Connect with us

Reviews

തിയ്യറ്ററുകളെ ഇളക്കിമറിച്ച് വീണ്ടും ഒരു നിവിൻപോളി എന്റർടൈനർ ! ലൗ ആക്ഷൻ ഡ്രാമ റിവ്യൂ വായിക്കാം

Published

on

തിയ്യറ്ററുകളെ ഇളക്കിമറിച്ച് വീണ്ടും ഒരു നിവിൻപോളി എന്റർടൈനർ ! ലൗ ആക്ഷൻ ഡ്രാമ റിവ്യൂ വായിക്കാം

തളത്തിൽ ദിനേശനും ശോഭയും ശ്രീനിവാസന്റെ രചനയിൽ പുറത്തുവന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു. വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തിന്റെ അരികുപിടിച്ച് ശ്രീനിവാസന്റെ മകൻ ധ്യാൻ ഒരുക്കിയ പുതിയ ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ധ്യാൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിനേശനായി നിവിൻപോളിയും ശോഭയായി നയൻതാരയും എത്തുന്നു.
യുവ നായകന്മാർക്കൊപ്പം നയൻതാര മലയാള സിനിമയിൽ അഭിനയിക്കുന്ന ആദ്യചിത്രംകൂടിയാണിത്.
ഫന്റാസ്റ്റിക് ഫിലിംസ് എം. സ്റ്റാർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ നടൻ അജു വർഗീസ്, വിശാഖ് പി. സുബ്രഹ്മണ്യം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

യാതൊരു തരത്തിലും ഉത്തരവാദിത്വമില്ലാതെ നാട്ടിലെ ഒരു സമ്പന്ന കുടുംബത്തിൽ ജീവിച്ച് വളരെ അലസ മനോഭാവത്തിൽ ജീവിതം നയിക്കുന്ന ദിനേശനും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ശോഭയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിലെ ഇതിവൃത്തം.

ഒരു ഇടവേളയ്ക്കു ശേഷം ഒരു കംപ്ലീറ്റ് കളർഫുൾ നിവിൻപോളി ഷോയുമായി ആണ് ലവ് ആക്ഷൻ ഡ്രാമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ശോഭയായി ചിത്രത്തിന് പകിട്ടേരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിവിൻ-അജു കൂട്ടുകെട്ടും തിയറ്ററുകളിൽ പൊട്ടിച്ചിരി സമ്മാനിക്കുന്നുണ്ട്.

ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജുവർഗീസ്, ധന്യാബാലകൃഷ്ണൻ, സംവിധായകൻ ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിലെയും കന്നഡയിലെയും താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭാഗിയായി അവതരിപ്പിക്കുന്നു.

മനുമഞ്ജിത്തും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ. ഷാൻ റഹ്മാൻറെ പശ്ചാത്തല സംഗീതം ചിത്രത്തിന് ഉണർവേകുന്നു.
ചിത്രത്തിനായി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്
ശ്രീനിവാസ് റെഡ്ഡിയാണ്. എഡിറ്റിങ് വിവേക് ഹഷ്, കലാസംവിധാനം അജയൻ മങ്ങാട്. നിർമാണ നിർവഹണം മനോജ് പൂങ്കുന്നം. 

ഈ ഓണാഘോഷ കാലത്ത് തീയേറ്ററുകളിൽ പ്രേക്ഷകരെ ആഗോളമായി പൊട്ടിച്ചിരിച്ച് ഇരുന്നു കാണാവുന്ന ചിത്രം തന്നെയാണ് ലവ് ആക്ഷൻ ഡ്രാമ.

