ശക്തമായൊരു താരനിര… അതിലും ശക്തമായൊരു പ്രമേയവും അവതരണവും…

0

ശക്തമായൊരു താരനിര… അതിലും ശക്തമായൊരു പ്രമേയവും അവതരണവും…
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ ജനുവരി 18ന് തീയറ്ററുകളിൽ എത്തുന്നുനിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ ജനുവരി 18 മുതൽ തിയ്യറ്ററുകളിൽ പ്രദർശ്ശനത്തിനെത്തുന്നു. ആന്റോ ജോസഫ് ആണ് നിര്‍മാണം. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍.സിനിമയുടെ തിരക്കഥയും ഹനീഫിന്റേത് തന്നെയാണ്. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ ‘അബ്രഹാമിന്റെ സന്തതി’കളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു. ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്.ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം പൂർത്തിയായത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Share.