ഒടിയൻ ലാലേട്ടന് ദേശീയ പുരസ്കാരം നേടിക്കൊടുക്കുമോ ?

0

ഒടിയൻ ലാലേട്ടന് ദേശീയ പുരസ്കാരം നേടിക്കൊടുക്കുമോ ?

ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒടിയൻ അവസാനം തിയ്യറ്ററുകളിൽ എത്തിയിരിക്കുകയാണ്, കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു തിയ്യറ്ററുകളിൽ ജന പ്രളയം തീർക്കുകയാണ് ഇപ്പോൾ ഒടിയൻ മാണിക്യൻ. ചിത്രത്തിന് റിലീസിന് മുന്നേ തന്നെ സംവിധായകൻ ശ്രീകുമാർ മേനോൻ വാക്കുകളാൽ ചിത്രത്തെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാക്കിയിരുന്നു, സിനിമയെക്കുറിച്ച് നിരവധി അവകാശ വാദങ്ങൾ ആണ് സംവിധായകൻ പ്രേക്ഷകർക്ക് നൽകിയത് അതിൽ പ്രധാനപ്പെട്ടത് ഒന്നായിരുന്നു ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒടിയനിലൂടെ ലാലേട്ടൻ കരസ്ഥമാക്കും എന്നത്, മാത്രമല്ല പ്രധാനപ്പെട്ട എല്ലാ അവാർഡുകളും ഒടിയൻ ചിത്രത്തിലൂടെ ലാലേട്ടന് നേടും എന്നതും ആരാധകർ ആർപ്പുവിളികളോടെ ആണ് സ്രീകരിച്ചത്. പാലക്കാട് പുത്തൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ വേദിയിൽ സാക്ഷാൽ മോഹൻലാലിനെ സാക്ഷി നിർത്തിയാണ് ജനങ്ങൾക്ക് മുന്നിൽ സംവിധായകൻ ഇത് വെളിപ്പെടുത്തിയത്.
പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ഒടിയൻ മാണിക്യനെ മോഹൻലാൽ നൂറു ശതമാനവും പൂർണതയോടെ വെള്ളിത്തിരയിൽ എത്തിച്ചിട്ടുണ്ട്, മാണിക്യന്റെ വ്യത്യസ്ത കാലഘട്ടങ്ങൾക്കായി മലയാളത്തിന്റെ പ്രിയ നടൻ ഉൾക്കൊണ്ട ശരീര മാറ്റങ്ങളും കാലഘട്ടങ്ങളുടെ വ്യത്യാനത്തിൽ മാണിക്യന് കൂടുതൽ പൂർണത നൽകുന്നു. ചിത്രത്തിന്റെ ഇമോഷണൽ രംഗങ്ങളിലും “ഒടിയ” എന്ന ഗാനത്തിലും മോഹലാലിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. സംവിധായകൻ പറഞ്ഞത് പോലെ ഒരു ദേശീയ പുരസ്കാരം ഇനി ഒടിയൻ മാണിക്യനിലൂടെ മലയാളിക്ക് കിട്ടുമോ എന്ന് പ്രേക്ഷകർ തന്നെയാണ് പറയേണ്ടത്

Share.