Continue Reading

Reviews

പൃഥ്വിയുടെ ആഘോഷ തിരിച്ചുവരവുമായി ബ്രദേഴ്‌സ്ഡേ ! റിവ്യൂ വായിക്കാം

Published

on

പൃഥ്വിയുടെ ആഘോഷ തിരിച്ചുവരവുമായി ബ്രദേഴ്‌സ്ഡേ ! റിവ്യൂ വായിക്കാം

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് കലാഭവൻ ഷാജോൺ. മിമിക്രി വേദികളിൽ നിന്നും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത് ഷാജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ന്യൂജൻ സിനിമയിലെ മാറ്റത്തിന് വഴിയൊരുക്കിയ ലിസ്റ്റിൻ സ്റ്റീഫനാണ് മാജിക്ക് ഫ്രെയ്‌സിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അടിയും ഇടിയും പാട്ടുമായി ഒരു പക്കാ എന്റർട്ടനേർ ചിത്രവുമായി പൃഥ്വിരാജ് തിരിച്ചുവരുന്നു എന്ന് തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. കൊച്ചി നഗരത്തിലെ ഒരു പ്രധാന കാറ്ററിംഗ് കമ്പനി തൊഴിലാളിയായ റോണിയും അദ്ദേഹത്തിൻറെ സഹോദരിക്കും സുഹൃത്തുക്കൾക്കും ഇടയിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. ആഘോഷവും തമാശകളും നിറഞ്ഞ തുടങ്ങുന്ന ആദ്യപകുതി പ്രേക്ഷകർക്കും ആരാധകർക്കും ആഘോഷിക്കുവാൻ ഉള്ള എല്ലാ വിഭവങ്ങളലും സമ്പന്നമാണ്. റോണിയുടെ സന്തതസഹചാരിയായ മുന്ന ആയി ധർമ്മജൻ ബോൾഗാട്ടിയും ചാണ്ടിയായി വിജയരാഘവനും പ്രിഥ്വിരാജിനൊപ്പം തീയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുന്നു. ചിരകൾക്കിടയിലൂടെ ത്രില്ലർ മൂടിലേക്ക് കിടക്കുന്ന രണ്ടാംപകുതി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും ആയാണ് അവസാനിക്കുന്നത്.

റോണി ആയ ചിത്രത്തിലുടനീളം പൃഥ്വിരാജ് ഗംഭീര പ്രകടനമായിരുന്നു. ആക്ഷൻ രംഗങ്ങളിൽ അസാമാന്യ മെയ് വഴക്കവും ആയി പ്രേക്ഷകർ കയ്യടികൾ നേടുന്നു.
തമിഴ് നടൻ പ്രസന്നയുടെ വില്ലൻ വേഷവും ചിത്രത്തിലെ മറ്റൊരു ആകർഷണമാണ്. മലയാളത്തിൽ തനിക്ക് ലഭിച്ച ആദ്യ വേഷം തന്നെ വളരെ ഗംഭീരമായി തന്നെ പ്രസന്ന കൈകാര്യം ചെയ്തിട്ടുണ്ട്.
ഐശ്വര്യലക്ഷ്മി ,മഡോണ സെബാസ്റ്റ്യൻ, മിയ, പ്രയാഗ മാർട്ടിൻ എന്നീ പ്രമുഖ നടികൾ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ കോട്ടയം നസീർ ,ശിവജി ഗുരുവായൂർ, പൊന്നമ്മ ബാബു വിജയകുമാർ കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ ഉണ്ട്.

ചിത്രത്തിനായി മനോഹരമായ ദൃശ്യ ഭംഗി പകർത്തിയിരിക്കുന്നത് ജിത്തു ദാമോദർ ആണ്. ഇത് ദാമോദരനെ മനോഹരമായ ഫ്രെയിമുകൾ സമ്പന്നമാണ് ബ്രദേഴ്സ് ഡേ. ഫോർ മ്യൂസിക് ഗാനങ്ങൾ നേരത്തെതന്നെ ജൂൺ ബോക്സിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചതാണ്‌.
ഈ ഓണാഘോഷ കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കുന്ന ഒരു പാക്കഡ് ത്രില്ലർ എൻറർ ടൈനർ തന്നെയാണ് ബ്രദേഴ്‌സ് ഡേ.

Continue Reading

Latest News

ഗംഭീര തിരിച്ചുവരവ് നടത്തി ഹിറ്റ് മേക്കർ ജോഷി..! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ജോഷി ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രമാണിത്.മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പ്രദർശനത്തിന് എത്തിയത്.2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.ജോജു ജോർജ് അവതരിപ്പിക്കുന്ന കാട്ടാളൻ പൊറിഞ്ചു , ചെമ്പൻ വിനോദിന്റെ പുത്തൻപള്ളി ജോസ് , നൈല ഉഷയുടെ ആലപ്പാട്ട്‌ മറിയം എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ മൂന്നു കഥാപാത്രങ്ങൾ പരസ്പരം എങ്ങനെ ബന്ധപ്പെടുന്നു എന്നും ഇവരുടെ ജീവിതത്തിലും ഇവർക്കിടയിലെ എന്ത് സംഭവിക്കുന്നു എന്നുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ വരച്ചു കാണിക്കുന്നത്.

