പിള്ളേര് കൊള്ളാം എന്താ കളി ! ത്രില്ലടിപ്പിച്ച് കളി റിവ്യു വായിക്കാം

0
പിള്ളേര് കൊള്ളാം എന്താ കളി ! ത്രില്ലടിപ്പിച്ച് കളി റിവ്യു വായിക്കാം

അങ്കമാലി ഡയറീസ്, ക്യൂൻ, എന്നി ചിത്രങ്ങൾക്ക് ശേഷം പുതുമുഖങ്ങൾ അണി നിരന്നു എത്തിയ ചിത്രമാണ് കളി. പേരിൽ തന്നെ വ്യത്യസ്തതയുള്ള ചിത്രം മലയാള സിനിമയിലേക്ക് ഒരു പറ്റം പുതുമുഖങ്ങളെ കൂടി സമ്മാനിച്ചിരിക്കുകയാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്.

തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കളി… ഒരു പറ്റം പുതുമുഖങ്ങളുമായി എത്തി ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിച്ച ചിത്രങ്ങൾ ആയിരുന്നു അങ്കമാലി ഡയറിസ്, ക്യൂൻ എന്നീ ചിത്രങ്ങൾ. അതിന് ശേഷം പുതുമുഖങ്ങൾ അണി നിരന്ന ചിത്രമാണ് കളി.

ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ കടന്ന് വന്ന ഷെബിൻ ബെൻസൺ, ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചിതനായ കുക്കു, തുടങ്ങിയവർക്ക് ഒപ്പം ജോജു ജോർജ്, ബാബു രാജ് പ്രധാന വേഷങ്ങളിൽ അണി നിരന്നു.

കൊച്ചി നഗരത്തില്‍ താഴെ തട്ടില്‍ ജീവിക്കുന്ന ഒരു പറ്റം കൌമാരക്കാരായ യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. സമൂഹത്തിനു മുന്നിലെ നിലവാരം ഉള്ള ജീവിതത്തിനായി അവര്‍ അല്‍പ്പ സ്വല്‍പ്പം മോഷണങ്ങള്‍ ഒക്കെ നടത്താറുണ്ട്, പക്ഷെ പണവും പോന്നുമോന്നുമല്ല അവരെ മോഹിപ്പിക്കുന്ന ഷൂസും ഡ്രസ്സ്‌മെല്ലാം, അത്തരത്തില്‍ അവര്‍ കൊച്ചിയിലെ വി ഐ പി കള്‍ മാത്രം താമസ്സിച്ച്ചുവരുന്ന ഒരു വില്ലയില്‍ എത്തുകയും തുടര്‍ന്നു അവിടെ നടക്കുന്ന സംഭാവങ്ങലുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

തന്റെ ആദ്യ സംവിധാന സംരംഭം വളരെ മനോഹരമായി നിർവഹിക്കാൻ നജീം കോയക്ക് സാധിച്ചു. മികച്ച തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്..സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങൾ ആണെന്ന് ഒട്ടും ചിന്തിപ്പിക്കാത്ത തരത്തിൽ മികച്ച അഭിനയമാണ് താരങ്ങൾ ഏവരും കാഴ്ചവെച്ചത്.എടുത്തു പറയേണ്ടത് ജോജുവ്ന്റെ പോസീസ് വേഷമായ എസ് ഐ തിലകനെയാണ്.സജിത് പുരുഷൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തി..സിനിമയിലെ മനോഹരമായ ഗാനങ്ങൾ നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജണ്..മനോഹര ഗാനങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ സംഗീത സംവിധായകന് സാധിച്ചു..  

Share.