Film News
ജൂഡ് ആൻറണി ചിത്രത്തിൽ നായകനായി മോഹൻലാൽ !

ജൂഡ് ആൻറണി ചിത്രത്തിൽ നായകനായി മോഹൻലാൽ !
സംവിധായകൻ ജൂഡ് ആൻറണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയിലെ തന്നെ റെക്കോർഡുകളെല്ലാം തിരുത്തി കുറിക്കുവാൻ സാധ്യതയുള്ള ജനപ്രവാഹമാണ് ഇപ്പോൾ ബോളിവുഡ് ബോക്സ് ഓഫീസിൽ കാണുവാൻ സാധിക്കുന്നത്. ചിത്രം മലയാളി പ്രേക്ഷകർ ആഘോഷമാക്കുമ്പോൾ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ഒരു വാർത്ത ഇപ്പോൾ അണിയറയിൽ നിറയുകയാണ്. സംവിധായകൻ ജൂഡ് അന്തോണി ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു എന്നാണ് വാർത്തകൾ.
സംവിധായകൻ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൻറെ പ്രാരംഭഘട്ട ജോലികൾ ആരംഭിക്കുന്നെ ഉള്ളൂ എന്നും സംവിധായകൻ വെളിപ്പെടുത്തി. മുൻപ് നിവിൻ പോളിയെ നായകനാക്കി മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കാനും സംവിധായകൻ പദ്ധതി ചെയ്തിരുന്നു. മോഹൻലാൽ ജൂഡ് ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ബാക്കി വിശേഷങ്ങളും വരും ദിവസങ്ങളിൽ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Jude Anthany Joseph next movies planning, 1. with Lalettan, 2. with Nivin Pauly…@mohanlal #Mohanlal #NivinPaulypic.twitter.com/eRLMvbTH6t pic.twitter.com/Bk1EC3jqoV
— AB George (@AbGeorge_) May 8, 2023
Film News
ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം
ട്രൈലർ പുറത്തിറങ്ങി.
ട്രൈലർ ലിങ്ക് : https://www.youtube.com/watch?v=rUhcWxoGO5A
കേരളത്തിൽ ഉണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ടോവിനോ തോമസ് ആണ് വെബ് സീരീസ് ഇന്റെ ട്രൈലർ പുറത്തിറക്കിയത്.
ഒട്ടേറെ ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന കമ്മട്ടം വെബ് സീരീസിൽ ദേശീയ പുരസ്കാര ജേതാവായ നടൻ സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി ത്രില്ലിങ് മുഹൂർത്തങ്ങൾ ഉണ്ടാകുമെന്ന് ട്രൈലെർലൂടെ വ്യക്തമാകുന്നു
6 എപ്പിസോഡുകളുള്ള വെബ്സീരിസിൽ ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവ വേഷമിടുന്നു.“കമ്മട്ടം ” കേരളത്തിൽ ഒരിക്കൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവങ്ങളെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ്.”കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
“കമ്മട്ടം” സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീമിങ് ആരംഭിക്കും.
Film News
ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” ഓഗസ്റ്റ് 29 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
6 എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു.സുദേവ് നായർ, ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരുടെ ശക്തമായ അഭിനയ പ്രകടനങ്ങൾ വെബ് സീരീസിനെ മികച്ചതാക്കുന്നു.
പ്ലാന്റർ സാമുവൽ ഉമ്മൻ എന്ന കഥാപാത്രം ഒരു വാഹനാപകടത്തിൽ മരിക്കുന്നതും,ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും, അതിനെ ചുറ്റിപറ്റിയുള്ള അനേഷണവുമാണ് വെബ് സീരീസ് ഇന്റെ ഹൈലൈറ്റ്.
“കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ആദ്യമായാണ് ZEE5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
‘കമ്മട്ടം’മലയാളത്തിന്റെ ആദ്യ ക്രൈം ത്രില്ലർ വെബ് സീരീസ് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ZEE5 ആദ്യമായി ഒരുക്കുന്ന ഒരു മലയാളം സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുദേവ് നായർ കൂട്ടിച്ചേർത്തു. “കമ്മട്ടം” പ്രേക്ഷകർക്ക് മികച്ച ഒരു ത്രില്ലിങ് ഇമോഷണൽ ഫീൽ സമ്മാനിക്കുമെന്ന് ഉറപ്പാണ്. “കമ്മട്ടം” എന്ന സീരീസ് ഒരു ലളിതമായ ചിന്തയിൽ നിന്ന് വന്ന പ്ലോട്ട് ആണ്. അത് ഇത്രയും മനോഹരമാക്കിയത് അതിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും, ഓരോ ഡിപ്പാർട്മെന്റുമാണ്. ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ ഷാൻ കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ക്രൈം ത്രില്ലർ വെബ് സീരീസ് ആയ ” കമ്മട്ടം ” ZEE5-ൽ ഓഗസ്റ്റ് 29 മുതൽ സ്ട്രീമിങ് ആരംഭിക്കും.
Film News
മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.
ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തിൽ മെറ്റാ സൗത്ത് പാർട്ണർഷിപ്സ് ലീഡ് ആയിരുന്ന ജിനു ബെൻ CDA അക്കാദമിയുടെ Creators & Marketers സ്കൂളിൽ സഹ-സ്ഥാപകനും ചീഫ് സ്ട്രാറ്റജിക് പാർട്ണർഷിപ്സ്മായി ചുമതല ഏറ്റെടുത്തു.
20 വർഷത്തിലധികമായി ജിനു മീഡിയ ഇൻഡസ്ട്രിയിലും, കണ്ടന്റ് ക്രിയേഷനിലും പ്രവർത്തിച്ചു വരുന്നു, മെറ്റയിലെ എട്ടര വർഷത്തെ അനുഭവസമ്പത്ത് പുതിയ തലമുറയ്ക്ക് പകർന്ന് നൽകുക വഴി അന്തരാഷ്ട്ര തലത്തിൽ തന്നെ തൊഴിൽ മേഖലയിൽ മലയാളി വിദ്യാർത്ഥികൾക്ക് അവസരങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് CDA സ്ഥാപകൻ കെ.വി ഉദൈഫ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ UNESCO സാഹിത്യ നഗരമായ കോഴിക്കോടിൽ പുതു തലമുറയിൽ നിന്നുമുള്ള ക്രിയേറ്റേഴ്സിനും മാർക്കെറ്റെഴ്സിനും വേണ്ടി ഒരു ഗ്ലോബൽ ടാലെന്റ് ഹബ്ബ് സൃഷ്ടിക്കുക എന്നതാണു ലക്ഷ്യം.
2019-ൽ ഒരു എജൻസി അധിഷ്ഠിത ഡിജിറ്റൽ മാർക്കറ്റിംഗ് അക്കാദമിയായി ആരംഭിച്ച CDA അക്കാഡമി, ഇന്ന് 2,500 ലധികം വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി അവരുടെ സ്വപ്ന ജോലിയിൽ എത്താൻ സഹായിച്ചു. ഈ ആറു വർഷത്തെ വിശ്വസനീയതയും വിജയവും കൈമുതലാക്കി, CDA അക്കാദമി അവരുടെ ഏറ്റവും വലിയ ചുവടുവയ്‌പ്പിനു തുടക്കം കുറിക്കുകയാണ് Creators & Marketers School ലൂടെ.
Advanced Marketing Manager & Entrepreneurship (AMME)
10 മാസക്കാലം നീളുന്ന, ഫുൾ ടൈം, ഓഫ്ലൈൻ പ്രോഗ്രാമായ Advanced Marketing Manager & Entrepreneurship (AMME), പഠന രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളിൽ ഒന്നാണ്. വിദ്യാർത്ഥികൾ ബ്രാൻഡുകളുമായി നേരിട്ട് പ്രവർത്തിക്കുകയും, വ്യവസായ വിദഗ്ധന്മാരുടെയും, സ്ഥാപകരുടെയും കീഴിൽ പരിശീലനം നേടുകയും ചെയ്യുന്ന രീതിയാണ് ഈ കോഴ്സിൽ പിന്തുടരുന്നത്.
