Connect with us

Film News

ഇന്ന് ജൂലൈ 4 ! ജനപ്രിയ ദിനം ! മലയാള സിനിമയുടെ ഗോൾഡൻ ദിനം

Published

on

ഇന്ന് ജൂലൈ 4 ! ജനപ്രിയ ദിനം ! മലയാള സിനിമയുടെ ഗോൾഡൻ ദിനം

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ഭാഗ്യ ദിവസമാണ് ജൂലൈ 4.
താരത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വിശകലനം ചെയ്യുമ്പോൾ വ്യക്തമാക്കുന്നത് ആ ചലച്ചിത്രങ്ങളെല്ലാം പിറന്നത് ജൂലൈ 4 നായിരുന്നു. യഥാർത്ഥത്തിൽ കൃത്യമായ പ്ലാനിങ്ങിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 4 ഭാഗ്യദിനമായി തിരഞ്ഞെടുക്കപ്പെട്ടതല്ല. യാദൃശ്ചികമായി സംഭവിച്ചതാണെന്നു മാത്രം. ഈ പറക്കും തളിക, മീശമാധവന്‍, സി ഐഡി മൂസ, പാണ്ടിപ്പട ഈ നാല് സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ 4നായിരുന്നു.

മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രങ്ങളിലൊന്നായിരുന്നു ഈ പറക്കും തളിക പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ തിയറ്ററിൽ തീർത്ത ഈ ചിത്രം ഒരുക്കിയത് താഹയായിരുന്നു പ്രാരാബ്ദക്കാരനായ ഉണ്ണിയുടെ ജീവിതാവസ്ഥകളെ നർമ്മ മധുരമായി അവതരിപ്പിച്ച പറക്കും തളിക ആബാലവൃദ്ധം ജനങ്ങൾക്കും ഇഷ്ടപ്പെട്ടു. 2001ലെ ജൂലൈ 4 ലായിരുന്നു ഈ പറക്കും തളിക പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. നിത്യ ദാസ് നായികയായി എത്തിയ ചിത്രത്തിൽ ഉണ്ണിയായി ദിലീപും സുന്ദരനായി ഹരിശ്രീ അശോകനും തകർത്തു. കളക്ഷൻ റെക്കോഡിൽ’ പുതിയൊരു ചരിത്രം പറക്കും തളിക സൃഷ്ടിച്ചു. താമരാക്ഷൻ പിള്ള ബസ് പോലും പ്രേക്ഷകരുടെ ഉള്ളിൽ നിൽക്കുന്നുണ്ട്. ഇന്നും ടെലിവിഷൻ പ്രീമിയറിൽ ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്.

2002 ജൂലെ 4ന് തിയേറ്ററുകളിലേക്കെത്തിയ മീശമാധവൻ എന്ന ലാൽ ജോസ് ചിത്രമാണ് ദിലീപിന്റെ ജനപ്രിയ വേഷങ്ങളിൽ ഏറ്റവും പ്രിയം. ‘ചേക്കിലെ സ്വന്തം കള്ളൻ്റെ ജീവിതം’ പറഞ്ഞ മീശ മാധവൻ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു . വിതരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചില പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും കള്ളന്‍ മാധവനും സംഘവും അവയെ അതിജീവിച്ച് മുന്നേറുകയായിരുന്നു. മാധവന്റെ സന്തതസഹചാരിയായി ഈ ചിത്രത്തിലും ഹരിശ്രീ അശോകനുണ്ടായിരുന്നു. പിള്ളേച്ചൻ ,വക്കീൽ ,മെമ്പർ ,ഹെഡ് കോൺസ്റ്റബിൾ ,കള്ളൻ ,ലൈൻമാൻ ,പട്ടാളക്കാരൻ പുരുഷു ,തുടങ്ങി ചിത്രത്തിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും പ്രേക്ഷകർക്കു മനഃപാഠമായി. നടൻ ഇന്ദ്രജിത്ത് സുകുമാരന് കരിയര്‍ ബ്രേക്ക് കഥാപാത്രമായ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലൻ പോലീസുകാരനെയും ആരാധകർ ഏറ്റെടുത്തു. തിയറ്ററിൽ തന്നെ ആവർത്തിച്ചാവർത്തിച്ചു കണ്ട പ്രേക്ഷകർ തന്നെ അനേകമാണ് .കംപ്ലീറ്റ് എൻ്റർടെയ്നർ എന്ന നിലയിൽ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്നെ മീശമാധവൻ പുതിയൊരു ട്രെൻഡ് സൃഷ്ടിച്ചു.

