Connect with us

Exclusive

മമ്മൂട്ടിയോ മോഹൻലാലോ? 2020 ആർക്കൊപ്പം!!! മാസ്സ് ചിത്രങ്ങളുമായി താരരാജാക്കന്മാർ

Published

on

mammooty-mohanlal

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ചിത്രങ്ങൾ ബോക്‌സോഫീസില്‍ നേര്‍ക്കുനേര്‍ പോരാടാനുളള തയ്യാറെടുപ്പുകളിലാണ്. പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ തിളങ്ങിയത് മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ്. സിനിമകളുടെ പോസ്റ്ററും ടീസറും പങ്കുവെച്ചുകൊണ്ടാണ് സൂപ്പര്‍ താരങ്ങള്‍ എത്തിയത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഫസ്റ്റ്‌ലുക്ക് പങ്കുവെച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ താരമായത്. ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍.

കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് സൂപ്പര്‍താരം പ്രിയദര്‍ശന്‍ ചിത്രത്തില്‍ എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മരക്കാറിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

ഷൈലോക്കിന്റെ രണ്ടാം ടീസറും വണിന്റെ പുതിയ പോസ്റ്ററുമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുതിയ വര്‍ഷത്തില്‍ ആദ്യം വന്നത്. ടീസറും പോസ്റ്ററും ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നറാണ് ഷൈലോക്ക്. 2020ലെ മമ്മൂട്ടിയുടെ ആദ്യ റീലിസ് കൂടിയാണ് സിനിമ. ഷൈലോക്കിന്റെ ആദ്യ ടീസര്‍ പോലെ രണ്ടാം ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്യുന്നത്. വണും മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ പ്രധാന റിലീസുകളിലൊന്നാണ്.

Exclusive

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി…!കലക്കൻ വിവാഹ വീഡിയോ കാണാം

Published

on

എൻ്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.പിന്നീട് തിരക്കഥകൃത്തായും നായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്…വൈകുന്നേരം എറണാകുളം കലൂർ വെച്ച് വിവാഹ സൽക്കാരവും നടക്കും.2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നടനായി അരങ്ങേറി. ഇതിന്റെ തിരക്കഥയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥയൊരുക്കിയതും ബിബിനും വിഷ്ണുവുമാണ്.

Continue Reading

Exclusive

ആഘോഷമായി ഭാമയുടെ മൈലാഞ്ചി കല്യാണം..! വീഡിയോ കാണാം

Published

on

നിവേദ്യത്തിലെ നായികയായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഭാമ. ലോഹിതദാസ് അണിയിച്ചൊരുക്കിയ നിവേദ്യത്തിൽ വിനു മോഹന്റെ നായികയായി ആയിരുന്നു ഭാമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം, അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഭാമ പിന്നീട് അന്യഭാഷാ ചിത്രങ്ങളിലും തൻ്റെ മുദ്ര പതിപ്പിച്ചു.ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്.. ഭാമ വിവാഹിതയാകുകയാണ്.. ഇന്ന് മൈലാഞ്ചി കല്യാണം നടക്കുക ഉണ്ടായി.. ദുബായിൽ ബിസിനസ്സ് കാരനായ അരുൺ ജഗദീഷ് ആണ് ഭാമയുടെ വരൻ.

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ കിടിലോൽ കിടിലൻ ടീസർ റിലീസായി

Published

on

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് മരക്കാർ. ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ ആഘോഷിച്ചത്. #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി…ടീസറും റെക്കോർഡുകൾ കാറ്റിൽ പറത്തി മുന്നേറുമെന്ന് പ്രതീക്ഷിക്കാം..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Updates

Trending