ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരേപോലെ വിഷു വിരുന്ന് ഒരുക്കി മോഹൻലാൽ… മോഹൻലാൽ റിവ്യൂ വായിക്കാം….

0

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ.. ഒരു താരത്തിന്റെ പേരിൽ തന്നെ ചിത്രം ഇറങ്ങുന്നത് ഇത് ആദ്യമാകും. സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹൻലാൽ ഇന്ന് പ്രദർശനത്തിനെത്തി.. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്.

ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറിനും ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. തീയറ്ററുകളിൽ ആവേശം ഉയർത്തുന്ന മികച്ച ഒരു ചിത്രമാണ് മോഹൻലാൽ. മലയാള സിനിമയുടെ ആവേശവും വികാരവും ആയ മഹാ നടൻ മോഹൻലാലിനുള്ള ആദരമാണ് ചിത്രം നേരത്തെ ഇന്ദ്രജിത് പറഞ്ഞിരുന്നു.

1980 ല്‍ ക്രിസ്തുമസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയറ്ററില്‍ എത്തിയതോടെയാണു മോഹന്‍ലാല്‍ മലയാള സിനിമയില്‍ വില്ലനായി എത്തുന്നത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ ഈ സിനിമ ആരംഭിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെ മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് മോഹൻലാൽ.


മഞ്ജു വാര്യരും ഇന്ദ്രജിത്തും ഇതാദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മോഹന്‍ലാല്‍. മീനുക്കിട്ടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മീനുക്കുട്ടി മോഹന്‍ലാലിന്റെ വലിയൊരു ആരാധിക കൂടിയാണ്. സേതു മാധവനെന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. സലിം കുമാർ, അജു വർഗീസ് തുടങ്ങി നീണ്ട താര നിര തന്നെയുണ്ട് ചിത്രത്തിൽ. മികച്ച അഭിനയ മുഹൂർത്തങ്ങൾ താരങ്ങൾ നമ്മൾക്ക് സമ്മാനിച്ചു… കുട്ടിക്കാലം അവതരിപ്പിച്ച താരങ്ങളും കൈയടി നേടി…


ലാലേട്ടൻ ആരാധകർക്ക് ആവേശം തരുന്ന ഗാനം തീയറ്ററുകളിൽ ആഘോഷം ഒരുക്കി… ടോണി ജോസഫ്, നിഹാൽ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാറിന്റെ ഛായാഗ്രഹണം മികവിട്ട് നിന്നു…

അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം മോഹന്‍ലാലിന് ധൈര്യമായി ടിക്കറ്റെടുക്കാം…

Share.