Connect with us

Reviews

ഇനി കുമ്പളങ്ങിയുടെ ദിന രാത്രികൾ… കുമ്പളങ്ങി നൈറ്റ്സ് റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. നവാഗതനായ മധു സി നാരായണൻ സംവിധാനം നിർവഹിച്ച ചിത്രം ഫഹദ് ഫാസിൽ ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയയും വർക്കിംഗ് ക്ലാസ്സ് ഹീറോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഷെയിൻ നിഗം, സൗബിൻ ഷാഹീർ, ശ്രീനാഥ്‌ ഭാസി, മാത്യു തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അണിനിരന്നു. ചിത്രത്തിന്റെ ഗാനങ്ങളിൽ കൂടിയും ട്രെയിലറിൽ കൂടിയും പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. എന്നാൽ പ്രതീക്ഷ ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ഗംഭീര സിനിമ തന്നെയാണ് പ്രേക്ഷകന് സമ്മാനിച്ചിട്ടുളത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കർ ആണ്.


ചിത്രത്തെ പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ.. ശ്യാം പുഷ്‌കറിന്റെ ഗംഭീര തിരക്കഥയെ അതിലും ഗംഭീരമായി ചിത്രീകരിക്കാൻ മധു സി നാരായണന് കഴിഞ്ഞു. ഷെയിൻ നിഗത്തെ ചിരിച്ചു കാണാനായി എന്നത് വളരെ സന്തോഷം തരുന്നതാണ്., ഇത് വരെ ഷെയിൻ ചെയ്ത വേഷങ്ങളിൽ കൂടുതലും സങ്കട വേഷങ്ങൾ ആയിരുന്നു, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വളരെ സന്തോഷവാനായ ഷെയിനെ നമ്മൾക്ക് ചിത്രത്തിൽ കാണാം, സൗബിൻ ഷാഹീർ വീണ്ടും വീണ്ടും നമ്മളെ വിസ്മയിപ്പിക്കുകയാണ്, സുഡാനിക്ക് ശേഷം ഗംഭീര പ്രകടനവുമായി തിളങ്ങിയപ്പോൾ ചെയ്യുന്ന വേഷങ്ങൾ എല്ലാം മനോഹരമാക്കുന്ന ശ്രീനാഥ്‌ ഭാസി അത് ആവർത്തിക്കുക തന്നെ ചെയ്തു. പുതുമുഖ നടൻ മാത്യു ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഫഹദ് ഫാസിലാണ് തീർത്തും വ്യത്യസ്തനായത് ഇത് വരെ നമ്മൾ കാണാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ശ്യാം പുഷ്‌കർ ഒരു അഭിമുഖത്തിൽ ഫഹദിന്റെ വേഷത്തെ പറ്റി പറഞ്ഞത് ‘നമ്മളുടെ എല്ലാം ഉള്ളിൽ ഒരു ഷമ്മിയുണ്ട്, ‘ എന്നാണ് ആ ഷമ്മിയെ നമ്മൾക്ക് ഫഹദ് കാട്ടിത്തരുന്നു. പ്രകടനത്തിന്റെ കാര്യം പറഞ്ഞാൽ എല്ലാവരും ഒന്നിനൊന്ന് മികച്ചു തന്നെ നിന്നു, നാച്ചുറൽ ആക്ടിങ്, അഭിനയിക്കുകയാണ് എന്ന് ഒരിക്കൽ പോലും തോന്നാത്ത പ്രകടനമാണ് ചിത്രത്തിലെ ഓരോ താരങ്ങളും കാഴ്ചവെച്ചത്.


