മലയാളത്തിൽ ഒരു കിടിലൻ ത്രില്ലർ ചിത്രം കൂടി… കൂദാശ റിവ്യൂ വായിക്കാം…

0

മലയാളത്തിൽ ഒരു കിടിലൻ ത്രില്ലർ ചിത്രം കൂടി… കൂദാശ റിവ്യൂ വായിക്കാം…

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ ത്രില്ലർ ചിത്രമാണ് കൂദാശ.ത്രില്ലർ ചിത്രങ്ങളോട് മലയാളി പ്രേക്ഷകർക്ക് എന്നും ഒരു ഇഷ്ടമുണ്ട്… പ്രേക്ഷകന് നന്നായി ആസ്വദിക്കാൻ സ്വാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് കൂദാശ. ദിനു തോമസ് ഈലാൻ എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ കൂദാശ നിർമ്മിച്ചിരിക്കുന്നത് വി.ബി ക്രിയേഷൻസ്,ഓ.എം.ആർ പ്രൊഡക്ഷൻസ് എന്നിവ ചേർന്നാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ട്രെയിലർ, സോങ്‌സ് എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.


ബാബുരാജ്, സായി കുമാർ, ദേവൻ, ജോയ് മാത്യു, ആര്യൻ മേനോൻ, കൃതിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി.ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. ഒരച്ചനും മകളും തമ്മിലുള്ള ബന്ധം പറയുന്ന ചിത്രത്തിൽ മെത്രാൻ ജോയ് എന്ന കഥാപാത്രമായി ആണ് ബാബുരാജ് എത്തുന്നത്. ക്രിമിനൽ ജീവിതം നയിച്ചിരുന്ന മെത്രാൻ ജോയ് തന്റെ മകൾക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചു സാധാരണ ജീവിതം നയിക്കുകയും സാഹചര്യങ്ങൾ മൂലം വീണ്ടും ക്രിമിനൽ ആകേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.


ബാബുരാജ് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വില്ലൻ വേഷങ്ങളിൽ തിളങ്ങി പിന്നീട് കോമഡി കഥാപത്രങ്ങളും കൈകാര്യം ചെയ്ത ബാബുരാജിന്റെ തീർത്തും വ്യത്യസ്തകരമായ ഒരു വേഷമാണ് കൂദാശയിലെ ജോയ്. സായി കുമാർ, ദേവൻ, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.ലില്ലിയിൽ തിളങ്ങിയ ആര്യൻ മേനോൻ ഒരിക്കൽ കൂടി മിന്നുന്ന പ്രകടനം നടത്തി കയ്യടി നേടി. മലയാള സിനിമയുടെ ഭാവി പ്രതീക്ഷ തന്നെയാണ് ഈ യുവ നടനെന്ന് പറയാം. കൃതിക പ്രദീപ്, സ്വാസിക വിജയ് എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ചിത്രത്തിനായി നൽകി.


മികച്ച ആക്ഷൻ രംഗങ്ങളും ആകാംക്ഷ നിറഞ്ഞ രംഗങ്ങളും എല്ലാം ഒത്തിണക്കി മനോഹരമായി തന്നെ ചിത്രം നിർമ്മിക്കുവാൻ സംവിധായകന് സാധിച്ചു. പുതുമുഖ സംവിധായകൻ എന്ന് ഒരിക്കൽ പോലും തോന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ഫൈസൽ ഖാലിദ് ഒരുക്കിയ ദൃശ്യങ്ങൾ മികവിട്ട് നിന്നപ്പോൾ വിഷ്ണു മോഹൻ സിത്താര ഒരുക്കിയ സംഗീതം ചിത്രത്തിന്റെ കഥാഗതിക്ക് നന്നായി ഇണങ്ങി.

മികച്ച ഒരു ത്രില്ലർ ചിത്രമാണ് കൂദാശ.. ത്രില്ലർ ചിത്രങ്ങളെ ഇഷ്ടപെടുന്ന ആരെയും ഈ ചിത്രം നിരാശപ്പെടുത്തില്ല.

Share.