Connect with us

gallery

തരംഗമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ത്തിലെ ചിത്രങ്ങള്‍…സുബൈദയായി മഞ്ജുവാര്യര്‍

Published

on

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്.മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ മോഹൻലാലിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത്‌ വന്നിരുന്നു.ഇപ്പോള്‍ മഞ്ജു വാര്യരുടെ ലുക്കും റിലീസ് ചെയ്തിരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുബൈദ എന്നാണു മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നായകന്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്ക് ആണ് ഇത് വരെ പുറത്തു വന്നിട്ടുള്ളത്.

ചിത്രങ്ങള്‍ പുറത്തു വരുന്നത് അനുസരിച്ച് പ്രതീക്ഷകളും വര്‍ധിച്ചു വരികയാണ്‌,മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.


Continue Reading

gallery

സംവിധായകന്‍ അരുണ്‍ഗോപി വിവാഹിതനായി… വിവാഹ ചിത്രങ്ങൾ കാണാം

Published

on

സംവിധായകന്‍ അരുണ്‍ഗോപി വിവാഹിതനായി… വിവാഹ ചിത്രങ്ങൾ കാണാം

Continue Reading

gallery

തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘9’ന്‍റെ വിജയം ആഘോഷിച്ച് പൃഥ്വിരാജൂം സുപ്രിയയും…ചിത്രങ്ങൾ കാണാം

Published

on

100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽകർ സൽമാൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സോണി പിക്ചേഴ്സും ചേർന്നാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.. പൃഥ്വിരാജ് നായകനായി എത്തിയപ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് മാസ്റ്റർ അലോക്, പ്രകാശ് രാജ്, വമിക ഗാബി, മമ്ത മോഹൻദാസ് എന്നിവരാണ്. സാങ്കേതിക മികവ് കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ചിത്രമാണിത്. സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലിംഗ് ചിത്രമാണിത്.വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌.ആൽബർട്ട് എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ ആയാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘9’ന്‍റെ വിജയം ആഘോഷിച്ച് പൃഥ്വിരാജൂം സുപ്രിയയും…ചിത്രങ്ങൾ കാണാം

Continue Reading

gallery

യാത്രയുടെ കേരള ട്രെയിലർ ലോഞ്ചിന് റോക്കി ഭായ് എത്തി…! ചിത്രങ്ങൾ കാണാം

Published

on

യാത്രയുടെ കേരള ട്രെയിലർ ലോഞ്ചിന് റോക്കി ഭായ് എത്തി…! ചിത്രങ്ങൾ കാണാം
കന്നഡ സൂപ്പർ സ്റ്റാർ യാഷ് ഇപ്പോൾ മലയാളികൾക്കും പ്രിയങ്കരനാണ് , കെ.ജി.എഫ് എന്ന ചിത്രത്തിൽ കൂടി നിരവധി ആരാധകരെയാണ് യാഷിന് ലഭിച്ചിട്ടുള്ളത്.റോക്കി ഭായ് എന്ന കഥാപാത്രമായാണ് യാഷ് കെ.ജി.എഫിൽ എത്തിയത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യാത്ര സിനിമയുടെ കേരള ട്രെയിലർ ലോഞ്ചിന് യാഷ് എത്തിയിരുന്നു. മമ്മൂക്കയുടെ തെലുഗ് ചിത്രമാണ് യാത്ര. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് യാത്ര.ഫെബ്രുവരി 8 മുതൽ ചിത്രം പ്രദർശനത്തിന് എത്തും

Continue Reading

Updates

Trending