ത്രില്ലടിപ്പിച്ച് ജോസഫ്… മലയാളത്തിൽ കിടിലൻ ഒരു ത്രില്ലർ സമ്മാനിച്ച് ജോസഫ്‌… റിവ്യൂ വായിക്കാം…

0

ത്രില്ലടിപ്പിച്ച് ജോസഫ്… മലയാളത്തിൽ കിടിലൻ ഒരു ത്രില്ലർ സമ്മാനിച്ച് ജോസഫ്‌… റിവ്യൂ വായിക്കാം…

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ജോജു ജോർജ്ജ് പ്രധാന വേഷത്തിൽ എത്തിയ ജോസഫ്.പ്രശസ്ത സംവിധായകനായ എം പദ്മകുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ജോസഫ് ഷാഹി കബീർ രചന നിർവഹിചിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ബാനറിൽ ആണ് ജോജു ജോർജ് ജോസെഫ് എന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ചാർളി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ജോജു ചെറിയ വേഷങ്ങളിൽ നിന്ന് കോമേഡിയവും സഹനടനും വില്ലനുമായി ഇപ്പോൾ മലയാള സിനിമയിലെ നായക നിരയിലേക്ക് ഉയരുന്ന താരമാണ്.


ചെറിയ വേഷങ്ങളും കോമഡി കഥാപാത്രങ്ങളും ചെയ്ത് നായക പദവിയിലേക്ക് എത്തിയിരിക്കുകയാണ് ജോജു. കോമഡിയും, പ്രണയവും നൊമ്പരവും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോജു. റിട്ടയേർഡ് പോലീസ് ഓഫീസർ ആയ ജോസഫിന്റെ ജീവിതത്തിൽ നടക്കുന്ന ചില ദുരൂഹമായ സംഭവങ്ങളുടെ ചുരുളഴിയുന്ന കഥയാണ് ചിത്രം.റിട്ടയേർഡ് ഓഫീസർ നടത്തുന്ന ഒരു അന്വേഷണം ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.


ജോജു തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനവുമായി പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ
ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച, ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, മാളവിക, സുധി കോപ്പ, ജെയിംസ്, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു, അനിൽ മുരളി, ടിറ്റോ, ജോണി ആന്റണി, നെടുമുടി വേണു എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.മനേഷ് മാധവൻ എന്ന ഛായാഗ്രാഹകൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ സംഗീത സംവിധായകനായ രെഞ്ജിൻ രാജ് മികച്ച ഗാനങ്ങളിലൂടെ ചിത്രത്തിനെ മനോഹരമാക്കി.
പ്രേക്ഷകരെ ഒരിക്കലും മടുപ്പിക്കാത്ത മികച്ച ഒരു ത്രില്ലർ ചിത്രമാണ് ജോസഫ്.

Share.