ബിരുദങ്ങൾക്കപ്പുറം, സാങ്കേതിക കാഴ്ചപ്പാടും പ്രായോഗിക പരിചയവുമാണ് Creators & Marketers School-നെ വേറിട്ട് നിർത്തുന്നത്. ലൈവ് പ്രോജക്ടുകളിൽ ജോലി ചെയ്ത് കൊണ്ട് പഠിക്കാനും പഠനത്തോടൊപ്പം തന്നെ സമ്പാദിക്കാനും ഈ കോഴ്‌സിലൂടെ സാധിക്കുന്നു, ഇത് വിദ്യാർത്ഥികളുടെ കഴിവും ജോലി സന്നദ്ധതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
റേഡിയോ ജോക്കി,സംരംഭകൻ, നടൻ, അവതാരകൻ, ഷോ പ്രൊഡ്യൂസർ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജിനു ബെൻ, Facebook, Instagram, Threads, WhatsApp എന്നിവയുടെ സൗത്ത് പാർട്ണർഷിപ്പിനു വേണ്ടിയും നേതൃത്വം കൊടുത്തിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോൾഡർ എന്ന നിലയിൽ ക്രിയേറ്റർ എക്കണോമിയിലും, പ്ലാറ്റ്ഫോം ബിഹേവിയറിലും, കണ്ടന്റ് സ്ട്രാറ്റജിസിലും ഉള്ള ഗഹനമായ അറിവിലൂടെ അദ്ദേഹം ഇന്ന് ഇന്ത്യൻ ഡിജിറ്റൽ ലോകത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോൾ മെന്റർഷിപ് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്സ് റോളിലൂടെ ആ അറിവ് മുഴുവനായി പുതിയ തലമുറയ്ക്കായി പങ്കുവെക്കാനായാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
“Meta-യിൽ നിന്ന് പുറത്ത് വന്ന ശേഷം, ഞാൻ ഓരോ ദിവസവും ഇതിനു വേണ്ടി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എന്റെ അറിവും അനുഭവവും സമൂഹത്തിനായി തിരികെ നൽകാനുള്ള ഒരു ശ്രമമാണ് Creators & Marketers School,” ജിനു ബെൻ പറയുന്നു.
കോഴിക്കോട് ഒരു ഹെറിറ്റേജ് സിറ്റി എന്നതിലപ്പുറം ആശയങ്ങളുടെ നിലവറ തന്നെയാണ് എന്ന് ഡയറക്ടർമാരായ നിദാഷ അസ്ലം, ടി ധനൂപ്, എൻ വി അസ്ലം, മെഹർ മഹ്മൂദ് എന്നിവർ അറിയിച്ചു. കൂടാതെ കലയും സർഗ്ഗാത്മകതയും ഒന്നിച്ച് വരണമെങ്കിൽ UNESCO-യുടെ City of Literature എന്ന അംഗീകാരമുള്ള കോഴിക്കോട് തന്നെയാണ് അതിന് ഏറ്റവും അനുയോച്യമായതെന്നും അവർ കൂട്ടി ചേർത്തു.
ബ്രാൻഡ്സ്വാമി പോലുള്ള രാജ്യാന്തര ബ്രാൻഡ് കൺസൽട്ടന്റുമാരും, വിവിധ MNC-കളിൽ നിന്നും ഏജൻസികളിൽ നിന്നും വരുന്ന പ്രൊഫഷണലുകളും പരിശീലകരായി വരുന്ന ഈ ഒരു പുതിയ സംരംഭത്തിൽ, വിദ്യാർത്ഥികൾക്ക് ആഗോള തലത്തിൽ ആത്മവിശ്വാസത്തോടെ വളരാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
Creators & Marketers School ഉദ്‌ഘാടനം ഓഗസ്റ്റ് 16 നു പ്രശസ്ത ഫിലിം മേക്കർ ശ്രീ പ്രകാശ് വർമ്മ ( നിർവാണ ഫിലിം ) നിർവഹിക്കും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി