Connect with us

Latest News

ലൂസിഫർ മാസല്ല, മരണമാസാണ്…..! റിവ്യൂ വായിക്കാം…!

Published

on

ലൂസിഫർ മാസല്ല, മരണമാസാണ്…..! റിവ്യൂ വായിക്കാം…!
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം പ്രദര്ശത്തിന് എത്തിയ ചിത്രമാണ് ലൂസിഫർ..പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തി. ‘ഒടിയനു’ ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കാണാന്‍ ആരാധകര്‍ വളരെയധികം ആവേശത്തിൽ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാന്‍സ് ഷോകള്‍ നടന്നു..മലയാള സിനിമയിൽ ആദ്യമായി ആകും ഒരു സിനിമയ്ക്ക് തന്നെ മൂന്ന് താരങ്ങളുടെ ഫാൻസ്‌ ഷോ നടക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് പ്രേക്ഷകർ വിധി എഴുതി.. മലയാളത്തിലെ അടുത്ത റെക്കോർഡു ഹിറ്റ് ചിത്രം അതാണ് ലൂസിഫർ
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രേക്ഷകനില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തില്‍ നായകനായ എത്തിയ മോഹന്‍ലാല്‍ മുതല്‍ ചുരുക്കം രംഗങ്ങളില്‍ വന്നുപോകുന്ന അഭിനേതാക്കളെ വരെ ശക്തമായ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിത്വിരാജിന്റെ സംവിധാന മികവ് എടുത്ത് പറയേണ്ടത് തന്നെയാണ് . പ്രേക്ഷകർക്ക് ഇഷ്ടമുള്ള ലാലേട്ടനെ അവതരിപ്പിക്കാൻ പൃഥ്വിരാജ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്,
പി.കെ. രാംദാസ് എന്ന നേതാവിന്റെ മരണവും അതിനെ തുടര്‍ന്ന് അധികാരം പിടിക്കാനായി പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന കുതന്ത്രങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. സിനിമയുടെ ഓരോ രംഗത്തും മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വിധം ഭംഗിയായി തന്നെ നിര്‍ത്തുന്നുണ്ട് സിനിമ.പഞ്ച് ഡയലോഗുകളും ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതവും ഗംഭീരൻ സംഘട്ടനരംഗങ്ങളും എല്ലാം കൊണ്ടും സമ്പന്നമാണ് ചിത്രം,27 ക്യാരക്ടർ പോസ്റ്ററുകളിൽ ആയി പരിചയപ്പെടുത്തിയ എല്ലാവരും തന്നെ തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തി ,ഓരോ കഥാപാത്രവും തങ്ങളുടെ മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്

ചിത്രത്തിലെ ഛായാഗ്രഹണം വളരെ മികവിട്ടു നിന്നു…ഗംഭീരം എന്ന് തന്നെ പറയണം .സുജിത് വാസുദേവിന്റെ ഓരോ ഫ്രയിമുകളും ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടുതൽ അടുപ്പിച്ചു. മികച്ച തിരക്കഥയും , ദീപക്ക് ദേവിന്റെ മികച്ച സംഗീതവും എല്ലാം ചിത്രത്തിനെ മികവിൽ എത്തിക്കുക തന്നെ എത്തിച്ചു. സംവിധായകന്റെ മേക്കിങ് ഒരു രക്ഷയുമില്ല..വ്യത്യസ്‍തവും മികവുറ്റതുമായ മേക്കിങ്ങിൽ കൂടി സംവിധായകൻ കൈയടി നേടി. മോഹൻലാൽ ആരാധകർക്കും സിനിമാപ്രേമികൾക്കും വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ മസാല എന്റർടെയ്നറാണ് ലൂസിഫർ.

Continue Reading

Latest News

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

Published

on

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

2006il പുറത്തിറങ്ങിയ വെയിൽ എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന അവരുടെ സ്വന്തം വെയിൽ പ്രിയങ്ക അതി ശക്തമായ കഥാപാത്രങ്ങളുമായി ഗംഭീര തിരിച്ചു വരവിനൊരുങ്ങുന്നു… ഒരുപിടി മികച്ച സ്ത്രീ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുമായി തമിഴ് മനം കവരാൻ ഒരുങ്ങുകയാണ്…

ഒപ്പം മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നു…. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്… ഇത് വെയിൽ പ്രിയങ്ക തന്നെയോ എന്ന് ആരാധകർ അതിശയത്തോടെ ചോദിക്കുന്നു…. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന award കരസ്ഥമാക്കിയ താരം വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ ഒട്ടേറെ ക്രിട്ടിക്സ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെളിപാടിന്റെ പുസ്തകം, ജലം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Continue Reading

Latest News

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

Published

on

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതും അതിന്റെ സന്തോഷവും ആരാധകർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സന്തോഷത്തോടെ ആഘോഷിച്ചതാണ്. കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഇന്നലെ ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.

Continue Reading

Latest News

ചാക്കോച്ചന് ആൺ കുഞ്ഞ് !

Published

on

ചാക്കോച്ചന് ആൺ കുഞ്ഞ് !

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News3 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News4 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending