ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏറെ പ്രാധാന്യമുള്ള അബുസി എന്ന റോളുമായി കലാഭവൻ ഷാജോൺ വീണ്ടും എത്തുന്നു.

0

കോമഡി വേഷങ്ങളിൽ കൂടി കടന്ന് വന്നു പിന്നീട് ശ്രദ്ധേയവും കരുത്തുറ്റതുമായ നിരവധി കഥാപാത്രങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു. ദൃശ്യത്തിൽ കൂടി തനിക്ക് വില്ലൻ വേഷവും ഇണങ്ങും എന്ന് തെളിയിച്ചു, അതിന് ശേഷം ഒരുപിടി നെഗറ്റീവ് ടച്ചുള്ള കഥാപത്രങ്ങൾ അഭിനയിച്ചു മനോഹരമാക്കി. ഇപ്പോളിതാ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വളരെ പ്രാധാന്യമുള്ള വേഷത്തിൽ കലാഭവൻ ഷാജോൺ എത്തുന്നു, അബുസി എന്നാണ് കഥാപാത്രത്തിന്റെ പേര്.. വളരെ സ്റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്ത തരംഗമായി മാറിയിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണറിയുന്നത്.ഒരു സര്‍ഫറിന്‍റെ വേഷത്തിലാണ് എത്തുന്നത്. തന്‍റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു.


ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.ആക്ഷന് ഒപ്പം റൊമാന്‍സിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.പ്രണവിന്റെ ചിത്രത്തിന്റെ കിടിലൻ ലുക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ് ഇതിനോടകം തന്നെ.

Share.