Connect with us

gallery

എസ്തപ്പാനെ… കുമ്പസാരിപ്പിക്കാൻ ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍

Published

on

എസ്തപ്പാനെ… കുമ്പസാരിപ്പിക്കാൻ ഫാദര്‍ നെടുമ്പള്ളിയായി ഫാസില്‍
മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ലൂസിഫർ’ പ്രഖ്യാപിച്ചപ്പോൾ മുതലുള്ള ഒരു ആവേശം ഓരോ ദിനം ചെല്ലുന്തോറും ഏറിവരികയാണ്. ലാലേട്ടന്റെ ചിത്രത്തിലെ സ്റ്റിൽസ് കൂടിയായപ്പോൾ അത് പതിന്മടങ്ങായി. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. .ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിംഗിനായി ഒരുങ്ങുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു തുടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പതിനഞ്ചാമത് ക്യാരക്ടര്‍ പോസ്റ്ററും പുറത്തു വന്നിരിക്കുകയാണ്. സംവിധായകന്‍ ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.ഓരോ പോസ്റ്ററുകൾ പുറത്ത് വരുമ്പോളും ആവേശവും പ്രതീക്ഷയും ഇരട്ടിക്കുകയാണ്,ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കാണാം

Continue Reading

gallery

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Published

on

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Continue Reading

gallery

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Published

on

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം



Continue Reading

gallery

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

Published

on

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് ആണ് ചിത്രത്തിന്റെ സംവിധാനം.കുമ്പളങ്ങി നൈറ്റ്‌സിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് മാത്യു, പുത്തൻ ചിത്രത്തിലും മാത്യുവിന്റെ ഗംഭീര പ്രകടനം തന്നെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ റ്റി ജോൺ ആണ്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Updates

Trending