Connect with us

Latest News

രാജയുടെയും പിള്ളേരുടെയും എൻട്രി ട്രിപ്പിൾ സ്ട്രോങ്ങ് തന്നെ….! 13 ലക്ഷം കാഴ്ചക്കാരുമായി ടീസർ തരംഗം തുടരുന്നു

Published

on

രാജയുടെയും പിള്ളേരുടെയും എൻട്രി ട്രിപ്പിൾ സ്ട്രോങ്ങ് തന്നെ….! 13 ലക്ഷം കാഴ്ചക്കാരുമായി ടീസർ തരംഗം തുടരുന്നു
പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജയുടെ ടീസർ ഇന്നലെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്തിരുന്നു, സോഷ്യൽ മീഡിയ ഇളക്കി മറിച്ച്കൊണ്ടാരുന്നു രാജയുടെ എൻട്രി.. 1 ലക്ഷത്തിൽ അധികം ലൈക്കും 13 ലക്ഷത്തിൽ അധികം കാഴ്ചക്കാരുമായി ടീസർ കുതിക്കുകയാണ്. 16 മണിക്കുറുകൾ കൊണ്ടാണ് ഈ നേട്ടങ്ങൾ മധുരരാജാ സ്വന്തമാക്കിയത്.സ്റ്റൈലിഷ് ലുക്കിൽ രാജയുടെ വരവും ഗോപി സുന്ദറിന്റെ മാസ്സ് ബി ജി എം കൂടി ആയപ്പോൾ ആരാധകരിൽ ആവേശം ഇരട്ടിയാക്കി.പൂർണ്ണമായും ആരാധകർക്ക് വേണ്ടി ഒരുക്കിയ ടീസർ ആയിരിക്കുംഎന്ന് സംവിധായകൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.. പൂർണമായും ഒരു മാസ് മസാല ചിത്രമായാണ് മധുരാജ് ഒരുങ്ങുന്നതെന്നാണ് പുറത്തുവന്ന പോസ്റ്ററുകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.2010ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം പോക്കിരി രാജയുടെ സീക്വൽ ആണ് മധുര രാജ. പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ച മൾട്ടിസ്റ്റാർ ചിത്രമായ പോക്കിരിരാജ ആ വർഷത്തെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ആയിമാറി. ഒരു പക്കാ മാസ്സ് മസാല ലേബലിൽ ഒരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ ഗെറ്റപ്പ് കൊണ്ടും ഡയലോഗിലെ വ്യത്യസ്തത കൊണ്ടും രാജ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു.ഒമ്പതു വർഷങ്ങൾക്കു ശേഷം രാജ വീണ്ടും ഒരുങ്ങുമ്പോൾ കാലത്തെ തോൽപ്പിക്കുന്ന പ്രസരിപ്പും ചുറുചുറുക്കും ആയി മെഗാസ്റ്റാർ വീണ്ടും രണ്ടാമങ്കത്തിന് ഒരുങ്ങുകയാണ് . ഒന്നാം ഭാഗമായ പോക്കിരിരാജയിലെ രാജ എന്ന കഥാപാത്രത്തെ കടംകൊണ്ടതാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്.

ഏപ്രിൽ 12 വിഷു റിലീസ് ആയി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ പൈ ആണ്. ഗോപിസുന്ദർ ഒരുക്കുന്ന ഗാനങ്ങൾ വളരെ മുമ്പുതന്നെ യൂട്യൂബ് ജൂക്ക് ബോക്സിൽ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് തെന്നിന്ത്യയിലെ സൂപ്പർ മാസ്റ്റർ പീറ്റർ ഹൈൻ ആണ്. മമ്മൂട്ടിയെ കൂടാതെ തമിഴ് താരം ജയ്, അനുശ്രീ, ഷംന കാസീം, സിദ്ധിഖ്, വിജയ രാഘവൻ തുടങ്ങി വമ്പൻ താര നിര തന്നെ കൂടെയുണ്ട്.

Continue Reading

Latest News

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

Published

on

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

2006il പുറത്തിറങ്ങിയ വെയിൽ എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന അവരുടെ സ്വന്തം വെയിൽ പ്രിയങ്ക അതി ശക്തമായ കഥാപാത്രങ്ങളുമായി ഗംഭീര തിരിച്ചു വരവിനൊരുങ്ങുന്നു… ഒരുപിടി മികച്ച സ്ത്രീ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുമായി തമിഴ് മനം കവരാൻ ഒരുങ്ങുകയാണ്…

ഒപ്പം മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നു…. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്… ഇത് വെയിൽ പ്രിയങ്ക തന്നെയോ എന്ന് ആരാധകർ അതിശയത്തോടെ ചോദിക്കുന്നു…. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന award കരസ്ഥമാക്കിയ താരം വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ ഒട്ടേറെ ക്രിട്ടിക്സ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെളിപാടിന്റെ പുസ്തകം, ജലം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Continue Reading

Latest News

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

Published

on

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതും അതിന്റെ സന്തോഷവും ആരാധകർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സന്തോഷത്തോടെ ആഘോഷിച്ചതാണ്. കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഇന്നലെ ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.

Continue Reading

Latest News

ചാക്കോച്ചന് ആൺ കുഞ്ഞ് !

Published

on

ചാക്കോച്ചന് ആൺ കുഞ്ഞ് !

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News3 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News4 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending