Connect with us

Exclusive

കൊച്ചുണ്ണിയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് ഇങ്ങനെ..

Published

on

കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ പൂർത്തിയായപ്പോൾ മുതൽ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓരോ കഥാപാത്രങ്ങളുടെയും ലുക്ക് എങ്ങനെ ഉള്ളതായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നതായിരുന്നു. കൊച്ചുണ്ണി, ഇത്തിക്കര പക്കി, ജാനകി, കേശവൻ, തങ്ങൾ ഇങ്ങനെ ഓരോരുത്തരേയും പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. റിസേർച്ച് ടീം കണ്ടെത്തിയ പല വിവരങ്ങളും കൂട്ടിച്ചേർത്ത് കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണനോടും പിന്നീട് മേക്കപ്പ്മാൻ രഞ്ജിത്ത് അമ്പാടിയോടും സംവിധായകൻ റോഷൻ ആൻഡ്രൂസ് ചർച്ച ചെയ്‌തു. അതിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾ ബാഹുബലിയുടെ വി എഫ് എക്‌സും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും ചെയ്‌ത സുഹൃത്ത് സനതുമായി പങ്കുവെക്കുകയും ചെയ്‌തു. താൻ മനസ്സിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പോലെ ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണമെന്ന നിർദേശങ്ങൾ സംവിധായകൻ അവർക്ക് നൽകുകയും ഒരു മാസത്തോളം പല റഫറൻസുകളും സ്‌കെച്ചുകളും അവർ അദ്ദേഹത്തിന് നൽകുകയും ചെയ്തു. അതിൽ നിന്നും കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കുമെല്ലാമുള്ള കൃത്യമായ ലുക്കുകൾ സംവിധായകൻ നിശ്ചയിക്കുകയും അത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് – ബോബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്‌തു.

ഏറെ വൈറലായി തീർന്ന മോഹൻലാലിൻറെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവർത്തകർക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹൻലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാൽ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്‌തുതയും ഇപ്പോൾ നാം കാണുന്ന ആ ലുക്കിൽ എത്തിച്ചേരുവാൻ ഏറെ സഹായിച്ചു. കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലാകട്ടെ മലയാളികൾ കണ്ടിട്ടുള്ളത് മുണ്ട് ഉടുത്തുള്ള കൊച്ചുണ്ണിയെയാണ്. എന്നാൽ കായംകുളം കൊച്ചുണ്ണിയായി തീർന്നതിന് ശേഷം ആയുധങ്ങളും മറ്റുമായി അദ്ദേഹത്തിന്റെ വേഷവിധാനത്തിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആവശ്യമെങ്കിൽ തലമുടി പറ്റെ വെട്ടാമെന്ന് നിവിൻ പോളി സംവിധായകനെ അറിയിക്കുകയും ചെയ്‌തു. ഏകദേശം എട്ടു മണിക്കൂറോളം നിവിന്റെ ലുക്കിന് വേണ്ടി ചിലവിടുകയും ചെയ്‌തു. ജാനകിയായി ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയിരുന്ന ലുക്ക് പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ജാനകിക്കായി ചെയ്‌തത്‌. സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്ക് അവരുടെ ശരീരഘടനക്ക് അനുസൃതമായി വിശദമായി തന്നെ ചർച്ച ചെയ്‌ത്‌ രൂപപ്പെടുത്തിയെടുത്തതാണ്. ജൂനിയർ ആർട്ടിസ്റ്റുകളുടെ ഹെയർ സ്റ്റൈൽ പോലും ക്രിയേറ്റീവ് മീറ്റിങ്ങിൽ നിശ്ചയിച്ചിരുന്നു. സംവിധായകനും സനതും ചേർന്നൊരുക്കിയ ആ സ്‌കെച്ചുകൾ പ്രാവർത്തികമാക്കി തീർത്ത ധന്യയും രഞ്ജിത്തും എല്ലാത്തരത്തിലുമുള്ള പ്രശംസക്കും അർഹരാണ്.

