Connect with us

Uncategorized

ബോക്സോഫീസ് അടിച്ചു പറത്താൻ രാജയും പിള്ളേരും എത്തുന്നു

Published

on

എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ തീയറ്ററില്‍ എത്തുന്നത്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ജയ് – മമ്മൂട്ടി എന്നിവരുടെ പോസ്റ്ററാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്

തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലന്‍. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.

Continue Reading

Uncategorized

ഇതൊരു മാസ്സ് ചിരിപ്പടം തന്നെയാണ്…! ഓൾഡ് ഈസ് ഗോൾഡ് റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചലച്ചിത്രമാണ് ഓൾഡ് ഈസ് ഗോൾഡ്.മികച്ച ഒരു ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം തനഹാ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഹനീഫ് കേച്ചേരി ആണ്. രചയിതാവ് തന്നെ നായക വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫോർ കളർ ആണ്.

കാഴ്ചയില്ലാത്ത നായകനും നായികയും തമ്മിലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന്റെപ്രധാന കഥാതന്തു ശബ്ദത്തിലൂടെ പരസ്പരം അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ഒരു തമാശകൾ കൂട്ടിയിണക്കി അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. നായകന്റെയും നായികയുടെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.ഓൾഡ് ഈസ് ഗോൾഡ് എന്ന ഈ കൊച്ചു ചിത്രം പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഒരു മികച്ച എന്റെർറ്റൈനെർ തന്നെയാണ്.

കൗതുകമുണർത്തുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമൊരുക്കിയ ഹനീഫ് കേച്ചേരി എഴുതിയ സംഭാഷണങ്ങളും പ്രേക്ഷകരെ ഒരുപാട് പൊട്ടിചിരിപ്പിച്ചു.കണ്ണ് കാണാത്ത യുവാവായി ഉള്ള ഹനീഫിന്റെ പെർഫോമൻസ് മികച്ചു നിന്നു.ധർമജൻ ബോൾഗാട്ടി, സാജു നവോദയ, നിർമ്മൽ, നേഹ രാധാകൃഷ്ണൻ , ദീപു, ഫൈസൽ, മായാ, പൊന്നമ്മ ബാബു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കുകയും പൊട്ടിചിരിപ്പിക്കുകയൂം ചെയ്യുക ഉണ്ടായി ഗാനങ്ങൾ ഒരുക്കിയ ജുബൈർ മുഹമ്മദ് മികച്ച ജോലിയാണ് നിർവഹിച്ചത്. അതുപോലെ നിലവാരമുള്ള ദൃശ്യങ്ങൾ ഒരുക്കിയ എസ് സെൽവകുമാറും ചിത്രത്തിന് മാറ്റു കൂട്ടി .പ്രേക്ഷകന് മനസ്സറിഞ്ഞു ചിരിക്കാൻ പറ്റിയ ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ചിത്രം

Continue Reading

Uncategorized

ആദ്യ പ്രണയം 5ക്ലാസിൽ ! ഇപ്പോൾ +1ൽ സൂപ്പർ നായിക ! കഴിഞ്ഞ 3 വർഷമായി പ്രണയത്തിലാണ് – സാനിയ ഈയ്യപ്പൻ

Published

on

ആദ്യ പ്രണയം 5ക്ലാസിൽ ! ഇപ്പോൾ +1ൽ സൂപ്പർ നായിക ! കഴിഞ്ഞ 3 വർഷമായി പ്രണയത്തിലാണ് – സാനിയ ഈയ്യപ്പൻ
ക്വീനിലെ ചിന്നുവായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സാനിയാ ഇയ്യപ്പൻ. ക്വീനിന് ശേഷം സാനിയാ പ്രേതം 2വിലും പ്രധാന വേഷത്തിൽ തിളങ്ങി.. പത്താം ക്‌ളാസ് വിദ്യാർത്ഥി ആയിരിക്കുമ്പോളാണ് സാനിയ ക്വീനിൽ വേഷമിടുന്നത്. അടുത്തിടെ നടന്ന അഭിമുഖത്തിൽ താൻ പ്രണയത്തിലാണ് എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കാമുകനെ പറ്റിയുള്ള വിവരങ്ങളും സാനിയ മടിക്കാതെ പങ്ക് വെച്ചു.


മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയാണ് സാനിയയുടെ പ്രണയ നായകന്‍. സാനിയ സിനിമയിലെത്തുന്നതും ഇതേ റിയാലിറ്റി ഷോയിലൂടെയാണ്. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈ വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷണല്‍ മീഡിയ സ്‌കൂളില്‍ സംവിധാനം പഠിക്കുകയാണെന്നും സാനിയ വെളിപ്പെടുത്തി.


തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസ്സിൽ പടിക്കുമ്പോഴാണെന്നും, സ്‌കൂൾ സമയത്തെ ഒരു തമാശ മാത്രമായിരുന്നു അതെന്നും സാനിയ പറഞ്ഞു. പക്ഷെ ആളെ സാനിയ പുറത്തു പറഞ്ഞില്ല, തന്റെ പഴയ ക്രഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട് എന്ന് മാത്രമാണ് സാനിയ പറഞ്ഞത്.

Continue Reading

Coming Soon

കേരളക്കരയെ ആവേശത്തിലാഴ്ത്തി ഒടിയൻ മാണിക്യനായി ലാലേട്ടന്റെ പകർന്നാട്ടം ഒടിയൻ വിജയകരമായി 3ആം വാരത്തിൽ

Published

on

കേരളക്കരയെ ആവേശത്തിലാഴ്ത്തി ഒടിയൻ മാണിക്യനായി ലാലേട്ടന്റെ പകർന്നാട്ടം
ഒടിയൻ വിജയകരമായി 3ആം വാരത്തിൽ

കേരളമെങ്ങും ഓടിയൻ തരംഗം ആണ്, കുടുംബ പ്രേക്ഷകരുടെ നീണ്ട നിര തന്നെയാണ് മാണിക്യനെ ഒന്ന് കാണുവാൻ തിയ്യറ്ററുകളിൽ ജനപ്രളയം ആണ്. ഒടിയൻ വിജയകരമായി 3ആം വാരത്തിൽ പ്രവേശിക്കുമ്പോഴും കുടുംബസദ്ദാസുകളുടെ നീണ്ട നിലയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ആദ്യ ദിനത്തിലെ നേഗറ്റിവ് പ്രചാരണങ്ങൾ അപ്പാടെ കാറ്റിൽ പറത്തിയാണ് ആഴ്ചകൾ പിന്നിട്ടും തിയ്യറ്ററുകളിൽ തേരോട്ടം തുടരുന്നു. എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിൽ തന്നെയാണ് ചിത്രം പ്രദർസിപ്പിച്ചു പോരുന്നത്.
ഒടിയൻ മാണിക്യനായി മോഹൻലാല്‍ എത്തിയപ്പോള്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തിയിരിക്കുന്നു. പീറ്റര്‍ ഹെയ്‍നാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

Continue Reading

Updates

Trending