ചിത്രം ഒരു നായിക നായക കഥയല്ല ഒരു ദേശത്തിന്റെ കഥയാണ്,അവിടുത്തെ ആളുകളുടെ കഥ.വളരെ റിയലിസ്റ്റിക് ചിത്രം. ഓരോ പ്രേക്ഷകനും ചിത്രത്തിലേക്ക് ഇറങ്ങി ചെല്ലുക തന്നെ ചെയ്യും ഓരോ കഥാപാത്രങ്ങളും ചിത്രം കഴിഞ്ഞ ഇറങ്ങുമ്പോളും മനസിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും, കിടിലൻ മേക്കിങ്, കിടിലൻ സ്‌ക്രിപ്റ്റ്. ചിത്രത്തിന്റെ ഓരോ സാങ്കേതിക വശങ്ങളും മികവിട്ടു നിന്നു.

ഷൈജു ഖാലിദ് ഒരുക്കിയ ദൃശ്യങ്ങൾ ഓരോ പ്രേക്ഷകനെയും കുമ്പളങ്ങിയിലേക്ക് കൂട്ടി കൊണ്ടു പോകും. സുശിൻ ശ്യാം ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മൂടിൻ യോജിച്ചത് തന്നെ. കുമ്പളങ്ങി നൈറ്റ്‌സ് തീയറ്ററുകളിൽ തന്നെ കാണേണ്ട ഒരു ചിത്രമാണ്. വളരെ റിയലിസ്റ്റിക് ആയ മനോഹരമായ ഒരു ചിത്രം അതാണ് കുമ്പളങ്ങി നൈറ്റ്‌സ്

Continue Reading

Latest News

വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ജൂൺ.നവാഗതനായ അഹമ്മദ് കബീർ സംവിധാനം നിർവഹിച്ച ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. നവഗതരെ എന്നും നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ഫ്രൈഡേ ഫിലിംസിന്റെ പക്കൽ നിന്നും മികച്ച ഒരു സംവിധായകനും സിനിമയും പിറവി എടുത്തിരിക്കുകയാണ്. ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രജീഷ് വിജയനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്.


ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ ഏവരും ചിത്രത്തിനയുള്ള കാത്തിരിപ്പിലാണ്.ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്. ജൂൺ എന്ന കഥാപത്രമായാണ് രജിഷ എത്തിയത്… ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ പ്രണയം, സൗഹൃദം,കുടുംബ ബന്ധങ്ങൾ എന്നിവയെല്ലാം പറയുന്ന ഒരു എന്റർടൈനർ ആണ് ചിത്രം.. ഏറ്റവും മനോഹരമായ രീതിയിൽ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് പ്രശംസ അർഹിക്കുന്ന ഒരു കാര്യമാണ്. നവാഗതനായ ഒരാൾ ഇത്രയും മനോഹരമായി ഒരു സിനിമ നമ്മൾക്ക് സമ്മാനിക്കുക എന്നത് തീർത്തും കൈയടിക്കേണ്ട ഒന്നാണ്.ചിരിക്കൊപ്പം ചിന്തകളും നല്കുന്ന ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും അവന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ് എന്നതാണ് ഒരു കാര്യം.ഒരു പെൺകുട്ടിയുടെ വിവിധ കാലഘട്ടത്തിൽ കൂടിയാണ് ചിത്രം സഞ്ചരിക്കുന്നത്.


ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് രജിഷയുടെ മാതാപിതാക്കളായി വേഷമിട്ടത്.അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 16 പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏവരും തന്നെ മിന്നുന്ന പ്രകടനമാണ് സമ്മാനിച്ചത്. ടൈറ്റിൽ റോളിൽ എത്തിയ റെജിഷയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത് പത്താം ക്ലാസ്സ് കഴിഞ്ഞുള്ള പ്രായവും ഏലാം വളരെ മികവുറ്റതാക്കി മാറ്റാൻ റെജിഷയ്ക്ക് സാധിച്ചു. ജോജു ജോർജ്ജ് വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, അച്ഛൻ വേഷത്തിൽ ജോജു ജോർജ്ജ് തകർക്കുക തന്നെ ചെയ്തു, ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം വളരെ മികച്ചതാക്കി മാറ്റുക തന്നെ ചെയ്തു. പുതുമുകളായി എത്തിയവർ ഒരിക്കൽ പോലും പുതുമുഖങ്ങൾ ആണെന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്

എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ഇഫ്തി എന്ന സംഗീത സംവിധായകൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്..നേരത്തെ തന്നെ ഇതിലെ ഗാനങ്ങൾ ഏറ്റെടുത്ത കഴിഞ്ഞതാണ്, ചിത്രത്തിന്റെ മൂഡിന് യോജിച്ച പശ്ചാത്തല സംഗീതം കൂടി എത്തിയപ്പോൾ സംഭവം കളർ ആയി.ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ജിതിൻ സ്ടാനിസ്ലൗസ് ആണ്. മനസ്സിൽ തൊടുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം പുതുമയും വ്യത്യസ്തതയും അതിനൊപ്പം വിനോദവും ചേർത്തിണക്കി വളരെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Continue Reading

Reviews

യൂട്യൂബിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഞെട്ടിച്ച് ഒരു അഡാർ പടം! ഒരു അഡാർ ലൗ റിവ്യൂ വായിക്കാം

Published

on

യൂട്യൂബിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഞെട്ടിച്ച് ഒരു അഡാർ പടം! ഒരു അഡാർ ലൗ റിവ്യൂ വായിക്കാം

ഒരു അഡാർ ലവ് ഈ ചിത്രത്തെ കുറച്ച് കേൾക്കാത്ത മലയാളികൾ ഇന്നുണ്ടാവില്ല. സമൂഹമാധ്യമങ്ങളിൽ അത്രയധികം തരംഗമായിരുന്നു കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ചിത്രം സൃഷ്ടിച്ചത്. മലയാളത്തിൽ മാത്രമല്ല മൊഴിമാറ്റി തമിഴിലും കന്നടയിലും തെലുങ്കിലും വരെ ചിത്രം റിലീസിങ്ങിന് ഒരുമിച്ചാണ് എത്തിയത്. കഴിഞ്ഞവർഷം ചിത്രത്തിൻറെ പ്രചാരണാർത്ഥം ആദ്യമായി പുറത്തിറങ്ങിയ ചിത്രത്തിലെ മാണിക്യമലരായപൂവി എന്ന ഗാനം യൂട്യൂബിൽ വൈറലായി തേടിയാണ് ചിത്രത്തെക്കുറികച്ചും താരങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.

ചിത്രത്തിൽ പ്രിയ വാര്യരുടെ കണ്ണിറുക്കലും പിരികം ഉയർത്തലും മലയാളികൾ മാത്രമല്ല കേരളവും ഘടന അന്യഭാഷയിലെ സിനിമാസ്വാദകർ വരെ ഏറ്റെടുക്കുവാൻ തുടങ്ങി. മൂന്ന് ഭാഷകളിലായി രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയത്. ഒരുപക്ഷേ മലയാളത്തിലെ കൗമാരക്കാരും യുവാക്കളും ഒരുപോലെ കാത്തിരുന്ന ഒരു ചിത്രം ഇത് ആയേക്കാം. ചിത്രത്തിന് ആദ്യദിവസംതന്നെ ഇന്ന് തീയേറ്ററുകളിൽ കാണുവാൻ കഴിഞ്ഞത് യുവാക്കളുടെയും കൗമാര പ്രായക്കാരുടെയും വിദ്യാർത്ഥികളെയും അത്ഭുതാവഹമായ തിരക്കു തന്നെയായിരുന്നു. ആദ്യമായി രണ്ടായിരത്തിലധികം തിയറ്ററുകളിൽ മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു മലയാളചിത്രം ഒരുപക്ഷേ അടുത്ത 100 കോടി ക്ലബ് എന്ന ചിത്രത്തിലേക്ക് വരെ എത്തിയേക്കാം എന്നാണ് ആദ്യ സൂചനകൾ തരുന്നത്.img src=”https://moviesmatinee.in/wp-content/uploads/2019/02/FB_IMG_1550138092585.jpg” alt=”” width=”720″ height=”997″ class=”alignnone size-full wp-image-34013″ />
ഔസേപ്പച്ചൻ നിർമ്മിച്ച ഒമർ ലുലു ഇന്ത്യ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ റോഷൻ, പ്രിയ പി വാര്യർ, നൂറിൻ ഷെരീഫ് തുടങ്ങിയ പുതുമുഖ താരങ്ങൾ മുഖ്യവേഷങ്ങളിൽ എത്തുമ്പോൾ, ഭാവി മലയാളസിനിമയ്ക്ക് വാഗ്ദാനമായി ഒരുപിടി താരങ്ങളെ കൂടി സംവിധായകൻ ഒമർ ലുലു ചിത്രത്തിലൂടെ സമ്മാനിക്കുന്നുണ്ട്. ഇവർക്ക് പുറമേ ഹരീഷ് കണാരൻ സിദ്ദിഖ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ പിന്തുണയും ചിത്രത്തിലുണ്ട്.

പ്ലസ് ടു സ്കൂൾ ജീവിതവും കൗമാര പ്രണയവും സൗഹൃദവും ആണ് ചിത്രത്തിലെ മുഖ്യ പ്രമേയം, ഡോൺബോസ്കോ സ്കൂളിലെ ഫ്രഷേഴ്സ് ഡേ മുതൽ അടുത്ത സെൻഡോഫ് വരെയുള്ള ദിവസങ്ങളിലെ കഥയാണ് ചിത്രത്തിൽ പറയുന്നത്, സഹപാഠികളായ റോഷനെയും പ്രിയയുടെയും പ്രണയവും അവരുടെ ഇടയിലേക്ക് ഗാഥയുടെയും സുഹൃത്തുക്കളുടെയും ഇടപെടലുകളുമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സാരംഗ് പ്രകാശിനെയും ലിജോയുടെ ഇന്നത്തെ കൗമാരത്തിലെ മനസ് അറിഞ്ഞ ഒരുക്കിയ തിരക്കഥ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.

ചിത്രത്തിൽ എടുത്തു പറയേണ്ട മുഖ്യഘടകം ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതം തന്നെയാണ് , ഷാൻ റഹ്മാൻറെ സംഗീതത്തെ അതിമനോഹരമായും വര്ണാഭമായും തന്നെ സംവിധായകൻ ഒമർ ലുലു ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനു സിദ്ധാർത്ഥ് ചടുലമായ ഛായാഗ്രഹണ മികവും പ്രത്യേകം പരാമർശമർഹിക്കുന്നു. മൺമറഞ്ഞുപോയ അനശ്വര കലാകാരൻ കലാഭവൻമണിക്ക് ചിത്രത്തിൽ ആദരവ് നൽകുന്ന രംഗവും, സലിംകുമാർന്റെ പ്രളയസമയത്ത് രക്ഷകരായ എത്തിയ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള ഡയലോഗുകളും തിയറ്ററുകളിൽ വമ്പൻ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്.

ട്രോളന്മാർ ആഘോഷമാക്കിയ പ്രിയ വാര്യറും റോഷനും നൂറിൻ ഷെരീഫ് മടങ്ങുന്ന യുവതാരനിരയിൽ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിലെ മുഖ്യ ആകർഷണം. പതിവ് ഉമ്മർ ചിത്രങ്ങൾക്ക് വിപരീതമായി ഒരുക്കിയ ചിത്രത്തിന് ക്ലൈമാക്സ് അത്രപെട്ടെന്നൊന്നും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായുവാൻ ഇടയില്ല. ഈ പ്രണയദിനത്തിൽ യുവാക്കൾക്കും കൗമാരക്കാർക്കും ഒരുപോലെ ആഘോഷിക്കുവാനായി ഒരുക്കിയ ഒരു കംപ്ലീറ്റ് ടൈനർ തന്നെയാണ് ഒരു അഡാർലവ്…

