Film News
കാമ്പുള്ള ചിരിക്കാഴ്ചകളുമായി ജയ ജയ ജയ ജയഹേക്ക് പ്രേക്ഷകരുടെ സല്യൂട്ട്
കാമ്പുള്ള ചിരിക്കാഴ്ചകളുമായി ജയ ജയ ജയ ജയഹേക്ക് പ്രേക്ഷകരുടെ സല്യൂട്ട്
സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റിയും സമൂഹത്തിലെ അസമത്വത്തിലേക്ക് കുറിച്ചും ഒരുപാട് സിനിമകളിൽ പറഞ്ഞിട്ടുണ്ട്, എന്നാൽ ഇത്രയധികം രസകരമായും കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ നമ്മുടെ കണ്ണുകളിലേക്ക് പ്രതിഫലിപ്പിച്ച് സമൂഹത്തെ കാണിച്ച്, എത്രമാത്രം സ്ത്രീവിരുദ്ധമാണ് നമ്മുടെ ചുറ്റുപാട് എന്ന് കാണിച്ചുതരുന്ന ചിത്രമാണ് ജയ ജയ ജയഹേ.
നമ്മൾക്ക് ഏറെ പരിചിതമായ, കണ്ണുകൾ തുറന്നു നോക്കിയാൽ കാണാവുന്ന നമ്മൾക്കിടയിൽ തന്നെ ഉള്ള ഒരാൾ തന്നെയാണ് ജയ. അവൾക്കിടയിലേക്ക് വരുന്ന ആളുകളും പരിസരങ്ങളും നമുക്ക് പരിചിതമാണ്.
എം എസ് എസ് കോളജിലെ സ്ത്രീകളുടെ ഉന്നമനത്തിനും അവകാശമായി തെരുവിൽ ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന മാഷ്, പക്ഷേ തന്റെ കാര്യം വരുമ്പോൾ ഏതൊരു പുരുഷനെയും പോലെയാകുന്നവൻ. രണ്ട് അടി അടിച്ചാലും, ദേഷ്യപ്പെട്ടാലും സോറി പറഞ് തൻറെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭര്ത്താവ്. വളര്ത്തി വലുതാക്കിയ അച്ഛന്, എല്ലാറ്റിലും അഭിപ്രായവുമായെത്തുന്ന അമ്മാവന്, ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കുകയോ കൂടെ നില്ക്കുകയോ ചെയ്യുന്ന സഹോദരൻ. ഇവർക്കിടയിലേക്കാണ് പ്രേക്ഷകരെ ജയ കൊണ്ടുപോകുന്നത്. സാമൂഹിക കാഴ്ചപ്പാടുകൾക്ക് ഒപ്പം തന്നെ രാഷ്ട്രീയ യാഥാർഥ്യങ്ങൾക്ക് നേരെയും ചിത്രം പരോക്ഷമായി വിമർശിച്ച് പോകുന്നുണ്ട്.
സംവിധായകൻ വിപിൻദാസിനൊപ്പം നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇത്രയ്ക്കും ഗൗരവപരമായ വിഷയം അതിൻറെ തീവ്രത ഒട്ടും ചോരാതെ തന്നെ എല്ലാത്തരം പ്രേക്ഷകർക്കും ഉൾക്കൊള്ളുന്ന വിധം ഉള്ളിൽ കാമ്പുമായി മനോഹരമായി തിരക്കഥയിൽ ഒരുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. അതിന്റെ രസ ചരട് പൊട്ടാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുവാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു ആക്ഷേപഹാസ്യമായി പറഞ്ഞു പോകുന്ന കഥയിലേക്ക് ചേർത്തുവെച്ച ആക്ഷൻ രംഗങ്ങളും ഗാനങ്ങളും എല്ലാം പ്രേക്ഷകർക്ക് ഗംഭീരമായ ഒരു സിനിമ അനുഭവമാണ് നൽകുന്നത്.
സിനിമ പറഞ്ഞ വിഷയത്തെയും അതിൻറെ അവതരണത്തെയും പ്രേക്ഷകർ എത്രമാത്രം ഏറ്റെടുത്തു എന്നതിന് തെളിവാണ് രണ്ടര മണിക്കൂർ ശേഷം തിയറ്ററുകളിൽ ഉയരുന്ന ആ നിറഞ്ഞ കൈയ്യടികൾ. തീർച്ചയായും പ്രേക്ഷകർക്ക് കുടുംബസമേതം തിയേറ്ററുകളിൽ ചിരിച്ചും തിരിച്ചറിഞ്ഞും ആസ്വദിച്ച് കണ്ടിറങ്ങാവുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ.
Film News
മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !
മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !
മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ട്രൈലെർ :
https://f.io/VIfLg-ng
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.
ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രഞ്ജിൻ രാജ്, ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
Film News
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരംഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ‘ശ്രീരാമദൂത സ്തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.
ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്ക്രിപ്റ്റ്സ്വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.
Film News
ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്
ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്
കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ കണ്ട് തീയറ്റർ വിടുന്ന പ്രേക്ഷകർ ഞങ്ങളെ അറിയിക്കുന്നത് അത്തരം മികച്ച അഭിപ്രായങ്ങൾ തന്നെ.. നിരൂപണ സ്വഭാവമല്ലാതെ ആസ്വാദനത്തിനായി സിനിമ തിരഞ്ഞെടുക്കുന്ന സാധാരണ പ്രേക്ഷകരാണ് ഖൽബിന്റെ വിജയം.. അതിലുപരി നിങ്ങൾ പ്രണയിച്ചവരാണെങ്കിൽ പ്രണയം ഉള്ളിൽ തോന്നിയവരാണെങ്കിൽ നിങ്ങളെ ഈ നിരാശരാക്കില്ല എന്നത് ഞങ്ങളുടെ ഉറപ്പാണ്.
-
Songs5 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി