Connect with us

gallery

ഫസ്റ്റ് ലുക്ക് തരംഗം അടങ്ങും മുന്നേ മാമാങ്കം ലൊക്കേഷൻ ചിത്രങ്ങൾ തരംഗമാകുന്നു…!

Published

on

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായതിന് പിന്നാലെ ലൊക്കേഷൻ ചിത്രങ്ങളും തരംഗമായി മാറുന്നു .., ‘ചേകവര്‍ ചന്തു’വിനെയും ‘പഴശ്ശിരാജ’യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ മറ്റൊരു വീരനായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്…

സിനിമയുടെ പ്രഖ്യാപന വേള മുതൽ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തിലാണ്, കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണവുമായാണ് മമ്മൂട്ടി ഈ സിനിമ പ്രഖ്യാപിച്ചത്..മാത്രമല്ല ചിത്രത്തിനായി ഒരുക്കിയ സെറ്റുകളും ആവേശം ഇരട്ടിയാക്കി.ചിത്രത്തിന് വേണ്ടി പടു കൂറ്റൻ സെറ്റുകളാണ് ഒരുക്കിയിരിക്കുന്നത് . മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്. മരടിൽ എട്ടേക്കർ സ്ഥലത്ത് നിർമിച്ച ഭീമാകാരമായ മാളികയിൽവെച്ചാണ് ചിത്രത്തിലെ നിർണായക രംഗങ്ങളും ഗാനരംഗവും ചിത്രീകരിച്ചിട്ടുള്ളത്.

Continue Reading

gallery

ഗ്ലാമറസായി പ്രിയങ്ക ചോപ്ര..! തരംഗമായി പുതിയ ചിത്രങ്ങൾ..!

Published

on

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറുന്നു . ഒരു മാഗസിൻ വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്, അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്

Continue Reading

gallery

നടന്‍ അനൂപ്‌ ചന്ദ്രന്‍ വിവാഹിതനാകുന്നു….! വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാണാം…!

Published

on

സിനിമ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു..താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.. ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയാണ്..2018ലെ ബിഗ്‌ബോസ് മലയാളത്തിലെ മത്സരാർത്ഥി ആയിരുന്നു അനൂപ്.. വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Continue Reading

gallery

രമേഷ് പിഷാരടി – മമ്മൂക്ക ചിത്രം ഗാനഗന്ധർവ്വൻ ചിത്രീകരണം ആരംഭിച്ചു

Published

on

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു .ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായികരമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വനിൽ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാർ ,ധർമജൻ ബോൾഗാട്ടി ,ഹരീഷ് കണാരൻ , മനോജ് .കെ .ജയൻ ,സുരേഷ് കൃഷ്ണ ,
മണിയൻ പിള്ള രാജു , ,കുഞ്ചൻ ,അശോകൻ ,സുനിൽ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് .ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി ,ശങ്കർ രാജ് ,സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് .പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .പി .ആർ .ഒ മഞ്ജു ഗോപിനാഥ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം

Continue Reading

Updates

Trending