീസ് ചെയ്യുന്നു. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നു. സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സായ രാ നരസിംഹ റെഡ്ഡിയിൽ രായലസീമ സ്വാതന്ത്ര്യസമരസേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവി. ബ്രിട്ടീഷുകാർക്കെതിരായ നരസിംഹ പോരാട്ടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരായ യുദ്ധം 1857 ന് ഒരു പതിറ്റാണ്ടിന് മുമ്പ് നടന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ കലാപമായി കണക്കാക്കപ്പെടുന്നു.

അടുത്തിടെ പുറത്തിറങ്ങിയ പ്രീ-റിലീസ് പരിപാടിയിൽ, മെഗാസ്റ്റാർ ചിരഞ്ജീവി, എസ്എസ് രാജമൗലിയെയും ബാഹുബലിയുമായുള്ള വിജയത്തെയും ചിത്രവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ച ഘടകമായി കണക്കാക്കി. അദ്ദേഹം പറഞ്ഞു, “രാജമൗലിയുടെ ബാഹുബലിയിലായിരുന്നില്ലെങ്കിൽ, സായ് റാ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസം അവൻ നൽകി. ”

ചിത്രത്തോടുള്ള രാം ചരണിന്റെ സമർപ്പണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു, “ഈ സിനിമ നിർമ്മിക്കാൻ പണം ചെലവഴിക്കാൻ ചരൺ മടിച്ചില്ല. ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ക്രമീകരിച്ചു. ജോർജിയ യുദ്ധ സീക്വൻസ് ചിത്രീകരിക്കുന്നതിനുള്ള ശരിയായ സ്ഥലമാകുമെന്ന് ഞങ്ങൾ എല്ലാവരും തീരുമാനിച്ചു. ചരൺ രണ്ടുതവണ ആലോചിക്കാതെ ഞങ്ങളെ അവിടെ പറത്തി. ഞങ്ങൾ ഒന്നര മാസത്തേക്ക് അവിടെ വെടിവച്ചു, ഇതിന് 75 കോടി രൂപ ചെലവാകും. ഒരു നല്ല സിനിമ മാത്രമായതിനാൽ ചെലവുകളെക്കുറിച്ച് അദ്ദേഹം വിഷമിച്ചിരുന്നില്ല. ”

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്നു പറയുന്നത് തന്നെ ചിരഞ്ജീവി തന്നെയാണ്. ആ വന്മരം നിൽക്കുമ്പോൾ പോലും സുദീപ്, സേതുപതി, ജഗപതി ബാബു തുടങ്ങിഎല്ലാവർക്കും പെർഫോമൻസ് നടത്താനുള്ള എല്ലാ അവസരങ്ങളും സൈറായിൽ ഉണ്ടായിരുന്നു. ഒരു സംവിധായകനെന്ന നിലയിൽ സുരേന്ദർ റെഡ്ഢി വിജയിച്ചത് അവിടെയാണ്.

നായികയായി അഭിനയിച്ച നയൻതാരയും തമന്നയും തനിക്ക് കിട്ടിയ റോൾ തെറ്റെല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥയുടെ സാഹചര്യത്തിനുതകുന്ന റോൾ ആയത് കൊണ്ട് തന്നെ നയൻതാരയുടെ റോൾ ആക്ഷൻ ഒന്നും ഇല്ലാതെകടന്നു പോയത് ചെറിയ ഒരു നിരാശയുണ്ടാക്കി… സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നു തോന്നിയത് അതിന്റെ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും ആയിരുന്നു.

സൈറാ തമിഴ്പതിപ്പ് കണ്ടത് കൊണ്ട് തന്നെ തമിഴിലെ ചിരഞ്ജീവിയുടെ ഡബ്ബിങ് എത്രത്തോളം നിലവാരം ഉണ്ടാക്കുമെന്ന് ചെറിയ സംശയം ഉണ്ടായിരുന്നു. ചിരഞ്ജീവിക്ക് ഡബ്ബ് ചെയ്തത് അരവിന്ദ് സ്വാമി ആയിരുന്നു. വളരെ നന്നായി തന്നെ ആ ദൗത്യം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ സൈറാ തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ദൃശ്യവിരുന്നു തന്നെയാണ്