ഹിറ്റ് മേക്കർ ജോഷിയുടെ ഗംഭീര തിരിച്ചുവരവാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തിയാണ് ചിത്രം സഞ്ചരിക്കുന്നത്.കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജ് ആവേശകരമായ പ്രകടനമാണ് നൽകിയത്.ഗംഭീര പ്രകടനവുമായി നൈല ഉഷയും ചെമ്പൻ വിനോദും കൂടി ചേർന്നപ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് തന്നെ ഈ ചിത്രം ഗംഭീരമായി മാറി. ആലപ്പാട്ട്‌ മറിയം എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട് നൈല ഉഷ

സുധി കോപ്പ, രാഹുൽ മാധവ്, സ്വാസിക, വിജയ രാഘവൻ, സലിം കുമാർ, കലാഭവൻ നിയാസ്, ഐ എം വിജയൻ, സരസ ബാലുകേരി, മാളവിക, ജയരാജ് വാര്യർ എന്നിവരും മികച്ച പ്രകടനം നൽകി.അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്നു. ശ്യാം ശശിധരൻ കൈകാര്യം ചെയ്ത എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കിയപ്പോൾ, എല്ലാം കൊണ്ടും സാങ്കേതികമായും ചിത്രം മുന്നിട്ടു തന്നെ നിന്നു പറയാം. പൊറിഞ്ചു മറിയം ജോസ് എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്

Continue Reading

Latest News

രസകാഴ്ചകളുമായി ജയറാമിന്റെ പട്ടാഭിരാമൻ…! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ജയറാം നായകനായി എത്തിയ പട്ടാഭിരാമൻ. ചാണക്യതന്ത്രം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു ആണ്. ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇന്‍സ്‌പെക്ടറായാണ് ജയറാം എത്തുന്നത്. ജയറാമിന്റെ ഒരു ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്ന് പറയാം. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഷീലു എബ്രഹാമും മിയ ജോര്‍ജുമാണ് നായികമാരായി എത്തുന്നത്.ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ.

രമേഷ് പിഷാരടി, സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജയറാം അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഒരു സർക്കാർ ജോലിക്കാരൻ ആണ് പട്ടാഭിരാമ അയ്യർ. തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായതും ത്രില്ലിംഗ് ആയതുമായ കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.

ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്ന ഒരു വിഷയം തന്നെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നതും, ഭക്ഷ്യവിഷബാധയേല്‍ക്കുന്നതും മറ്റും ഇന്നത്തെ സ്ഥിരം സംഭവങ്ങളായി മാറുമ്പോൾ അതിനെ വളരെ ഗൗരവത്തോട് കൂടിയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത്.പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ രസ ചരടിൽ കോർത്താണ് ചിത്രം സഞ്ചരിക്കുന്നത്. മികച്ച ഹാസ്യവും ജയറാമിന്റെ മികവുറ്റ പ്രകടനവുമെല്ലാം ചിത്രത്തിൽ എടുത്ത് പറയേണ്ടവയാണ്.

കുറച്ചു കാലത്തിനു ശേഷം ജയറാമിനെ ഏവരും കാണാൻ ആഗ്രഹിച്ച രീതിയിൽ അവതരിപ്പിക്കുവാൻ ചിത്രത്തിന് കഴിഞ്ഞു. എനർജിറ്റിക്ക് ആയ ജയറാമിന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രേം കുമാർ ഒരിക്കൽ കൂടി മികച്ച പ്രകടനം കൊണ്ട് പൊട്ടിചിരിയുണർത്തി.ഷീലു എബ്രഹാം മികച്ച രീതിയിൽ തന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ബൈജു, മിയ , പാർവതി, മാധുരി എന്നിവരും ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി…പട്ടാഭിരാമൻ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്.

Continue Reading

Updates

Latest News1 day ago

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Latest News2 days ago

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Latest News4 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Latest News5 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News5 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery5 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

More Updates

Trending