മാറ്റത്തിന്റെ ബാഹുബലിയാണ് കെ ജി എഫ്.. കെ.ജി.എഫ് റിവ്യൂ വായിക്കാം

0

അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വൻ വിജയമായി തീരാറുണ്ട്, യാഷ് നായകനായി എത്തിയ കെ.ജി.എഫ് എന്ന കന്നഡ ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. തമിഴ്, ഹിന്ദി, തെലുങ്കു, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തി. കേരളത്തിൽ മലയാളം ഡബ്ബിങ് ആണ് എത്തിയത്.


പ്രശാന്ത് നീൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റോക്കിയായി യാഷ് എത്തുന്നു. ജീവിതത്തിൽ ഏറ്റവും സമ്പന്നനും അധികാരിയും ആകാൻ ആഗ്രഹിച്ച ചെറുപ്പക്കാരനാണ് റോക്കി. ബോംബെ തെരുവുകളിൽ നിന്നും കെ ജി എഫിൽ എത്തുന്ന റോക്കിയുടെ ജീവിത കഥയാണ് ചിത്രമെന്ന് പറയാം. കന്നഡയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് കെ ജി എഫ്. ലോകമൊട്ടാകെ 5000 സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തി.,ട്രെയിലർ, സോങ്ങ് എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്..


റോക്കി എന്ന നായകന്റെ സംഭവബഹുലമായ കഥയാണ് KGF പറയുന്നത്. ജീവിതത്തിൽ ഒരു പണക്കാരനായി മരിക്കണം എന്ന ആഗ്രത്തോടെ ജീവിതം മുന്നോട്ടു നയിക്കുന്ന വ്യക്തി. മുംബൈയിലെ തെരുവുകളിൽ നിന്നു പണം വിളയുന്ന കോളാർ സ്വർണ ഖനികളിലോട്ടുള്ള റോക്കിയുടെ യാത്രയാണ് KGF. നിരവധി ചോദ്യങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്..കന്നഡ സിനിമയിലെ മാറ്റത്തിന്റെ ബാഹുബലിയാണ് കെ ജി എഫ്. സാങ്കേതിക പരമായി മുന്നിട്ട് നിൽക്കുന്ന ചിത്രമാണ്

Share.