Continue Reading

Latest News

അതി മനോഹരമാണ് ഈ മനോഹരം…! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മനോഹരം.ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രം സംവിധാനം ചെയ്തു മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അൻവർ സാദിഖ് ആണ് മനോഹരത്തിന്റെ സംവിധായകൻ.ജോസ് ചക്കാലക്കൽ , സുനിൽ എ കെ എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം തന്നെ തരംഗം സൃഷ്ടിച്ചവയാണ് . വിനീത് ശ്രീനിവാസനൊപ്പം ഇന്ദ്രൻസ്, ബേസിൽ ജോസെഫ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.


വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനു എന്ന മനോഹരൻ അനുഗ്രഹീതനായ ഒരു ചിത്രകാരനാണ്, മനുവിന് ചുറ്റുമാണ് ചിത്രം വികസിക്കുന്നത്.ഫ്ലെക്സ് പ്രിൻറിംഗ് വരുന്നതോട് കൂടി ആര്ട്ട് വർക്ക് ചെയ്യുന്ന മനുവിനും കൂട്ടുകാർക്കും വലിയ തിരിച്ചടി ആകുകയാണ്, പിടിച്ചു നില്ക്കാൻ വേണ്ടി ഫോട്ടോഷോപ്പ് ഒക്കെ പഠിച്ചു ഒന്ന് മോഡേൺ ആവാൻ ശ്രമിക്കുന്ന മനുവിന്റെയും കൂട്ടുകാരുടെയും കഥയാണ് മനോഹരം പറയുന്നത്. മനുവിന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്ന് വരുന്നതുമെല്ലാം ചിത്രം പറയുന്നുണ്ട്.


വളരെ രസകരമായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്, തണ്ണീർമത്തൻ ദിനങ്ങളിലെ ഗംഭീര പ്രകടനത്തിന് ശേഷം എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം കൂടിയാണ് മനോഹരം. വളരെ മനോഹരമായ പ്രകടനത്തിൽ കൂടി തന്റെ അഭിനയ മികവ് ഒരിക്കൽ കൂടി കാണിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപെട്ടതാക്കുന്നതു എന്നും എടുത്തു പറയണം.


ഇന്ദ്രൻസേട്ടന്റെ വർഗീസേട്ടൻ എന്ന കഥാപാത്രവും ബേസിൽ ജോസഫിന്റെ പ്രഭുവും. നവാഗതയായ നായിക അപർണയും ഹരീഷ് പേരടി, ലക്ഷ്‌മി ശ്രീ, ദീപക് പറമ്പോൾ, നന്ദിനി എന്നിവരും അവരുടെ കഥാപാത്രങ്ങളെ വളരെയേറെ മനോഹരമാക്കി..ജെബിൻ ജേക്കബ് ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ സഞ്ജീവ് ടി ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്

Continue Reading

Latest News

കുടുംബ സദസ്സുകളുടെ കയ്യടിയിൽ ഗാനഗന്ധർവ്വൻ ! തുടർച്ചയായ ആറാം ഹിറ്റുമായി മമ്മൂക്ക !

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് മമ്മൂക്കയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കിയ ഗാനഗന്ധർവൻ.പഞ്ചവർണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ രമേശ് പിഷാരടി ഒരുക്കിയ ചിത്രമാണ് ഗാനഗന്ധർവൻ.ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന ‘കലാസദന്‍ ഉല്ലാസ്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഇച്ചയീസ് പ്രൊഡക്ഷന്സും രമേശ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആദ്യ പകുതിയേക്കാൾ ഗംഭീര രണ്ടാം പകുതിയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.ഒരു ഗാനമേള ഗായകൻ ആയ ഉല്ലാസിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കോമഡി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഗാനഗന്ധർവൻ. പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിൽ കൂടി സംവിധായക രംഗത്തേക്ക് പ്രവേശനം കുറിച്ച രമേശ് പിഷാരടി താൻ ഒരു മികച്ച സംവിധായകൻ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.


