Film News
മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

മാക്ട ഇന്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു
MACTA INTERNATIONAL SHORT MOVIE FESTIVAL
MISMF – 2022
RESULTS ANNOUNCEMENT
ഷോർട്ട് മൂവീസ്, മ്യൂസിക് വീഡിയോസ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം ഉണ്ടായിരുന്നത്. ഷോർട്ട് ഫിലിം വിഭാഗത്തിൽ നൂറിലേറെ എ൯ട്രികൾ ലഭിച്ചു. അവയിൽ തിരഞ്ഞെടുത്ത 85 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് ഉൾപ്പെടുത്തിയിരുന്നത്. അതുപോലെ മ്യൂസിക് വീഡിയോസിൽ നിന്ന് ലഭിച്ച 25 എ൯ട്രികളിൽനിന്ന് 23 എണ്ണമാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രശസ്ത സംഗീത സംവിധായകനായ ബിജിബാൽ, ഛായാഗ്രാഹക൯ അഴകപ്പ൯, ഗാനരചയിതാവ് സന്തോഷ് വർമ്മ എന്നിവരാണ് മ്യൂസിക് വീഡിയോസ് മത്സരത്തിന്റെ ജൂറി അംഗങ്ങൾ.
അതേസമയം ഷോട്ട് മൂവി മത്സരത്തിന് പ്രിലിമിനറി, സെക്കന്ററി, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി വിധികർത്താക്കളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു. മലയാള സിനിമയിലെ പ്രശസ്ത സംവിധായകരും, തിരക്കഥാ-കൃത്തുക്കളും, ക്യാമറാമാ൯മാരും ഉൾപ്പെടുന്നതായിരുന്നു പ്രിലിമിനറി, സെക്ക-ന്ററി ജൂറികൾ. അവർ തിരഞ്ഞെടുത്ത 13 ചിത്രങ്ങൾ ഫൈനൽ ജൂറിയുടെ മുന്നിലേക്കെത്തുകയായിരുന്നു.
ജൂറി ചെയർമാ൯ ശ്രീ. കമൽ ഒപ്പം ശ്രീമതി. വിധുവി൯സെന്റ്, ജൂഡ്ആന്റണി ജോസഫ്, മിഥു൯മാനുവൽതോമസ്, ക്യാമറാമാ൯ വിനോദ് ഇല്ലംപള്ളി, എഡിറ്റർ ഷമീർ മുഹമ്മദ്, ഡിസൈനർ കോളി൯സ് ലിയോഫിൽ എന്നിവരാണ് ഫൈനൽ ജൂറിയിലുണ്ടായിരുന്നത്. ഷോർട്ട് മൂവി വിഭാഗത്തിൽ പത്തും, മ്യൂസിക് വീഡിയോ വിഭാഗത്തിൽ നാലും അവാർഡുകൾ വീതമാണ് ഇന്നിവിടെ പ്രഖ്യാപിക്കുന്നത്.
1: മ്യൂസിക് വീഡിയോ വിഭാഗം
1. ബെസ്റ്റ് മ്യൂസിക് ആൽബം – കണ്ണോരം
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
സംവിധായക൯ – രാജീവ് മങ്കൊമ്പ്
നിർമ്മാതാവ് – ഷമീം സൈനുദ്ധീ൯
(ഒരു നല്ല വിഷയം കൃത്യമായ കഥയുടെ രൂപത്തിൽ സാമൂഹ്യ പ്രതിബദ്ധ- തയോടെ അവതരിപ്പിച്ചതിന്)
2. മികച്ച സംവിധായക൯ – മനു ആന്റണി
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ആൽബം – ചെറുപുഞ്ചിരി
നിർമ്മാതാവ് – മഹേഷ് മനോഹർ
(ഹൃദയസ്പർശിയായ ആവിഷ്ക്കാര മികവിന്)
3. ബെസ്റ്റ് മ്യൂസിക് ഡയറക്ടർ – സതീഷ് നായർ
(പതിനായിരം രൂപയും, പ്രശസ്തി പത്രവും)
ആൽബം – എന്നോട് ഞാ൯
(സബ്ജക്ട് ആവശ്യപ്പെടുന്ന സംഗീത സംവിധാനം നിർവ്വഹിച്ചതിന്)
4. മികച്ച ഗാനരചയിതാവ് – പി. കെ. ഗോപി
(പതിനായിരം രൂപയും, പ്രശസ്തി പത്രവും)
നീർമാതളം എന്ന ആൽബത്തിലെ നീർമാതളപ്പൂവേ എന്ന ഗാനത്തിന്. (വിഷയം മനോഹരമായി സംവദിച്ച ഗാനരചനാ പാടവം)
2 : ഷോർട് മൂവി സെക്ഷ൯
ഈ വിഭാഗത്തിൽ പ്രിലിമിനറി, സെക്കന്ററി സ്ക്രീനിംഗിന് ശേഷം 13 ചിത്ര-ങ്ങളാണ് ജൂറിയുടെ മുന്നിലേക്കെത്തിയിരുന്നത്. സമകാലിക പ്രസക്തിയും, രാഷ്ട്രീയ മാനങ്ങളുമുള്ള വിഷയങ്ങളെ ലഘുചിത്രങ്ങളായി പുതിയ കാഴ്ചാ ഭാവുകത്വത്തോടെ ഒരുക്കുന്നതിൽ പുതുതലമുറ സംവിധായകർ അസാധ്യ പാടവമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഫൈനൽ ജൂറി വിലയിരുത്തി. പുതിയ പ്രമേയങ്ങളുമായി പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറായ എല്ലാവരേയും ജൂറി അഭിനന്ദിക്കുന്നു.
