Connect with us

Uncategorized

കെ.ജി.എഫിന് ശേഷം 5 ഭാഷകളിൽ ആയിരുങ്ങുന്ന ബ്രഹ്മാൻഡ ഇതിഹാസ 3D വിസ്മയം കുരുക്ഷേത്ര പ്രദർശ്ശനത്തിനൊരുങ്ങുന്നു !

Published

on

കെ.ജി.എഫിന് ശേഷം 5 ഭാഷകളിൽ ആയിരുങ്ങുന്ന ബ്രഹ്മാൻഡ ഇതിഹാസ 3D വിസ്മയം കുരുക്ഷേത്ര പ്രദർശ്ശനത്തിനൊരുങ്ങുന്നു !

 

ജെ. കെ. ഭരവി എഴുതി നാഗന്ന സംവിധാനം ചെയ്ത ഇതിഹാസ ചരിത്ര യുദ്ധ ചിത്രമാണ് കുരുക്ഷേത്ര. ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി രണ്ണ എഴുതിയ ഗാദയുദ്ധ എന്ന ഇതിഹാസകാവ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൗരവ രാജാവായ ദുര്യോധനനെ കേന്ദ്രീകരിച്ചാണ് ഗദയുദ്ധത്തിന്റെ കഥ. മുനിരത്നയാണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രം മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് രടക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ്.

75 കോടി മുതൽ മുടക്കിൽ പൂർണമായും 3D യിൽ ഒരുങ്ങുന്ന ലോകത്തിലെതന്നെ ആദ്യത്തെ ഇതിഹാസ ചിത്രമാണ് കുരുക്ഷേത്ര.

 

ചിത്രത്തിൽ ദർശൻ, അംബരീഷ്, വി. രവിചന്ദ്രൻ, പി. രവിശങ്കർ, അർജുൻ സർജ, സ്നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തർ സൈഫി, നിഖിൽ കുമാർ, ശ്രീനിവാസ മൂർത്തി, ശ്രീനാഥ്, തുടങ്ങിയവർ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് വി. ഹരികൃഷ്ണനാണ്. ജയനൻ വിൻസെന്റ് ആണ് ഛായാഗ്രഹണം ഒരുക്കുന്നത്.

കന്നടയിൽ നിർമ്മിച്ച ചിത്രം 3000 ലധികം സ്‌ക്രീനുകളിലായി 2019 ഓഗസ്റ്റ് 9 ന് തിയ്യറ്ററുകളിൽ എത്തും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം ചിത്രം പുറത്തിറങ്ങുന്നു. മുൻപ് കെജി.എഫ് ആണ് കന്നട സിനിമാലോകം ഭാഷകൾക്കപ്പുറം പ്രേക്ഷക കയ്യടികൾ നേടിയിരുന്നു ചിത്രം.

Continue Reading

Coming Soon

ഇന്ഷാ അള്ളായുമായി ജൂൺ സംവിധായകൻ, നിർമ്മാണം ജോജു ജോസ്

Published

on

By

രജിഷ വിജയന്റെതായി ഇക്കൊല്ലം സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് ജൂണ്‍. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. രജിഷയ്ക്ക് പുറമെ സര്‍ജാനോ ഖാലിദ്, ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും സിനിമയില്‍ തിളങ്ങിയിരുന്നു. ജൂണിന് പിന്നാലെയുളള അഹമ്മദ് കബീറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. നടന്‍ ജോജു ജോര്‍ജ്ജാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ജോജു തന്നെ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇന്‍ഷാ അളളാഹ് എന്നാണ് പേരിട്ടിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസ്,ചോല തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണിത്. ആഷിക്ക് ഐമറുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ജിതിന്‍ സ്റ്റാനിസ്സാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷ് ഭുവനേന്ദാണ് എഡിറ്റിങ്.

ജൂണിന് വേണ്ടി സംഗീതമൊരുക്കിയ ഇഫ്തി തന്നെയാണ് ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജുവിനൊപ്പം സിജോ വടക്കനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വിനായക് ശശികുമാറാണ് സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വ്വഹിക്കുന്നത്‌.

Continue Reading

Coming Soon

മമ്മൂട്ടിയും മഞ്ജുവും ത്രില്ലെർ ചിത്രവുമായി എത്തുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുവത്സരത്തിൽ ആരംഭിക്കുന്നു

Published

on

By

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ ഇന്നുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെയൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി മഞ്ജു വാര്യര്‍ എത്തിയിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അങ്ങനെയൊരു അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്. ആ സന്തോഷം പങ്കുവെച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രമൊരുക്കുന്നത്. ത്രില്ലര്‍ ചിത്രവുമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും എത്തുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ലവ് 24+7 എന്ന സിനിമയിലൂടെയാണ് നിഖില നായികയായി അരങ്ങേറിയത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം താരവും എത്തുന്നുണ്ടെന്നറിഞ്ഞതില്‍ പ്രേക്ഷകരും സന്തോഷത്തിലാണ്. ജിസ് ജോയിയയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഫിന്‍ ടി ചാക്കോ.

കഥ ഇഷ്ടമായതോടെയാണ് മമ്മൂട്ടി തിരക്കുകളെല്ലാം മാറ്റി വെച്ച് ഈ സിനിമയ്ക്ക് ഡേറ്റ് നല്‍കിയത്. പുതുവര്‍ഷത്തില്‍ തന്നെ മമ്മൂട്ടിയും ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പടയെന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിയായി എത്തുന്നുണ്ട്.

ഈ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം ജോഫിന്റെ ചിത്രത്തിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് പടയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈലോക്കാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. കഴുത്തറുപ്പന്‍ പലിശക്കാരനായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി അവസാന വാരത്തിലാണ് ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തുന്നത്.

Continue Reading

Coming Soon

പ്രതി പൂവൻ കോഴിക്ക് പിന്നാലെ റോഷൻ ആൻഡ്‌റൂസിന്റെ ത്രില്ലെർ ചിത്രം എത്തുന്നു, നായകൻ ദുൽഖർ സൽമാൻ

Published

on

By

കാത്തിരിപ്പിന് വിരാമമിട്ട് പ്രതി പൂവന്‍ കോഴി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംവിധായകനായി മാത്രമല്ല ഇത്തവണ വില്ലനായും എത്തിയിരിക്കുകയാണ് അദ്ദേഹം. ആന്റപ്പനും മാധുരിയുമൊക്കെ ഇനി നിങ്ങളുടേതാണ്, നിങ്ങളാണ് ഇനി സിനിമയെ വിലയിരുത്തേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷം പങ്കുവെച്ചത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.

എല്ലാ സിനിമകളും ഞങ്ങളൊരുമിച്ചാണ് കാണാറുള്ളത്. സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും അദ്ദേഹം പറയുന്നു. ഇനിയും സിനിമ ചെയ്യാനുള്ള എനര്‍ജി കൂടിയാണ് ഈ പ്രതികരണങ്ങളില്‍ നിന്നും കിട്ടുന്നത്. കഥ അവസാനിക്കുമ്പോഴല്ലേ എല്ലാവര്‍ക്കും ഇഷ്ടമാവേണ്ടത്. അത് വരെ പറഞ്ഞ കഥ വളരെ നന്നായി അവസാനിക്കാന്‍ കഴിയുന്നത് വലിയൊരു വിജയമാണ്. സംവിധായകന്‍ തന്നെയാണ് ഞാന്‍. പിന്നെ ഇങ്ങനെയൊരു വേഷം ലഭിച്ചപ്പോള്‍ ചെയ്തുവെന്നേയുള്ളൂ. ആന്റപ്പനോട് സംവിധായകനായും നടനായും നീതി പുലര്‍ത്തിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മഞ്ജു വാര്യരേയും അനുശ്രീയുമൊക്കെ ചെയത് കഥാപാത്രങ്ങളോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യം. അവരെല്ലാം നന്നായി ചെയ്തുവെന്നും സംവിധായകന്‍ പറയുന്നു.

കുടുംബം പോലെയാണ് തന്റെ ക്രൂ. അവരെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. ദുല്‍ഖര്‍ സല്‍മാനുമായുള്ള ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഏപ്രിലില്‍ ഈ ചിത്രം തുടങ്ങുകയാണ്. പോലീസ് സ്‌റ്റോറിയാണ്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണിത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ബാക്കി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ പോലീസിന് ശേഷം വീണ്ടും പോലീസ് ഓഫീസറുടെ കഥയുമായെത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Continue Reading

Updates

Trending