പ്രേക്ഷകനെ മടുപ്പിക്കാത്ത തരത്തിൽ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ സംവിധായകന് കഴിഞ്ഞു.വളരെ രസകരമായ രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. വളരെയേറെ നർമ മുഹൂർത്തങ്ങളിലൂടെ ഒരു കഥയെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മമ്മൂട്ടിയുടെ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തിൽ നായികയായി എത്തിയ വന്ദിത മനോഹരൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


മനോജ് കെ ജയൻ, സലിം കുമാർ, ധർമജൻ, സുരേഷ് കൃഷ്ണ, മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരൻ, സുനിൽ സുഗത, കിഷോർ വർമ്മ, ദേവൻ, റാഫി, ആര്യ, സുധീർ കരമന എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. സുരേഷ് കൃഷ്‌ണയുടെ പ്രകടനം ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്.ദീപക് ദേവ് ഒരുക്കിയ സംഗീതം മനോഹരമായപ്പോൾ അഴകപ്പൻ നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു ഗാനമേള രംഗങ്ങൾ ഏറ്റവും രസകരമായി തന്നെ ചിത്രീകരിക്കാൻ രമേശ് പിഷാരടിക്കു കഴിഞ്ഞിട്ടുണ്ട് . കുടുംബവുമൊത്ത് കാണാൻ സാധിക്കുന്ന ഒരു മനോഹരമായ വിനോദ ചിത്രമാണ് ഗാനഗന്ധർവൻ.

Continue Reading

Reviews

അന്യഭാഷയിൽ വീണ്ടും വിസ്മയിപ്പിച്ചു ലാലേട്ടൻ ! ഗംഭീര തിരിച്ചുവരവുമായി സൂര്യ ! കാപ്പാൻ റിവ്യൂ വായിക്കാം

Published

on

അന്യഭാഷയിൽ വീണ്ടും വിസ്മയിപ്പിച്ചു ലാലേട്ടൻ ! ഗംഭീര തിരിച്ചുവരവുമായി സൂര്യ ! കാപ്പാൻ റിവ്യൂ വായിക്കാം

അയൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് കെ. വി ആനന്ദ്- സൂര്യ ടീം. തേൻമാവിൻ കൊമ്പത്ത് ഉൾപ്പെടെ ഹിറ്റ്മേക്കർ ശങ്കറിനോപ്പം വരെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ദൃശ്യവിസ്മയം ഒരുക്കിയ ചായാഗ്രഹകൻ കൂടിയായിരുന്നു കെ വി ആനന്ദ്. ഒരു ഇടവേളയ്ക്ക് ശേഷം കെ വി ആനന്ദ് സൂര്യ ഒന്നിക്കുന്ന ചിത്രമാണ് കാപ്പൻ. പ്രഖ്യാപന വേളയിൽ തന്നെ മലയാളത്തിലെ സൂപ്പർ താരം മോഹൻലാൽ സൂര്യക്കൊപ്പം എന്നതും ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കെ.വി. ആനന്ദും പട്ടുക്കോട്ടൈ പ്രഭാകരുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സൂര്യക്കും മോഹൻലാലിനും പുറമെ ആര്യ ,സയ്യഷ ,ബോമാൻ ഇറാനി,സമുദ്രക്കനി, കൃഷ്ണമൂർത്തി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് പുറകിലുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണ് SPG (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്). അതിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് കതിർ. എന്നാൽ അതിലുപരി കതിർ നല്ലൊരു ജൈവ കർഷകൻ കൂടിയാണ്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ ഇന്ത്യക്ക് അകത്തും പുറത്തുമായി ശ്രമങ്ങൾ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഒരു പരിധി വരെ കാപ്പാൻ പറയുന്നത്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന തീവ്രവാദികൾ അയൽ രാജ്യങ്ങളിൽ നിന്ന് തന്നെയാണോ വരുന്നത് എന്നും കാപ്പാൻ പറയുന്നുണ്ട്. രാജ്യം വളരുമ്പോൾ രാജ്യത്തിന്റെ വിശപ്പകറ്റുന്ന കർഷകരുടെ മേൽ ഫാക്ടറികൾ പണിയുന്ന കോർപ്പറേറ്റുകളെയും കാപ്പാൻ ഉന്നം വെക്കുന്നുണ്ട്. തമിഴിൽ തുടർച്ചയായി വരുന്ന ഒരു ക്ലീഷെ ആണ് കർഷകരും കോർപ്പറേറ്റും എങ്കിലും കർഷകർ ആത്മഹത്യ ചെയ്യുന്ന എക്കാലവും ഈ ക്ലീഷെക്കും പ്രാധാന്യം ഉണ്ട്. എന്നാൽ ഈ ക്ലീഷെയിലും ഒരു പുതുമ കൊണ്ടുവരാൻ കാപ്പാനിലൂടെ തിരക്കഥാകൃത്തിന് സാധിച്ചു.

കാപ്പാൻ സൂര്യയുടെ പൂന്തുവിളയാട്ടം എന്ന് പറയാം. കുറെ കാലത്തിന് ശേഷം വളരെ എനർജറ്റിക് ആയി സൂര്യയെ കാണാൻ സാധിച്ചു. പല പല ഗെറ്റപ്പുകളിൽ സൂര്യ നിറഞ്ഞാടുകയായിരുന്നു. ഫൈറ്റ് സീനുകളിലെ മെയ്‌വഴക്കം എടുത്തു പറയേണ്ടത് ആണ്. പ്രധാനമന്ത്രിയായി നമ്മുടെ ലാലേട്ടൻ. കരിയറിലെ നല്ലൊരു പൊസിഷനിൽ നിൽക്കുമ്പോഴും ഇത്തരം ഒരു സപ്പോർട്ടിങ് റോൾ ചെയ്ത ലാലേട്ടൻ അഭിനന്ദനം അർഹിക്കുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടനെ പറ്റി ഒരഭിപ്രായത്തിന് പ്രസക്തി ഇല്ല. ഒരു നല്ല പ്രധാനമന്ത്രിക്ക് വേണ്ടത് ഒരല്പം കൂടാതെയും കുറയാതെയും വേണ്ടത് വേണ്ടപോലെ മോഹൻലാൽ സ്‌ക്രീനിൽ എത്തിച്ചു. പ്രധാനമന്ത്രിയുടെ മകനായി ആര്യയും പേർസണൽ സെക്രട്ടറി ആയി സയീഷയും എത്തി. ആദ്യ പകുതി സൂര്യ-ലാലേട്ടൻ കോംബോ ആയിരുന്നെങ്കിൽ രണ്ടാം പകുതി സൂര്യ-ആര്യ കോംബോ ആയിരുന്നു. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയിൽ ആര്യക്ക് കാര്യമായി സ്കോർ ചെയ്യാനുള്ള സ്പേസ് സംവിധായകൻ ഒരുക്കി വെച്ചിരുന്നു. നല്ല കുറെ കൗണ്ടറുകളും കോമഡിയും ഒക്കെ കൊണ്ട് ആര്യ തിയേറ്റർ ഇളക്കി മറിച്ചു. സമുദ്രകനി, ബൊമൻ ഇറാനി, ചിരാഗ് ജൈനി, ഷംന കാസിം എന്നിവർ തങ്ങളുടേതായ വേഷങ്ങൾ മികവുറ്റതാക്കി.

സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിൻ മികച്ചതാക്കി.വില്ലന്മാർ പറന്നു നടക്കുന്ന അമാനുഷികത നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഇല്ലാതിരുന്നതും പ്രേക്ഷകരെ കൂടുതൽ സിനിമയിലേക്ക് അടുപ്പിച്ച ഘടകമാണ്. ഹാരിസ് ജയരാജ് ഒരുക്കിയ “സിരിക്കി” “അമിഗോ” എന്നീ ഗാനങ്ങൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന. ബി ജി എം മികച്ചു നിന്നു. അതുപോലെ ചിത്രത്തിലെ DOPയും എഡിറ്റിങ്ങും മികച്ചു നിന്നു.

ഒരു ഇടവേളയ്ക്ക് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചു വരവിൽ ആരാധകർക്ക് ആഘോഷ പൂർവ്വം ആസ്വദിക്കാവുന്ന താരവിരുന്നുതന്നെയാണ് കാപ്പൻ

Continue Reading

Updates

Trending