സനിതിന്റെ വാക്കുകളിലൂടെ…
“കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടർ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയിൽ നിന്നും പുനർസൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്കാരിക, സാമുദായിക ഘടകങ്ങൾ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തിൽ സഹനങ്ങൾ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അവർ പോരാട്ടത്തിനിറങ്ങിയപ്പോൾ അവർക്ക് സ്വന്തമെന്ന് പറയുവാൻ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവർ നടത്തിയ കൊള്ളകളിൽ നിന്നുമാണ് അവർക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാൽ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാൻ സാധിക്കും. ചൈനീസ് വ്യാപാരിയിൽ നിന്നും കൊള്ള ചെയ്ത ഫാൻസി ഒബ്ജെക്ട് വരെ നമുക്ക് കാണാം”

ഇത്തിക്കര പക്കിയുടെ ആ ലുക്കിൽ എൺപത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകൻ പറയുകയും മോഹൻലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേർന്ന് അതൊരുക്കി തരികയും ചെയ്‌തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയിൽ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഈ കഥാപാത്രങ്ങൾക്ക് അവരുടെ ലുക്കുകൾ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

അതിനെല്ലാം ഉപരി കായംകുളം കൊച്ചുണ്ണിയിൽ കേരളം കാത്തിരിക്കുന്ന ഒരു ‘#രഹസ്യവുമുണ്ട്’ …!!!

Continue Reading

Exclusive

നീണ്ട ഒരു ഇടവേളക്ക്‌ ശേഷം വീണ്ടും ഒരു ദുല്‍ഖര്‍ ചിത്രം… ആവേശത്തോടെ ആരാധകര്‍

Published

on

ഏകദേശം 566 ദിവസത്തോളമായ്‌ മലയാള സിനിമക്ക്‌ കുഞ്ഞിക്കയുടെ ഒരു സിനിമ ലഭിച്ചിട്ട്‌… മലാളസിനിമയിലെ ടോപ്പ്‌ യൂത്ത്‌ ഐക്കണ്‍ പദവി അലങ്കരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കിടിലന്‍ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.Image result for dulquer salmaan oru yamandan premakatha

ഇത് നിങൾ ഉദ്ദേശിച്ച കഥ തന്നെ 😊😊

Gepostet von Oru Yamandan Premakadha am Mittwoch, 27. Februar 2019

” ഒരു യമണ്ടന്‍ പ്രേമകഥ” ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ ബി.സി. നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഒരുക്കുന്നത്‌ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്‌. ദുല്‍ഖര്‍ വിഷ്‌ണു, ബിബിന്‍ ജോര്‍ജ്ജ്‌ കൂട്ട്‌കെട്ടിന്റെ ആദ്യത്തെ സിനിമ കൂടിയാണിത്‌.
Image result for dulquer salmaan oru yamandan premakatha
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക പോസ്‌റ്റര്‍ മാര്‍ച്ച്‌ 1ന്‌ വൈകീട്ട്‌ പുറത്തിറങ്ങുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്‌. ദുല്‍ഖറിന്‌ പുറമെ സൗബിന്‍ഷാഹിര്‍, സലീംകുമാര്‍, രമേഷഅ പിഷാരടി, ബിബിന്‍ജോര്‍ജ്ജ്‌, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ധര്‍മ്മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരനിരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
Image result for dulquer salmaan oru yamandan premakatha
സോളോ എന്ന ചിത്രത്തിന്‌ ശേഷം വെള്ളിത്തിരയിലേക്കെതത്തുന്ന ഈ കുഞ്ഞിക്ക ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്‌ മലയാള സിനിമാ ലോകം..
Image result for dulquer salmaan oru yamandan premakatha

Continue Reading

Exclusive

ഇനി കളിമാറും ! ഡബിൾ സ്‌ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

Published

on

ഇനി കളിമാറും ! ഡബിൾ സ്‌ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്നായാണ് അവർ കൊച്ചിയിലെത്തിയിരിക്കുന്നത്.

ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന.

ഇന്നലെ രാത്രി മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്.  വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. സണ്ണി ലിയോണിനെ തിരിച്ചറിഞ്ഞവർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.

സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും.  വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.

പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുളള ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മധുരരാജ’ ഒരുങ്ങുന്നത്.

Continue Reading

Exclusive

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…

Published

on

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പേർളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ബിഗ് ബോസിലെ സ്ക്രിപ്റ്റ് ആണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു… എന്നാൽ ബിഗ് ബോസിന് ശേഷവും ഇരുവരും തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. ഇപ്പോളിതാ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ശ്രീനിഷ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പങ്ക് വെച്ചത്

Continue Reading

Updates

Trending