Continue Reading

Reviews

സിനിമ ആരാധകർക്ക് പുത്തൻ അനുഭവം പകർന്ന് ‘9’.. നയൻ റിവ്യു വായിക്കാം

Published

on

ഇന്ന് പ്രദർശനത്തിന് എത്തിയ പൃഥ്വിരാജ് ചിത്രമാണ് ‘നയൻ’.100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽകർ സൽമാൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ജനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും സോണി പിക്ചേഴ്സും ചേർന്നാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം.. പൃഥ്വിരാജ് നായകനായി എത്തിയപ്പോൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് മാസ്റ്റർ അലോക്, പ്രകാശ് രാജ്, വമിക ഗാബി, മമ്ത മോഹൻദാസ് എന്നിവരാണ്. ട്രെയിലർ, ഗാനങ്ങൾ എന്നിവയ്ക്ക് വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.


സാങ്കേതിക മികവ് കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ചിത്രമാണിത്. സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലിംഗ് ചിത്രമാണിത്.വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌.ആൽബർട്ട് എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ ആയാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിചിത്രമായ ഒരു ഗ്ലോബൽ ഇവന്റിന്റെ പശ്ചാത്തലത്തിൽ ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും ഇദ്ദേഹത്തിന്റെയും മകൻ ആദത്തിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങളുമാണ് നയൻ എന്ന ചിത്രത്തിന്റെ കഥാഗതി തിരിച്ചു വിടുന്നത്.


മലയാളത്തിൽ ആദ്യമായി ആയിരിക്കും ഒരു സയറ്റിഫിക് ത്രില്ലർ ചിത്രം.
മലയാള സിനിമയെ വേറൊരു തലത്തിലേക്ക് ഉയർത്തുക തന്നെ ചെയ്യും നയൻ എന്ന ചിത്രം.പൃഥ്വിരാജ് തന്റെ വേഷം പതിവ് പോലെ ഗംഭീരമാക്കി മാറ്റിയപ്പോൾ ഏറെ കൈയടി നേടിയത് മാസ്റ്റർ അലോകിന്റെ പ്രകടനമാണ് ഒരു കൊച്ചു കുട്ടി ഇത്രയും ഗംഭീരമായി അഭിനയിക്കുക എന്നത് വളരെ ശ്രദ്ധ നേടുന്ന ഒന്നാണ്. ഗോദയ്ക്ക് ശേഷം വമിഖ വേഷമിട്ട ചിത്രമാണിത്, തന്റെ കഥാപാത്രത്തെ വളരെ മനോഹരമാക്കാൻ വമിഖയ്ക്ക് സാധിച്ചു.


അഭിനദ് രാമാനുജനാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം ഒരുക്കിയത്, വളരെ മനോഹരമായി തന്നെ ദൃശ്യങ്ങൾ പകർത്താൻ അഭിനന്ദിന് സാധിച്ചു. Vfx മികവിട്ടു നിന്നപ്പോൾ ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതവും ഡി.ജെ. ശേഖർ ഒരുക്കിയ പശ്ചാത്തല സംഗീതവും വളരെ പ്രശംസ അര്ഹിക്കുന്നവയാണ്. ഇത് വരെ മലയാള സിനിമയിൽ കാണാൻ സാധിക്കാത്ത പ്രത്യേക ഒരു ദൃശ്യ അനുഭവമാണ് നയൻ. ത്രില്ലിങ് ഏലമെന്റസും സസ്പെന്സും അച്ഛന്റെയും മകന്റെയും ആത്മബന്ധവും എല്ലാം ചേർന്ന മനോഹരമായ ഒരു ചിത്രമാണ് നയൻ

Continue Reading

Updates

Trending