വീണ്ടും സുഗീത് മാജിക്ക് ! കിനാവള്ളി ഒരു കമ്പ്ലീറ്റ് ഹൊറർ ഫാന്റസി എന്റെർറ്റൈനെർ

0
വീണ്ടും സുഗീത് മാജിക്ക് ! കിനാവള്ളി ഒരു കമ്പ്ലീറ്റ് ഹൊറർ ഫാന്റസി എന്റെർറ്റൈനെർ

വളരെ കുറച്ചു കാലങ്ങൾകൊണ്ടും മികച്ച ചിത്രങ്ങൾകൊണ്ടും മലയാളത്തിലെ പ്രമുഖ സംവിധായകരുടെ നിരയിലേക്ക് കാൽവെച്ചതായാളാണ് സുഗീത്. കണ്ണിനും മനസ്സിനും മിഴിവേകുന്ന ഫ്രഷ്‌നസ്സ് നിറഞ്ഞ അവതരണ മികവ് സുഗീത് ചിത്രങ്ങളുടെ പ്രത്യേകതയാണ്. വമ്പൻ ചിത്രങ്ങൾക്കും ശിക്കാരി ശംഭു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി സുഗീത് ഒരുക്കിയ പുതിയ ചിത്രം ആണ് കിനാവള്ളി.

ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം ശീതൾ , വിഷ്ണു രാമചന്ദ്രൻ എന്നിവർ ചേർന്നണ്. കണ്ണന്താനം ഫിലിമ്സിന്റെ ബാനറിൽ മനേഷ് തോമസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ചിത്രത്തിൻറെ പോസ്റ്ററുകളും മനോഹരമായ ഗാനങ്ങളും റിലീസിന് മുന്നേ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ചിത്രത്തിൻറെ ഇതിവൃത്തം എന്നത് എല്ലാവരിൽ നിന്നും ഒതുങ്ങി കഴിയാൻ ആഗ്രഹിക്കുന്നവനാണ് വിവേക്. അതുകൊണ്ട്‌ തന്നെ ഒരുകാലത്ത് തന്നോടൊപ്പം ഉണ്ടായിരുന്ന ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നവരെ പോലും അവൻ ഇപ്പോ വിളിക്കാറോ കാണാറോ ഇല്ല. എന്നാൽ വിവേകിന്റെ ഭാര്യ ‘ആൻ’ തങ്ങളുടെ വെഡ്ഢിങ് ആനുവേഴ്സറി ആഘോഷിക്കുന്നതിന് വേണ്ടി വിവേക് പോലും അറിയാതെ ആ നാല് സുഹൃത്തുക്കളെയും തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ആനി

ന്റെ ക്ഷണപ്രകാരം ആ ബംഗ്ലാവിലേക്ക് എത്തുന്ന സുധീഷിനെയും, ഗോപനെയും സ്വതിയേയും, അജിത്തിനെയും ഇരുവരും സന്തോഷപൂർവ്വം സ്വീകരിക്കുന്നു.പിന്നീടുള്ള ദിവസങ്ങൾ അവരുടെ ഏവരുടെയും നിറഞ്ഞ ആഘോഷങ്ങളുടെ ദിനങ്ങൾ ആയിരുന്നു.. എന്നാൽ ഒരുരാത്രി കൊണ്ട് കാര്യങ്ങൾ ആകമാനം മാറിമറയുന്നു. തങ്ങളെ ആറ്പേരെയും കൂടാതെ മറ്റാരോ അവിടെ ഉണ്ടെന്ന് അവർക്ക് ബോധ്യമാക്കുന്നു..അവിടെ നിന്നും കിനാവള്ളിഎന്ന ചിത്രം അവരുടെ ആഘോഷത്തിൽ നിന്ന് ഭയത്തിലേക്ക് വഴിമാറുന്നു.

പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത് എങ്കിലും അവർ തമ്മിൽ മനോഹരമായ ഓൺസ്‌ക്രീൻ കെമിസ്ട്രി സൃഷ്ടിച്ചെടുക്കുന്നതിൽ സംവിധായകൻ വിജയിച്ചത് തന്നെ ഈ ചിത്രത്തെ ഗംഭീരമാക്കാൻ കാരണമായി.


പുതുമുഖങ്ങൾ ഓരോരുത്തരും പരസ്പരം മത്സരിച്ചു അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല. ഓരോ അഭിനേതാക്കളും വളരെ അനായാസമായി കഥാപാത്രമായി മാറിയപ്പോൾ ചെറുപ്പക്കാർ പ്രസരിപ്പിച്ച ഊർജ്ജവും വളരെ വലുതായിരുന്നു. അജ്മൽ സയൻ, സുരഭി, വിജയ് ജോണി, സുജിത് രാജ്, സൗമ്യ, കൃഷ് എന്നീ പുതുമുഖങ്ങൾ പ്രക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം തന്നെയാണ് നൽകിയത്. ഹാരിഷ് കണാരൻ ആണ് ഏറെ കയ്യടി നേടിയ മറ്റൊരു താരം.

ചിത്രത്തിന്റെ ഹൊറർ മൂഡ് നിലനിര്ത്തുന്നതിൽ വിവേക് മേനോന്റെ ഛായാഗ്രഹണം വിജയിച്ചു. എഡിറ്റിംഗ് നിർവഹിച്ച നവീൻ വിജയ്‍യും ചിത്രത്തെ ആസ്വദിക്കരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

Share.