കുട്ടൻ പിള്ളയുടെ ശിവരാത്രി ഈ അടുത്ത കാലത്ത് കണ്ട മികച്ച ഒരു കുടുംബചിത്ര൦

0
കുട്ടൻ പിള്ളയുടെ ശിവരാത്രി ഈ അടുത്ത കാലത്ത് കണ്ട മികച്ച ഒരു കുടുംബചിത്ര൦

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി . ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് പ്രദര്സ്സനത്തിനെത്തി. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഫാസിൽ നാസർ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോസെലെറ്റ്‌ ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. കുട്ടൻ പിള്ള എന്ന പോലീസ് കോൺസ്റ്റബിൾ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

പ്ലാച്ചോട്ടിൽ കുട്ടൻപിള്ള എന്ന പോലീസ് കോൺസ്റ്റബിളിനെ ആണ് സുരാജ് അവതരിപ്പിക്കുന്നത് അവതരിപ്പിക്കുന്നത്. സ്വന്തം മക്കളെക്കാൾ പ്ലാവിനെയും ചക്കയേയും ആണ് കുട്ടൻപിള്ളക്ക് പ്രിയം. ഇവരുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കുന്നതും ആ ഉത്സവത്തിൽ പങ്കെടുക്കാൻ തന്റെ കുടുംബാങ്ങൾ വരുന്നതും അതെ തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

കുട്ടന്‍ പിള്ളയായി ചിത്രത്തില്‍ സുരാജിന്റെ ഗംഭീര പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം, കുട്ടന്‍ പിള്ളയുടെ സന്തോഷങ്ങളും സങ്കടങ്ങളും നിസ്സാഹായവസ്ഥയും സുരാജ് അതി ഗംഭീരം ആയി തന്നെ തിരശീലയില്‍ കാഴ്ച വെച്ചിട്ടുണ്ട്.ഉപ്പും മുളകും ഫെയിം ബിജു സോപാനവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു പ്രധാന താരങ്ങളും നൂറോളം വരുന്ന പുതുമുഖങ്ങളും ശ്രദ്ദേയമായ പ്രകടനം തന്നെ കാഴ്ചവെച്ചു.

ഏഞ്ചലസ്ജീ എന്നാ ചിത്രത്തിലൂറെതന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ൻ മാർക്കോസ് എന്ന സംവിധായകന മലയാള സിനിമയ്ക്ക് തന്നെ ഒരു മുതല്ക്കൂട്റ്റ് ആയിരിക്കും.മലയാള ചരിത്രത്തിൽ ആദ്യമായി സംഗീതം സംവിധാനം കൈകാര്യം ചെയ്യുന്ന സ്ത്രീ എന്ന ഖ്യാതി സയനോര ഈ ചിത്രത്തിലൂടെ സ്വന്തമാക്കി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം വളരെ മികച്ചതായിരുന്നു. അതുപോലെ ഗാനങ്ങളും ചിത്രത്തിന്റെ കഥാഗതിക്കു യോജിച്ചുനിന്നു. ഫാസിൽ നാസറിന്റെ ഛായാഗ്രഹണം ശിവരാത്രി ദൃശ്യങ്ങൾ ഉൾപ്പെടെ വളരെ മികവോടെ പകർത്തി. ഷിബിൻ ആണ് എഡിറ്റർ. ജോസെലെറ്റ്‌ ജോസഫ് ആണ് തിരക്കഥ ഒരുക്കിയത്.

ആകെതുകയില്‍ പ്രേക്ഷകരെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്ന ഒരു ക്ലീന്‍ എന്റെര്‍തൈനാര്‍ തന്നെയാണ് ചിത്രം

Share.