Connect with us

Latest News

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!

Published

on

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
ദുൽഖർ സൽമാന്റെ സിനിമ പ്രവേശനം മുതൽ ഉയരുന്ന ചോദ്യമായിരുന്നു പ്രണവ് എന്നാണ് സിനിമയിൽ എത്തുക എന്നത്. ആ ചോദ്യങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് പ്രണവ് നായകനായി എത്തിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി. പ്രണവ് മോഹൻലാൽ ജീത്തു ജോസഫിന് ഒപ്പം സഹ സംവിധായകനായും പ്രവർത്തിച്ചിരുന്നു. ആദി റിലീസ് ചെയ്ത ഒരു വർഷത്തിന് ശേഷമാണു അടുത്ത ചിത്രവുമായി എത്തിയത് , രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് പ്രണവിന്റെ രണ്ടാമത്തെ ചിത്രം. മുൻപ് പല അഭിമുഖങ്ങളിലും പ്രണവിന് അഭിനയ തലപര്യം ഇല്ല എന്ന് ഏവരും കേട്ടിട്ടുള്ളതാണ് , പ്രണവിനെ ആണെങ്കിൽ ഇത് വരെ ഒരു മാധ്യമത്തിന് പോലും അഭിമുഖത്തിന് ലഭിച്ചിട്ടില്ല.


ഒരു മാധ്യമത്തിന് മോഹൻലാൽ നൽകിയ അഭിമുഖത്തിനിടയിൽ പ്രണവിന്റെ അഭിനയത്തെ പറ്റിയുള്ള മോഹൻലാലിൻറെ അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും.

Continue Reading

Latest News

ചാക്കോച്ചൻ ഇനി ചോക്ലേറ്റ് നായകനല്ല..! മസിൽ മാൻ..സോഷ്യൽ മീഡിയകളിൽ തരംഗമായി പുതിയ ചിത്രങ്ങൾ

Published

on

മലയാളത്തിലെ ചോക്ലേറ്റ് നായകൻ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു.. കുഞ്ചാക്കോ ബോബൻ എല്ലാവരുടെയും ചാക്കോച്ചൻ..അനിയത്തി പ്രാവിൽ തുടങ്ങിയ സിനിമ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ്..ചോക്ലേറ്റ് നായകൻ എന്ന് ചാക്കോച്ചനെ ഇനി വിളിക്കും മുന്നേ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ചിത്രങ്ങൾ ഒന്നു കാണണം…ചിത്രങ്ങൾ കണ്ടു കഴിഞ്ഞാൽ മസിൽ നായകൻ എന്നെ ആരും ചാക്കോച്ചൻ വിളിക്കു.ചിത്രം കണ്ട് ആരാധകർ മാത്രമല്ല, താരങ്ങൾ പോലും അക്ഷരാർഥത്തിൽ ഞെട്ടി.ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ബോഡി ബിൽഡപ്പും വടംവലിയുമായി ചാക്കോച്ചൻ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചാക്കോച്ചൻ പങ്ക് വെച്ച ചിത്രത്തിന് കമന്റുകളുമായി സിനിമ രംഗത്തെ പലരും വന്നിട്ടുണ്ട്….‘എന്റമ്മേ!’ എന്നായിരുന്നു ആന്റണിയുടെ കമന്റ്. ‘കട്ട പൊളി, ഈ മസിലൊക്കെ ഒളിപ്പിച്ചു വച്ചിരിക്കുവായിരുന്നല്ലേ കൊച്ചുകള്ളാ’–നീരജ് മാധവ്. വിജയ് യേശുദാസ്-എന്റെ പൊന്നേ ! ഞാൻ എന്താണ് ഈ കാണുന്നത്. ശരിക്കും ആ ദേഹത്തിൽ മസിൽ ഉണ്ടോ. നിങ്ങൾ എന്നെ പ്രചോദനംകൊള്ളിക്കുന്നു. പൊളിച്ചു. സ്നേഹം, ആദരം…

പ്രവീൺ മൈക്കിൾ എന്ന പൊലീസുകാരനായാണ് ചാക്കോച്ചൻ അഭിനയിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Latest News

ഗംഭീര തിരിച്ചുവരവുമായി സുരേഷ് ഗോപിയും ശോഭനയും..! തരംഗമായി വരനെ ആവിശ്യമുണ്ട് ടീസർ

Published

on

ദുല്‍ഖറിന്റെ നിര്‍മാണസംരംഭമായ വേഫെയറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്‌സും ചേർന്ന് നിർമ്മിക്കുന്ന വരനെ ആവിശ്യമുണ്ട് ചിത്രത്തിന്റെ ടീസർ റിലീസായി.., ശോഭനയും സുരേഷ് ഗോപിയും ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന ചിത്രമാണിത്.പ്രിയദർശൻറെ മകൾ കല്യാണി പ്രിയദർശൻറെ ആദ്യ മലയാള ചിത്രം കൂടിയാണിത്.,ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.കോമഡിക്ക് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന രസകരമായ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.അനൂപ് സത്യൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്..
സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച മണിച്ചിത്രതാഴിലെ ഏറ്റവും ശ്രദ്ധ ആകർഷിച്ച ഒരു ഡയലോഗാണ് സുരേഷ് ഗോപിയുടെ ഗംഗേ വിളി.. ചിത്രത്തിന്റെ ടീസറിലും അത് അവർത്തിച്ചിട്ടുണ്ട് .പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. അനൂപ സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്

Continue Reading

Latest News

ആവേഷത്തിലാഴ്ത്താൻ മരക്കാർ എത്തുന്നു..! ആദ്യ ടീസർ ഇന്ന് വൈകുന്നേരം

Published

on

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ ഇന്നെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ടീസറെത്തുന്നത്.പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Updates

Trending