സ്ലാപ്സ്റ്റിക് കോമഡി വിഭാഗത്തിൽ പെടുന്ന , ചിത്രമായിരുന്നു സി .ഐ ഡി മൂസ . ലോജിക്കുകൾ നോക്കാതെ, വിനോദം മാത്രം നോക്കുന്നവരുടെ മുൻപിൽ ഇന്നും ക്ലാസിക് ചിത്രമാണ് ജോണി ആന്റണി സംവിധാനം ചെയ്ത സി ഐഡി മൂസ. 2003 ജൂലെ 4നായിരുന്നു ഭാവന ദിലീപ് കൂട്ടുകെട്ടിലെ ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ ബോളിവുഡ് സിനിമാപ്പേരുകള്‍ കോര്‍ത്തുള്ള ഗാനത്തിനു വലിയ പ്രചാരം ലഭിച്ചിരുന്നു. ആശിഷ് വിദ്യാര്‍ത്ഥി, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, അബു സലീം, വിജയരാഘവന്‍, സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, സുകുമാരി, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു .മുഴുനീള കോമഡി ചിത്രമായ മൂസയിൽ എല്ലാവരുടെയും പ്രകടനങ്ങൾ ഗംഭീരമായിരുന്നു .മീശ മാധവനേക്കാൾ മുകളിൽ നിൽക്കുന്ന വിജയം നേടിയ മൂസ ആ വർഷത്തെ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു. ഇപ്പോഴും ടെലിവിഷൻ ചാനലിൽ റിപ്പീറ്റ് ഓഡിയൻസുള്ള ‘ സിനിമകളിലൊന്നാണ് സി.ഐ ഡി മൂസ. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ക്ലാസ് ഡയറക്ടർ ദിലീപിൻ്റെ സി ഐഡി മൂസ തൻ്റെ ഇഷ്ട ചിത്രമാണെന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ താരമായ പ്രകാശ് രാജ് ദിലീപിനൊപ്പം പ്രധാന കഥാപാത്രമായി എത്തിയ പാണ്ടിപ്പട പ്രദർശനത്തിനെത്തിയതും മറ്റൊരു ജൂലൈ 4 നായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ഈ ചിത്രം 2005ലെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കുടുംബത്തിൻ്റെ പ്രാരാബ്ദങ്ങളുമായി റിയൽ എസ്റേറ്റ് ബിസിനസിലിറങ്ങിയ ഭുവനചന്ദ്രൻ്റെ ജീവിതത്തിലെ സംഘർഷങ്ങളെ രസകരമായി ആവിഷ്ക്കരിച്ച ചിത്രമായിരുന്നു പാണ്ടിപ്പട. നവ്യ നായര്‍ നായികയായെത്തിയ ചിത്രത്തില്‍ ദിലീപിനൊപ്പം സലിം കുമാർ ,കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ തുടങ്ങിയവരുമുണ്ടായിരുന്നു. ഈ മൂന്നു പേരും ദിലീപിൻ്റെ ഈ നാല് ചിത്രങ്ങളിലുമുണ്ടായിരുന്നു എന്നതാണ് ഏറെ രസാവഹം. മലയാള സിനിമയിലെ മുൻനിര കോമഡി താരങ്ങളെ തൻ്റെ ചിത്രങ്ങളിൽ ഉൾപ്പെടുത്തുവാൻ ഈ നായകൻ ക്യത്യമായ ശ്രദ്ധ വെച്ചിരുന്നു.

 

ജൂലൈ 4 ദിലീപിന്റെ രാശിയായി മാറിയെങ്കിലും ചില തിരിച്ചടികളും ഈ ദിവസം ഉണ്ടായി. ജൂലൈ 4 എന്ന പേരിൽ ജോഷി സംവിധാനം ചെയ്ത ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തില്‍ റോമയായിരുന്നു നായിക. എന്നാൽ മിക്ക വര്‍ഷത്തിലും ജൂലൈ നാലിന് തന്നെ ജൂലൈ 4 എന്ന സിനിമ പല ചാനലുകളിലും സംപ്രേഷണം ചെയ്യാറുണ്ട്.

 

Film News

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

Published

on

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

കമലഹാസൻ ചിത്രമായ വിക്രത്തിന്റെ വിജയാഘോഷ വേളയിൽ സൂപ്പർതാരം സൂര്യയ്ക്ക് ഉലകനായകൻ റോളക്സ് വാച്ച് സമ്മാനിച്ചത് ഏറെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ ബോളിവുഡിലും സമാനമായ രീതിയിൽ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ വിജയാഘോഷ വേളയിൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ആസിഫലിക്ക് റോളക്സ് വാച്ച് സമ്മാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.

ഇന്ന് കൊച്ചിയിൽ വെച്ച് അണിയറ പ്രവർത്തകരെ പങ്കുകൊള്ളിച്ച് നടത്തിയ വിജയാഘോഷ ചടങ്ങിൽ വച്ചായിരുന്നു അപ്രതീക്ഷിതമായി മമ്മൂട്ടി ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനിച്ചത്. “സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനുശേഷം ദുബായിൽ ഇരിക്കുമ്പോൾ ആയിരുന്നു കമലഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകി എന്ന വാർത്ത ഞങ്ങൾ കേട്ടിരുന്നത്, 500 കോടി രൂപയോളം നേടിയ ചിത്രത്തിന് 5 ലക്ഷം രൂപയുടെ വാച്ച് നൽകുന്നത് അത്ര സംഭവമല്ല, അന്ന് ആസിഫ് അലി എനിക്കിതുപോലെ റോളക്സ് വാച്ച് ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു, അദ്ദേഹത്തിന് റോളക്സ് നൽകുന്നു” എന്നുപറഞ്ഞാണ് മമ്മൂട്ടി ആസിഫലിക്ക് വാച്ച് സമ്മാനിച്ചത്. യുവ സൂപ്പർതാരം ദുൽഖർ സൽമാനും വേദിയിൽ സന്നിതനായിരുന്നു.

“ഏറെ സന്തോഷം നൽകുന്ന നിമിഷമാണ് ഇത്, സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന സമയത്ത് മമ്മൂക്ക എൻറെ പ്രകടനത്തെ കുറിച്ചും, എൻറെ കണ്ണുകളിലൂടെ പ്രേക്ഷകർ തിരിച്ചറിഞ്ഞതിനെക്കുറിച്ചും എല്ലാം പങ്കുവെച്ചത് ഏറെ സന്തോഷം നൽകുന്നതാണ്. കണ്ണുകളിലൂടെ പ്രേക്ഷകർ തിരിച്ചറിയുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ്, ഇതെല്ലാം ഒരുപക്ഷേ ചെറിയ കാര്യങ്ങൾ ആയിരിക്കും പക്ഷേ അതാണ് എനിക്ക് വലിയ സന്തോഷങ്ങൾ എല്ലായിപ്പോഴും നൽകുന്നത്” മറുപടിയായി ആസിഫ് അലി വേദിയിൽ പങ്കുവെച്ചു.

നിസാമി ഒരുക്കിയ ചിത്രം ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരത്തിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയെടുത്ത ചിത്രം ബോക്സ് ഓഫീസിലും വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്. മലയാളികൾ കണ്ടു ശീലിച്ച ആഖ്യാനശൈലികളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരുക്കിയ ത്രില്ലർ ചിത്രം നിർമ്മിച്ചതും മമ്മൂട്ടി തന്നെയാണ്.

Continue Reading

Film News

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

Published

on

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നർ വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു.

മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്‌സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.
ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി)
നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ
ബാനർ: മൈത്രി മൂവി മേക്കേഴ്സ്
സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ്
DOP: ആർതർ എ വിൽസൺ
എഡിറ്റർ: നിരഞ്ജൻ ദേവരാമനെ
പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്
സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം
തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി
രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി
സിഇഒ: ചെറി
കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല
ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി
പബ്ലിസിറ്റി : ബാബാ സായി
പിആർഒ: ശബരി

Continue Reading

Film News

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

Published

on

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്.2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഇപ്പൊൾ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ പ്രതികരണത്തേത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.
ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് ഹർജി പരിഗണിച്ചത്.

 

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.

 

Continue Reading

Recent

Film News3 hours ago

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി കമലഹാസൻ ചിത്രമായ...

Film News8 hours ago

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ...

Uncategorized11 hours ago

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ്...

Film News12 hours ago

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി 2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ...

Film News14 hours ago

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു !

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു ! ‘പുഷ്പ 2’ ന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിലെ റാമോജി ഫിലിം...

Film News1 day ago

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും...

Film News1 day ago

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് ! ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ്...

Film News2 days ago

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു !

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു ! എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന...

Film News2 days ago

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുഗ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും...

Film News2 days ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി !

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി ! വീണ്ടുമൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ജനപ്രിയ താരമായ നിവിൻപോളി....

Trending