Connect with us

gallery

തരംഗമായി മരക്കാറിന്റെ ലൊക്കേഷൻ ചിത്രങ്ങൾ… കിടിലൻ ലുക്കിൽ ലാലേട്ടൻ..

Published

on

തരംഗമായി മരക്കാറിന്റെ ലൊക്കേഷൻ ചിത്രങ്ങൾ… കിടിലൻ ലുക്കിൽ ലാലേട്ടൻ..
ഷൂട്ടിങ് ആരംഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. ചിത്രത്തിന്റെ ഇത് വരെ പുറത്തുവന്ന ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്നവയാണ്. കുഞ്ഞാലി മരക്കാറായി ലാലേട്ടൻ എത്തുമ്പോൾ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. മോഹൻലാലും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആദ്യമായി മലയാള സിനിമയിലേക്കു എത്തുന്ന ചിത്രം തുടങ്ങിയ നിരവധി പ്രത്യേകതകളാണ് ചിത്രത്തിന് ഉള്ളത്


പ്രിയദര്‍ശനും മോഹന്‍ലാലുമൊന്നിക്കുന്ന വമ്പന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. പ്രിയദര്‍ശനാണ് സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും നടത്തുന്നത്. ചിത്രത്തിൽ തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജ്ജുനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്,മരയ്ക്കാറിന്റെസഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വർഷം തിയ്യറ്ററുകളിൽ എത്തും.

നായകന്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്ക് ആണ് ഇത് വരെ പുറത്തു വന്നിട്ടുള്ളത്.,മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

Continue Reading

gallery

അതീവ ഗ്ലാമർ ലുക്കിൽ പട്ടം പോലെ നായിക മാളവിക മോഹനൻ;വീഡിയോ വൈറലാകുന്നു

Published

on

അതീവ ഗ്ലാമർ ലുക്കിൽ പട്ടം പോലെ നായിക മാളവിക മോഹനൻ;വീഡിയോ വൈറലാകുന്നു
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ മാളവിക എത്തിയിരുന്നു..


ലാക്‌മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ സൂപ്പര്‍ ഹോട്ട് മോഡലായി സിനിമ താരവും, ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകളുമായ മാളവിക മോഹനന്‍. ഡിസൈനര്‍ വിനു രോഹിത്തിന്റെ ഡിസൈന്‍ വസ്ത്രം ധരിച്ചാണ് മാളവിക ഫാഷന്‍ വീക്കില്‍ എത്തിയത്. പ്രമുഖരടക്കം അനേകം ആളുകള്‍ മാളവികയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ഓഗസ്റ്റ് 21 മുതല്‍ ആരംഭിച്ച ഫാഷന്‍ വീക്കില്‍ കത്രീന കൈഫ്, ഖുശി കപൂര്‍, കരിഷ്മ കപൂര്‍, സോഫി ചൗദരി എന്നിവർ അടക്കം ഒട്ടേറെ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഫാഷന്‍ ലോകത്തെ ഏറ്റവും പ്രൗഢ ഗംഭീരമായ ചടങ്ങായ ലാക്‌മേ ഫാഷന്‍ വീക്കിലെ പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു.

Continue Reading

gallery

താര ശോഭയിൽ അമ്പിളി ഓഡിയോ ലോഞ്ച്..! ചിത്രം ഈ വെള്ളിയാഴ്ച മുതൽ തീയറ്ററുകളിൽ

Published

on

താര ശോഭയിൽ അമ്പിളി ഓഡിയോ ലോഞ്ച്..! ചിത്രം ഈ വെള്ളിയാഴ്ച മുതൽ തീയറ്ററുകളിൽ
റിലീസ് ചെയ്ത് നാളുകൾക്ക് ശേഷവും പ്രേക്ഷകരുടെ ഹൃദയത്തില്‍ നൊമ്പരം അവശേഷിപ്പിക്കുന്ന സിനിമയാണ് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. ടൊവിനോ തോമസിനെ നായകനായി ഉയര്‍ത്തിയ ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍പോള്‍.സൗബിൻ ഷഹീർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അമ്പിളി.മലയാളത്തിന് ഒരു പിടി പുതുമയുള്ള സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍… ക്ളീൻ u സർട്ടിഫിക്കറ്റുമായി അമ്പിളി ആഗസ്റ്റ് 9 മുതൽ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും..ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു..ചിത്രങ്ങൾ കാണാം

Continue Reading

gallery

കാലിഫോർണിയയിൽ അവധിയാഘോഷിച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Published

on

കാലിഫോർണിയയിൽ അവധിയാഘോഷിച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ മാളവിക എത്തിയിരുന്നു..ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നത്.കാലിഫോർണിയയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചത്

Continue Reading

Updates

Trending