സംഭവ ബഹുലം ! ഇനി കമ്മാരന്റെ നാളുകൾ…. കമ്മാര സംഭവം റിവ്യൂ വായിക്കാം….

0

ഈ വർഷം മലയാള സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് രതീഷ് അമ്പാട്ട് ചിത്രമാണ് കമ്മാര സംഭവം. ഗോകുലം ഗോപാലന്റെ കീഴിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

ദിലീപ്, സിദ്ധാർത്ഥ്, മുരളി ഗോപി, ബോബി സിംഹ, നമിത പ്രമോദ്എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ്അഭിനയിക്കുന്ന ആദ്യത്തെ മലയാള ചലച്ചിത്രമാണ് കമ്മാര സംഭവം. രാമലീലയ്ക്കു ശേഷം ദിലീപ്അഭിനയിക്കുന്ന ചിത്രമാണിത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് കമ്മാര സംഭവം. ശ്വേത മേനോൻ, മണിക്കുട്ടൻ, വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ദിഖ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.

മാറി വരുന്ന രാഷ്ട്രീയ മദ്യ നയങ്ങൾക്കെതിരെ കേരളത്തിലെ പ്രമുഖ അബ്‌കാരികൾ ILP എന്ന ഒരു പാർട്ടിക്ക് ശക്തി നൽകാനും പാർട്ടിയുടെ സൃഷ്ടാവായ കമ്മാരനെക്കുറിച്ചു സിനിമ നിർമ്മിക്കുവാനും ജീവിതത്തിന്റെ അവസാന നാളുകൾ എണ്ണിത്തീരിക്കുന്ന കമ്മാരൻ നമ്പ്യാരുടെ അടുത്തെത്തുന്നു, തുടർന്ന് സ്വാന്തത്ര ലബ്ദിക്കു മുന്നേയുള്ള കമ്മാരന്റെ സംഭവ വികാസങ്ങൾ ആണ് കമ്മാര സംഭവം.

സോഫ്റ്റ് ടച്ച് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു ജനപ്രിയ പട്ടത്തിലെത്തിയ നായകനാണ് ദിലീപ്, പതിവ് കാഴ്ചകൾക്ക് വിപരീതമായി വമ്പൻ മാസ്സ് ലുക്കിൽ ആണ് കമ്മാര സംഭവത്തിന്റെ ആദ്യ കാഴ്ചകൾ പ്രേക്ഷകന് നൽകിയത്, എന്നാൽ കമ്മാരൻ എന്ന കഥാപാത്രം ദിലീപിന്റെ കരിയറിൽ തന്നെ എന്നും തിളങ്ങി നിൽക്കുന്ന ഒന്നായിരിക്കും, അതി ഗംഭീര പ്രകടനമാണ് കമ്മാരനായി ദിലീപ് കാഴ്ച വെച്ചത്, എടുത്തു പറയേണ്ടത് തമിഴ് താരം സിദ്ധാർത്ഥ്ന്റെ ഒതേനൻ നമ്പ്യാർ എന്ന വേഷമാണ്, ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എന്നും മികവ് കാത്തുസൂക്ഷിക്കുന്ന നടൻ മലയാളത്തിൽ തന്റെ ആദ്യ ചിത്രവും മോശം ആക്കിയില്ല. കെട്ടുറപ്പുള്ള കാക്കിക്കുറിച്ചിയ മുരളി ഗോപിയുടെ തിരക്കഥയും ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച രതീഷ് അമ്പാട്ടിന്റെ അവതരണ മികവും ചിത്രത്തെ പ്രേക്ഷരോട് അടിപ്പിക്കുന്നു.

ഗോപി സുന്ദറിന്‍റെ സംഗീതം. പതിവ് പോലെ തന്നെ ഗോപി സുന്ദർ മനോഹമാക്കി. കമ്മാരന്‍റെ ജീവിതത്തെ സംഗീതത്തിന്‍റെ അകമ്പടിയിൽ ഇതിലും മനോഹരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അഭിനന്ദനങ്ങൾ ഗോപി സുന്ദർ. എഡിറ്റിംഗ് നിർവ്വഹിച്ച സുരേഷും തന്‍റെ റോൾ ഗംഭീരമാക്കി

കഥയും കെട്ടുകഥയും ചേർത്തി മാസ്സും സ്പൂഫും ചേർത്തൊരുക്കിയ സംഭവ ബഹുല കഥയാണ് കമ്മാര സംഭവം

Share.