Connect with us

gallery

കുഞ്ഞാലി മരക്കാറിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങൾ പുറത്ത്….! ഇത് വേറെ ലെവൽ പടം തന്നെയാകും..!

Published

on

കുഞ്ഞാലി മരക്കാറിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങൾ പുറത്ത്….! ഇത് വേറെ ലെവൽ പടം തന്നെയാകും..!
പ്രഖ്യാപന വേള മുതൽ ഏറെ തരംഗം സൃഷ്‌ടിച്ച വാർത്തയാണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ കുഞ്ഞാലി മരക്കാർ.പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന വമ്പന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. പ്രിയദര്‍ശനാണ് സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും നടത്തുന്നത്.മോഹന്‍ലാല്‍ മരക്കാര്‍ വേഷത്തില്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളും പ്രണവിന്റെയും കല്യാണിയുടെയും ചിത്രങ്ങളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.തമിഴകത്തിന്റെ തല അജിത് ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച ചിത്രങ്ങൾ വൈറലായി മാറിയിരുന്നു, തലയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടോ എന്ന സംശയം ആരാധകർ പ്രകടിപ്പിച്ചിരുന്നു, എന്നാൽ അതിനൊരു സ്ഥിതികരണം ഇത് വരെ ഉണ്ടായിട്ടില്ല.. ഇപ്പോൾ തരംഗമായി മാറുന്നത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങളാണ്.ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിൽ ഒരുക്കിയ വമ്പൻ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്, തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്


മുടിനീട്ടി വളര്‍ത്തി കിടിലന്‍ ലുക്കിലാണ് പ്രണവ്. മരക്കാരിന്റെ യൗവന കാലമാണ് പ്രണവ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവും കല്യാണിയും ഡാന്‍സ്‌ കളിക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു.ഷൂട്ടില്‍ ലൊക്കേഷനില്‍ നിന്ന് പുറത്തു വരുന്ന ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ അന്യഭാഷ നടന്മാരും ഉണ്ടെന്ന് റിപ്പോട്ടുകളുണ്ടായിരുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി മരക്കാര്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത് കന്നഡ നടന്‍ കിച്ച സുദീപാണ്.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍.

Continue Reading

Actress

ഒമര്‍ലുല്ലുവിന്റെ ധമാക്കയില്‍ കിടുലുക്കില്‍ നേഹ സക്‌സേന…. ചിത്രങ്ങള്‍ കാണൂ…

Published

on

ഒമര്‍ലുല്ലുവിന്റെ ധമാക്കയില്‍ കിടുലുക്കില്‍ നേഹ സക്‌സേന…. ചിത്രങ്ങള്‍ കാണൂ…

Continue Reading

gallery

ഐഫാ അവാര്‍ഡില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍..! ചിത്രങ്ങൾ കാണാം

Published

on

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ മാളവിക എത്തിയിരുന്നു..ഐഫാ അവാര്‍ഡില്‍ എത്തിയപ്പോഴുള്ള മാളവികയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതീവ ഗ്ലാമറസ്സായാണ് നടി വേദിയില്‍ എത്തിയത്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

Continue Reading

gallery

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്ക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്ക്‌

Published

on

ടൊവിനോ തോമസ് നായകനാവുന്ന ഫോറൻസിക്കിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്തെ ‌ പോലീസ്‌ ആസ്താനത്തുള്ള ഫോറൻസിക്ക് ലാബും, രാജീവ്‌ ഗാന്ദി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക്‌ റിസേർച്ച്‌ സെന്ററും സന്ദർശിച്ചു. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്ക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് ഫോറൻസിക്ക്‌. ‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മംമത മോഹൻദാസാണ് നായിക.


ഒക്ടോബറിൽ ഷൂട്ടിംഗ് ‌ ആരംഭിക്കുന്ന ഫോറൻസിക്ക്‌ സിജു മാത്യൂ നേവിസ് സേവ്യർ എന്നിവരുടെ ജുവിസ്‌ പ്രൊഡ്കഷൻസും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേർന്നണു നിർമിക്കുന്നത്‌. ചിത്രം സെഞ്ചുറി തിയേറ്ററിൽ എത്തിക്കും.

Continue Reading

Updates

Trending