ചരിത്രം കുറിക്കാൻ മരക്കാറിന് തുണയായി ആക്ഷൻ കിംങും

0

ചരിത്രം കുറിക്കാൻ മരക്കാറിന് തുണയായി ആക്ഷൻ കിംങും

കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം പ്രമേയമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആക്ഷൻ കിംഗ് അര്‍ജുനും. മമ്മൂട്ടിയ്‌ക്കൊപ്പം മുൻപ് വന്ദേ മാതരം എന്ന ചിത്രത്തിൽ അർജ്ജുൻ എത്തിയിരുന്നു. ദിലീപ് ചിത്രമായ ജാക്ക് ഡാനിയലിലും അർജ്ജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബര്‍ മാസത്തിൽ ഷൂട്ടിങ്ങ് തുടങ്ങിയ സിനിമയില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്.കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാണ്‌ പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് എത്തുക. ചിത്രത്തിന്റെ പുറകിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി ഉൾപ്പെടെ വമ്പൻ താര നിര തന്നെയുണ്ട്.

ഇതാദ്യമായല്ല സുനില്‍ ഷെട്ടി പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ കാക്കക്കുയില്‍ എന്ന ചിത്രത്തില്‍ മുമ്ബ് സുനില്‍ ഷെട്ടി അഭിനയിച്ചിട്ടുണ്ട്. മരയ്ക്കാറില്‍ സുനില്‍ ഷെട്ടിയും അര്‍ജ്ജുന്‍ സാര്‍ജ്ജയും വളരെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരുടേതും സാങ്കല്‍പ്പിക കഥാപാത്രങ്ങളല്ലെന്നും എന്നാല്‍ ചരിത്രത്തില്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോയ വ്യക്തിത്വങ്ങളാണ് ഇരുവരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

ഹൈദരബാദ് ഫിലിം സിറ്റിയിൽ ആണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുന്നത്. ഏതാണ്ട് 100 കോടി ചിലവിൽ മൂന്ന് ഭാഷകളിൽ ആയാണ് സിനിമ ഒരുങ്ങുന്നത്‌. തമിഴ്‌നാട്ടിലെ രാമേശ്വരം, കര്‍ണ്ണാടകയില്‍ ബാദ്മി, ഹൈദരാബാദ്, വാഗമണ്‍ എന്നിവിടങ്ങളായിരിക്കും മറ്റ് പ്രധാനലൊക്കേഷന്‍. മധു , നെടുമുടിവേണു, രഞ്ജി പണിക്കര്‍, സിദ്ദിഖ് എന്നിവര്‍ ചിത്രത്തിലുണ്ടാകും

Share.