കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി 7ന് പ്രദര്‍ശനത്തിന് എത്തുന്നു…

0

നവാഗതനായ മധു. സി. നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് . ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യൂ തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തും. ചിത്രത്തിന്‍റെ റിലീസ്‌ തീയതിയും പ്രഖ്യാപിച്ചു . ഫെബ്രുവരി 7 മുതല്‍ ചിത്രം തീയറ്ററുകളില്‍ എത്തും
ശ്യാം പുഷ്‌ക്കരനാണ് സിനിമയ്ക്കായി തിരക്കഥ രചിക്കുന്നത്. വര്‍ക്കിങ് ക്ളാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവയുടെ
ബാനറില്‍ നസ്രിയ ഫഹദ്, ശ്യാം പുഷ്‌ക്കരന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഫെബ്രുവരി 7-ന് പുറത്തിറങ്ങും.

Share.