1. ബെസ്റ്റ് ഷോർട്ട് മൂവി – അശോകവനം നാടകവേദി
(ഒരുലക്ഷം രൂപയും, പ്രശസ്തിപത്രവും)
സംവിധാനം – വിവേക് ചന്ദ്ര൯
നിർമ്മാതാവ് – ലിവ൯ വർഗ്ഗീസ്
(പീവീസ് മീഡിയ)
2. സെക്കന്റ് ബെസ്റ്റ് ഷോർട്ട് മൂവി – ന്യൂ നോർമൽ
(അമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും)
സംവിധാനം – മോനിഷ മോഹ൯ മേനോ൯
നിർമ്മാതാവ് – വിമൽ ടി. കെ
3. മികച്ച സംവിധായക൯ – മോനിഷ മോഹ൯ മേനോ൯
(ഇരുപത്തയ്യായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – ന്യൂ നോർമൽ
4. മികച്ച തിരക്കഥ – വിവേക് ചന്ദ്ര൯
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – അശോകവനം നാടകവേദി
5. മികച്ച ക്യാമറാമാ൯ – ജിതി൯ സ്റ്റാ൯സ് ലാവോസ്
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – ന്യൂ നോർമൽ
6. മികച്ച എഡിറ്റർ – മുഹസ്സി൯ പി. എം.
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – അശോകവനം നാടകവേദി
7. മികച്ച നട൯ – സതീഷ് അമ്പാടി
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – കാക്ക (The Crow)
8. മികച്ച നടി – അനഘ രവി
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – ന്യൂ നോർമൽ
9. മികച്ച പോസ്റ്റർ ഡിസൈനർ– ഷിബു നാസ
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ഷോർട് മൂവി – സിയ൯സ്
10. സ്പെഷ്യൽ ജൂറി
മെ൯ഷ൯ (Actress) – അർച്ചന അനിൽകുമാർ
(പ്രശസ്തിപത്രം)
അവാർഡ് ജോതാക്കൾക്ക് മാക്ടയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അവാർഡ്ദാനച്ചടങ്ങ് സപ്തമ്പർ മാസത്തിൽ എറണാകുളത്ത് വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Film News
മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു
നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ “ചെക്ക് മേറ്റ്” ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
“ചെക്ക് മേറ്റ് ” ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.
അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.
അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.
ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമിലൂടെ ഇനി മുതൽ ” ചെക്ക് മേറ്റ് ” കാണാം.
Film News
ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം
ട്രൈലർ പുറത്തിറങ്ങി.
ട്രൈലർ ലിങ്ക് : https://www.youtube.com/watch?v=rUhcWxoGO5A
കേരളത്തിൽ ഉണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ടോവിനോ തോമസ് ആണ് വെബ് സീരീസ് ഇന്റെ ട്രൈലർ പുറത്തിറക്കിയത്.
ഒട്ടേറെ ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന കമ്മട്ടം വെബ് സീരീസിൽ ദേശീയ പുരസ്കാര ജേതാവായ നടൻ സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി ത്രില്ലിങ് മുഹൂർത്തങ്ങൾ ഉണ്ടാകുമെന്ന് ട്രൈലെർലൂടെ വ്യക്തമാകുന്നു
6 എപ്പിസോഡുകളുള്ള വെബ്സീരിസിൽ ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവ വേഷമിടുന്നു.“കമ്മട്ടം ” കേരളത്തിൽ ഒരിക്കൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവങ്ങളെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ്.”കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
“കമ്മട്ടം” സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീമിങ് ആരംഭിക്കും.
Film News
ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” ഓഗസ്റ്റ് 29 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
6 എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു.സുദേവ് നായർ, ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരുടെ ശക്തമായ അഭിനയ പ്രകടനങ്ങൾ വെബ് സീരീസിനെ മികച്ചതാക്കുന്നു.
പ്ലാന്റർ സാമുവൽ ഉമ്മൻ എന്ന കഥാപാത്രം ഒരു വാഹനാപകടത്തിൽ മരിക്കുന്നതും,ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും, അതിനെ ചുറ്റിപറ്റിയുള്ള അനേഷണവുമാണ് വെബ് സീരീസ് ഇന്റെ ഹൈലൈറ്റ്.
“കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ആദ്യമായാണ് ZEE5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
‘കമ്മട്ടം’മലയാളത്തിന്റെ ആദ്യ ക്രൈം ത്രില്ലർ വെബ് സീരീസ് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ZEE5 ആദ്യമായി ഒരുക്കുന്ന ഒരു മലയാളം സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുദേവ് നായർ കൂട്ടിച്ചേർത്തു. “കമ്മട്ടം” പ്രേക്ഷകർക്ക് മികച്ച ഒരു ത്രില്ലിങ് ഇമോഷണൽ ഫീൽ സമ്മാനിക്കുമെന്ന് ഉറപ്പാണ്. “കമ്മട്ടം” എന്ന സീരീസ് ഒരു ലളിതമായ ചിന്തയിൽ നിന്ന് വന്ന പ്ലോട്ട് ആണ്. അത് ഇത്രയും മനോഹരമാക്കിയത് അതിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും, ഓരോ ഡിപ്പാർട്മെന്റുമാണ്. ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ ഷാൻ കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ക്രൈം ത്രില്ലർ വെബ് സീരീസ് ആയ ” കമ്മട്ടം ” ZEE5-ൽ ഓഗസ്റ്റ് 29 മുതൽ സ്ട്രീമിങ് ആരംഭിക്കും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി