Connect with us

Latest News

ഗൂഗിളിൽ ഈ കൊല്ലം ആളുകൾ ഏറ്റവും തിരഞ്ഞത് മോഹൻലാലിനെ, രണ്ടാമത് മമ്മൂട്ടി

Published

on

ലൂസിഫറിന്റെ വിജയത്തിലൂടെ ഇക്കൊല്ലം മലയാളത്തില്‍ തിളങ്ങിയ താരമാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ ചരിത്ര വിജയമാണ് നേടിയത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ വിജയമായിട്ടാണ് സിനിമ മാറിയത്. 200 കോടി ക്ലബില്‍ കടന്ന ലൂസിഫര്‍ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ രണ്ട്

സിനിമകളാണ് ഇക്കൊല്ലം മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയത്. ലൂസിഫറിന് പിന്നാലെ ഇട്ടിമാണിയും നടന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ലൂസിഫറിന്റെ വിജയത്തിലൂടെ സോഷ്യല്‍ മീഡിയയിലും മോഹന്‍ലാല്‍ തരംഗമായി മാറി. ഇക്കൊല്ലം ഗൂഗിളില്‍ എറ്റവുമധികം പേര്‍ തിരഞ്ഞ മലയാള നടനും മോഹന്‍ലാല്‍ തന്നെയാണ്.

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം ഗൂഗിള്‍ പുറത്തുവിട്ടത്. ലൂസിഫര്‍ വലിയ വിജയമായ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്‍തൂക്കമാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട സെര്‍ച്ചുകള്‍ക്ക് ഉളളത്. മോഹന്‍ലാലിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഇക്കൊല്ലം ഗൂഗിള്‍ സെര്‍ച്ചില്‍ രണ്ടാമത് എത്തിയത്. സെര്‍ച്ചിംഗില്‍ ചില മാസങ്ങളില്‍ മമ്മൂട്ടിയാണ് മുന്‍പിലുളളത്.

ഇക്കൊല്ലം ഏഴ് സിനിമകളാണ് മമ്മൂക്കയുടെതായി പുറത്തിറങ്ങിയത്. അഞ്ച് മലയാള സിനിമകളും തമിഴ്,തെലുങ്ക് ഭാഷകളില്‍ നിന്നായി ഒരോ ചിത്രങ്ങളുമാണ് പുറത്തിറങ്ങിയത്. ഇതില്‍ മധുരരാജ, മാമാങ്കം തുടങ്ങിയ സിനിമകള്‍ ഇക്കൊല്ലം മെഗാസ്റ്റാറിന്റെതായി വലിയ വിജയം നേടി. ലിസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നിലായി എത്തിയിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെ ഇക്കൊല്ലം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു.

Continue Reading

Latest News

തിരിച്ച് വരവ് ഗംഭീരമാക്കി ശോഭനയും സുരേഷ് ഗോപിയും..! വരനെ ആവിശ്യമുണ്ട് റിവ്യൂ വായിക്കാം

Published

on

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് വരനെ ആവിശ്യമുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരനെ ആവിശ്യമുണ്ട്. പ്രധാന കാരണങ്ങൾ സുരേഷ് ഗോപി, ശോഭന തിരിച്ചു വരവ് കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം , ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം. ഒരു പ്രേക്ഷകന് ചിത്രത്തിനായി കാത്തിരിക്കാൻ ഇത് തന്നെ ധാരാളമാണ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേയും ശോഭനയുടെയും തിരിച്ചു വരവ് കൂടിയാണ് ചിത്രം. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്.

രണ്ട് തലമുറയുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്.ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. ആദ്യ സംവിധാന സംരഭമാണെന്ന് ഒരിക്കൽ പോലും തോന്നാത്ത തരത്തിലാണ് അനൂപ് ചിത്രം എടുത്തിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെയാണ്.

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയഫ്രഞ്ച് അധ്യാപികയും സിംഗിൾ മദറും ആയ നീന. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

കോമഡിയും പ്രണയവും ആക്ഷനും എല്ലാം നിറച്ച് തൻ്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. മേജർ ഉണ്ണിക്കൃഷ്ണനായി ഗംഭീര കൈയടികൾ സുരേഷ് ഗോപി സ്വന്തമാക്കിയപ്പോൾ ശോഭനയും തൻ്റെ കഥാപാത്രത്തെ ഗംഭീരമാക്കി മാറ്റി. കല്യാണി പ്രിയദർശൻറെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിൽ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടി എന്ന് തന്നെ പറയാം.

പ്രേക്ഷകന് ഏറെ ഇഷ്ടമാകുന്ന തരത്തിൽ ഒട്ടും മടുപ്പിക്കാതെ തന്നെയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.മുകേഷ് മുരളീധരൻ ഒരുക്കിയ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം അൽഫോൻസ് ജോസഫിന്റെ മനോഹരമായ സംഗീതവും കൂടിയായപ്പോൾ പ്രേക്ഷകർക്ക് മികച്ചൊരു കുടുംബവിരുന്നായി തീർന്നിരിക്കുകയാണ് ചിത്രം

Continue Reading

Latest News

തമിഴ് സൂപ്പർതാരം വിജയ് ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ

Published

on

തമിഴ് സൂപ്പർതാരം വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രമായ ബിഗിലിന്റെ നിർമാതാക്കളുടെ കമ്പനി ഓഫീസിൽ നടത്തിയ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിന് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ മാസ്റ്ററിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്.ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു.

Continue Reading

Latest News

സുകുമാര കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോൾ

Published

on

കെ ജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ മുഴുവന്‍ താരമായ നടനാണ് യാഷ്.മലയാളാത്തിലും യാഷിന് നിരവധി ആരാധകരുണ്ട്.കെജിഎഫിലെ റോക്കി ഭായ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. കെ ജി എഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇപ്പോഴിതാ റോക്കി ഭായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

”റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍” എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Continue Reading

Updates

Trending