Connect with us

Latest News

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാമിന്റെ പക്കാ കുടുംബ ചിത്രം..ലോനപ്പന്റെ മാമ്മോദീസ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിന് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ്‌ മാത്യു ആണ്. പഞ്ചവർണ തത്ത എന്ന രമേശ് പിഷാരടി ചിത്രത്തിന് ശേഷം ജയറാം നായകനായി എത്തുന്ന ചിത്രമാണിത്. അങ്കമാലി ഡയറീസിൽ കൂടി ശ്രദ്ധേയയായ അന്ന രാജനാണ് ചിത്രത്തിൽ നായികയായി എത്തിയത്. വർഷങ്ങൾക്ക് ശേഷം ശാന്തി കൃഷ്‌ണ ജയറാമിന് ഒപ്പം അഭിനയിച്ച ചിത്രം കൂടിയാണ് ലോനപ്പന്റെ മാമ്മോദീസ.


പഞ്ചവർണ തത്തയ്ക്ക് ശേഷം ജയറാമിന്റെ ഒരു ഹിറ്റ് ചിത്രമാകും ലോനപ്പന്റെ മാമ്മോദീസ. വാച്ച് റിപ്പയർ ഷോപ്പ് നടത്തുന്ന ലോനപ്പൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിൽ എത്തുന്നത്.നാല്പതുകാരനായ ലോനപ്പന്റെ കുടുംബത്തില്‍ നാലുപേരാണ്. മൂന്ന് സഹോദരിമാരും ലോനപ്പനും. സഹോദരിമാരില്‍ രണ്ടുപേര്‍ ലോനപ്പന്റെ മൂത്തതാണ്. ഒരാള്‍ ഇളയതും. ആരും വിവാഹം കഴിച്ചിട്ടില്ലായെന്നതാണ് മറ്റുകുടുംബങ്ങളില്‍നിന്നും ഈ കുടുംബത്തെ വ്യത്യസ്തമാക്കുന്നതും. വിവാഹം കഴിക്കാത്തതില്‍ ലോനപ്പന് വ്യക്തമായ ഉത്തരവുമുണ്ട്. ഈ ജീവിതത്തില്‍ ചില കഥാപാത്രങ്ങളുടെ കടന്നുവരവും അത് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ചിത്രത്തിന് പ്രമേയം.തൃശ്ശൂര്‍ ജില്ലയിലെ മാള, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം.


നാട്ടിൻ പുറത്തെ നന്മ വളരെ മനോഹരമായി സംവിധായകൻ ഒപ്പിയെടുത്തു.ചിത്രത്തിലെ ഗാനങ്ങളും , ദൃശ്യങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു, പള്ളി പെരുന്നാളും നാട്ടിൻ പുറത്തെ കാഴ്ചകളും എല്ലാം വളരെ മനോഹരമായി തന്നെ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനു സാധിച്ചു. സുധീർ സുരേന്ദ്രനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തത്. അൽഫോൻസ് ഗാനങ്ങൾക്ക് ഈണം പകർന്നു.
ചിത്രത്തിലെ താരങ്ങളുടെ പ്രകടനം ഒന്നിനൊന്നു മികവിട്ടു നിന്നു എടുത്തു പറയേണ്ടത് ജയറാമിന്റെ പ്രകടനം തന്നെയാണ് പഴയ ജയറാമിന്റെ തിരിച്ചുവരവാണ് ഈ ചിത്രം എന്നു തന്നെ പറയാം. തന്റെ കഥാപാത്രത്തെ വളരെ മനോഹരമാക്കാൻ ജയറാമിന് സാധിച്ചു. ശാന്തി കൃഷ്‌ണ , ലിച്ചി (അന്ന രാജൻ), ഇന്നസെന്റ്,ഹരീഷ് കണാരൻ , അലൻസിയർ, ജോജു ജോർജ് തുടങ്ങിയവർ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രത്തെ മനോഹരമാക്കി.


പൂര്‍ണ്ണമായും ജയറാമിനെ ഇന്നലെകളില്‍ സ്നേഹിച്ച അംഗീകരിച്ച കുടുംബപ്രേക്ഷകര്‍ക്കുള്ള സിനിമയാണ്..ജയറാമിന്റെ തിരിച്ചുവരവ് തന്നെയാണ് ചിത്രം. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് നിറയ്ക്കുന്ന ചിത്രം തന്നെയാണ് ലോനപ്പന്റെ മാമ്മോദീസ

Latest News

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

Published

on

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

2006il പുറത്തിറങ്ങിയ വെയിൽ എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന അവരുടെ സ്വന്തം വെയിൽ പ്രിയങ്ക അതി ശക്തമായ കഥാപാത്രങ്ങളുമായി ഗംഭീര തിരിച്ചു വരവിനൊരുങ്ങുന്നു… ഒരുപിടി മികച്ച സ്ത്രീ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുമായി തമിഴ് മനം കവരാൻ ഒരുങ്ങുകയാണ്…

ഒപ്പം മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നു…. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്… ഇത് വെയിൽ പ്രിയങ്ക തന്നെയോ എന്ന് ആരാധകർ അതിശയത്തോടെ ചോദിക്കുന്നു…. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന award കരസ്ഥമാക്കിയ താരം വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ ഒട്ടേറെ ക്രിട്ടിക്സ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെളിപാടിന്റെ പുസ്തകം, ജലം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Continue Reading

Latest News

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

Published

on

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതും അതിന്റെ സന്തോഷവും ആരാധകർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സന്തോഷത്തോടെ ആഘോഷിച്ചതാണ്. കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഇന്നലെ ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.

Continue Reading

Latest News

ചാക്കോച്ചന് ആൺ കുഞ്ഞ് !

Published

on

ചാക്കോച്ചന് ആൺ കുഞ്ഞ് !

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News2 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News3 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending