പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ജോണി ജോണി യെസ് അപ്പാ… റിവ്യൂ വായിക്കാം

0

ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. ജി.മാർത്താണ്ഡൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന സിനിമയിൽ കൂടി ശ്രദ്ധേയനയാ തിരക്കഥാകൃത്ത് ജോജി തോമസ് ആണ്. വൈശാഖ് സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിൽ അനു സിത്താര, മമത മോഹൻദാസ് എന്നിവരാണ് നായിക വേഷങ്ങളിൽ അണിനിരന്നത്. ആദ്യാവസാനം ഒരുപാട് ചിരിക്കാൻ ഉള്ള മികച്ച ഒരു എന്റർടൈനർ ആണ് ജോണി ജോണി യെസ് അപ്പാ. ചാക്കോച്ചൻ അവതരിപ്പിക്കുന്ന ജോണി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ കൂടിയുള്ള രസകരമായ ഒരു യാത്രയാണ് ചിത്രം.ജോണിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന കഥാപാത്രങ്ങളും അതിൽ കൂടി ഉണ്ടാകുന്ന സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് നമ്മുടെ മുൻപിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.


പാവാട എന്ന പ്രിത്വിരാജ് ചിത്രത്തിൽ കൂടി പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ആയ മാർത്താണ്ഡൻ ഒരിക്കൽ കൂടി കൈയടി നേടിയിരിക്കുകയാണ് ഈ ചിത്രത്തിൽ കൂടി. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ കുടു കുട ചിരിപ്പിച്ച് കൊണ്ടാണ് ചിത്രത്തിന്റെ സഞ്ചാരം. കൗതുകം ഉണർത്തുന്ന കഥാപാത്രങ്ങളും രസകരമായ കഥാ സന്ദർഭങ്ങൾ കൊണ്ടും ചിത്രം വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു..


ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായാ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച് കൊണ്ട് മുന്നേറുകയാണ് കുഞ്ചാക്കോ ബോബൻ. മികച്ച നർമ്മവും അഭിനയ മുഹൂർത്തങ്ങളും ചാക്കോച്ചൻ ചിത്രത്തിൽ സമ്മാനിച്ചു.തുടക്കത്തിൽ കിട്ടുന്ന എനർജി സിനിമയുടെ അവസാനം വരെ കൊണ്ടുപോകാൻ സംവിധായകന് സാധിച്ചു.ഷറഫുദീൻ, മാസ്റ്റർ സനൂപ് സന്തോഷ്, കലാഭവൻ ഷാജോൺ, വിജയ രാഘവൻ, ഗീത, ടിനി ടോം, അബു സലിം, നെടുമുടി വേണു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ എല്ലാം തങ്ങളുടെ കഥാപത്രത്തോട് നൂറു ശതമാനവും നീതി പുലർത്തി.നായികാ വേഷങ്ങൾ അവതരിപ്പിച്ച അനു സിത്താരയും മമത മോഹൻദാസും പതിവ് പോലെ തന്നെ വളരെ മനോഹരമായി തങ്ങളുടെ ഭാഗം അവതരിപ്പിച്ചു.

ഓരോ അഭിനേതാക്കളും തങ്ങളുടെ പ്രകടനം കൊണ്ട് ചിത്രത്തെ കൂടുതൽ രസകരമാക്കി എന്ന് തന്നെ പറയാം.ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ വിനോദ് ഇല്ലംപിള്ളിയും മികവ് പുലർത്തി. വളരെ മനോഹരമായ ദൃശ്യങ്ങൾ നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഷാൻ റഹ്മാന്റെ സംഗീതവും വിനോദ് ഇല്ലംപിള്ളിയുടെ ദൃശ്യങ്ങളുമാണ് ഈ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.. മനസ്സ് തുറന്ന് ചിരിക്കാൻ പറ്റുന്ന മികച്ച ഒരു കോമഡി ചിത്രമാണ് ജോണി ജോണി യെസ് അപ്പാ….

Share.