Connect with us

Exclusive

കുഞ്ഞാലി മരക്കാർ ആയി ലാലേട്ടൻ, കിടിലൻ ലുക്ക് പുറത്തിറങ്ങി

Published

on

കുഞ്ഞാലി മരക്കാർ ആയി ലാലേട്ടൻ, കിടിലൻ ലുക്ക് പുറത്തിറങ്ങി

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം  ചെയ്യുന്ന ‘മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ മോഹൻലാലിന്റെ ചിത്രങ്ങള്‍ പുറത്ത്.  മോഹന്‍ലാല്‍ മരക്കാര്‍ വേഷത്തില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രമാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിക്രം ഷൂട്ട് ചെയ്യുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന റോൾ ഉണ്ടന്നാണ് സൂചന.

നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌  ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. സാബു സിറില്‍ ഒരുക്കിയ കൂറ്റൻ കപ്പലുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധയാകർഷിച്ചിരുന്നു.

Continue Reading

Exclusive

നീണ്ട ഒരു ഇടവേളക്ക്‌ ശേഷം വീണ്ടും ഒരു ദുല്‍ഖര്‍ ചിത്രം… ആവേശത്തോടെ ആരാധകര്‍

Published

on

ഏകദേശം 566 ദിവസത്തോളമായ്‌ മലയാള സിനിമക്ക്‌ കുഞ്ഞിക്കയുടെ ഒരു സിനിമ ലഭിച്ചിട്ട്‌… മലാളസിനിമയിലെ ടോപ്പ്‌ യൂത്ത്‌ ഐക്കണ്‍ പദവി അലങ്കരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കിടിലന്‍ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.Image result for dulquer salmaan oru yamandan premakatha

ഇത് നിങൾ ഉദ്ദേശിച്ച കഥ തന്നെ 😊😊

Gepostet von Oru Yamandan Premakadha am Mittwoch, 27. Februar 2019

” ഒരു യമണ്ടന്‍ പ്രേമകഥ” ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ ബി.സി. നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഒരുക്കുന്നത്‌ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്‌. ദുല്‍ഖര്‍ വിഷ്‌ണു, ബിബിന്‍ ജോര്‍ജ്ജ്‌ കൂട്ട്‌കെട്ടിന്റെ ആദ്യത്തെ സിനിമ കൂടിയാണിത്‌.
Image result for dulquer salmaan oru yamandan premakatha
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക പോസ്‌റ്റര്‍ മാര്‍ച്ച്‌ 1ന്‌ വൈകീട്ട്‌ പുറത്തിറങ്ങുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്‌. ദുല്‍ഖറിന്‌ പുറമെ സൗബിന്‍ഷാഹിര്‍, സലീംകുമാര്‍, രമേഷഅ പിഷാരടി, ബിബിന്‍ജോര്‍ജ്ജ്‌, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ധര്‍മ്മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരനിരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
Image result for dulquer salmaan oru yamandan premakatha
സോളോ എന്ന ചിത്രത്തിന്‌ ശേഷം വെള്ളിത്തിരയിലേക്കെതത്തുന്ന ഈ കുഞ്ഞിക്ക ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്‌ മലയാള സിനിമാ ലോകം..
Image result for dulquer salmaan oru yamandan premakatha

Continue Reading

Exclusive

ഇനി കളിമാറും ! ഡബിൾ സ്‌ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

Published

on

ഇനി കളിമാറും ! ഡബിൾ സ്‌ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്നായാണ് അവർ കൊച്ചിയിലെത്തിയിരിക്കുന്നത്.

ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന.

ഇന്നലെ രാത്രി മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്.  വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. സണ്ണി ലിയോണിനെ തിരിച്ചറിഞ്ഞവർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.

സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും.  വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.

പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുളള ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മധുരരാജ’ ഒരുങ്ങുന്നത്.

Continue Reading

Exclusive

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…

Published

on

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പേർളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ബിഗ് ബോസിലെ സ്ക്രിപ്റ്റ് ആണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു… എന്നാൽ ബിഗ് ബോസിന് ശേഷവും ഇരുവരും തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. ഇപ്പോളിതാ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ശ്രീനിഷ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പങ്ക് വെച്ചത്

Continue Reading

Updates

Trending