Connect with us

Exclusive

ഉസ്താദ് ഹോട്ടലിലെ കുഞ്ഞ് കരീമിക്ക ഇന്ന് എവിടെയാണ്?

Published

on

അഞ്ജലി മേനോനും അൻവർ റഷീദും ഒരുമിച്ചപ്പോൾ മലയാളത്തിൽ പിറന്നത് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു ചിത്രമായിരുന്നു. ‘ഉസ്താദ് ഹോട്ടൽ’. ഉസ്താദ് ഹോട്ടലിലെ ഫൈസിയേയും ഉപ്പുപനേയും അവതരിപ്പിച്ചു കൈയടി വാങ്ങിയത് മഹാനടൻ തിലകനും യുവതാരം ദുൽഖറും ആയിരുന്നു. അത് പോലെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ മറ്റൊരു കഥാപാത്രം തിലകന്റെ കുട്ടിക്കാലം അഭിനയിച്ച താരമായിരുന്നു.

നർമ്മവും സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയവും ചർച്ചചെയ്തപ്പോൾ ചിത്രം മനോഹരമായി. കരീമിക്കയുടെ ഹോട്ടലാണ് ഉസ്താദ് ഹോട്ടൽ. കരീമിക്കയായി തിലകൻ അഭിനയിച്ചു വിസ്മയിപ്പിച്ചു. കൊച്ചു മകനായ ഫൈസി വിദേശത്തു നിന്നും നാട്ടിൽ എത്തുകയും ഉപ്പുപ്പാന്റെ ഒപ്പം കൂടുകയും ചെയ്തു. നിത്യ മേനോൻ ചിത്രത്തിൽ നായികയായി എത്തി. ‘ഓരോ സുലൈമാനിയിലും മോഹബത്തുണ്ടെന്’ കാണിച്ചു തന്ന സിനിമയിൽ ഇടക്ക് കരീമിക്കയുടെ കുട്ടികാലം കാണിക്കുന്നുണ്ട്.

കരീമിക്കയും ഫൈസിയും സുലൈമാനി കുടിക്കുമ്പോൾ ഒരു ഗാനം കടന്നു വരുന്നുണ്ട് ‘വാതിലിൽ ആ വാതിലിൽ’ എന്ന ഗാനം..ആ ഗാനത്തിന്റെ അഞ്ചു മിനിറ്റ് കൊണ്ടാണ് തിലകൻ തന്റെ പഴയ പ്രണയം ഓർത്തെടുക്കുന്നത്. പുകമുടിയ പാചക പുരയിൽ തെളിഞ്ഞ പ്രണയം, കല്യാണത്തിന്റെ പാചകത്തിന് സഹായിയായി ചെല്ലുന്ന കരീമിക്ക മണവാട്ടിയായെ സ്വന്തമാക്കുന്നതാണ് രംഗം. പഴയ കാലത്തിലേക്ക് കടന്ന് ചെന്നപ്പോൾ പ്രേക്ഷകർ ശെരിക്കും ഞെട്ടി കാരണം തിലകന്റെ കുട്ടിക്കാലത്തിൽ തിലകൻ തന്നെ അഭിനയിച്ചത് പോലെ. വളരെ സാമ്യം തോന്നിക്കുന്ന കഥാപാത്രം.

ആ കഥാപത്രത്തെ പിന്നീട് മറ്റ് ചിത്രങ്ങളിൽ കണ്ടതുമില്ല. തിലകന്റെ ചെറുപ്പത്തെ അഭിനയിച്ചു പൊലിപ്പിച്ചത് ജഗൻ റെജുവായിരുന്നു. സിനിമയിലേക്ക് വീണ്ടും പ്രവേശനത്തിന് ഒരുങ്ങുകയാണ് ജഗൻ റെജു.രാജഗിരിയിൽ നിന്നും അപ്ലൈഡ് ഇലക്ട്രോണിക്സ് പഠനം.. ഷോർട്ടഫിലിം സംവിധാനം ഇതൊക്കെയാണ് ജഗൻ റെജുവിന്റെ വിശേഷങ്ങൾ.

ജഗൻ റെജു സിനിമയിലേക്ക് വന്നത് വളരെ കൗതുകം ജനിപ്പിക്കുന്ന കഥയാണ്. ജഗൻ റെജുവിന്റെ പിതാവ് ഗായകനാണ് വീടിനുമുകളിൽ ഒരു റെക്കോർഡിങ്ങ് ഡബ്ബിങ് സ്റ്റുഡിയോ ഉണ്ടായിരുന്നു.. തിലകൻ ഒരിക്കൽ വന്നപ്പോൾ അദ്ദേഹത്തോടൊപ്പം എടുത്ത ഒരു ചിത്രം ജഗൻ റെജു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു, അതിലെ സാദൃശ്യം കണ്ടെത്തിയ സംവിധായകൻ അൻവർ റഷീദ്‌ ഉസ്താദ്‌ ഹോട്ടലിലേക്ക് വിളിക്കുകയായിരുന്നു.

പഠനത്തിന് മുൻതൂക്കം നൽകിയത് കൊണ്ടാണ് ജഗൻ റെജു മാറി നിന്നത് ഇത്രയും കാലം. സംഗീത സംവിധായകനും ഗായകനുമായ റെജു ജോസഫ് ആണ് പിതാവ്,അമ്മ മഞ്ജു റെജു.സിനിമാ പ്രേമിയായ ജഗൻ റെജു വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന വലിയ ഒരു താര നിരയിലാണ്.

ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കി ലാൽ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലൂടെയാണ് ജഗൻ റെജു വീണ്ടും എത്തുന്നത്. കോളേജിലെ പ്രിൻസിപ്പലായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായി ജഗൻ റെജു എത്തുന്നു.

 

 
ഉസ്താദ് ഹോട്ടലിലെ ഗാനരംഗം

Continue Reading

Exclusive

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി…!കലക്കൻ വിവാഹ വീഡിയോ കാണാം

Published

on

എൻ്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.പിന്നീട് തിരക്കഥകൃത്തായും നായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്…വൈകുന്നേരം എറണാകുളം കലൂർ വെച്ച് വിവാഹ സൽക്കാരവും നടക്കും.2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ നടനായി അരങ്ങേറി. ഇതിന്റെ തിരക്കഥയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥയൊരുക്കിയതും ബിബിനും വിഷ്ണുവുമാണ്.

Continue Reading

Exclusive

ആഘോഷമായി ഭാമയുടെ മൈലാഞ്ചി കല്യാണം..! വീഡിയോ കാണാം

Published

on

നിവേദ്യത്തിലെ നായികയായി മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഭാമ. ലോഹിതദാസ് അണിയിച്ചൊരുക്കിയ നിവേദ്യത്തിൽ വിനു മോഹന്റെ നായികയായി ആയിരുന്നു ഭാമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം, അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഭാമ പിന്നീട് അന്യഭാഷാ ചിത്രങ്ങളിലും തൻ്റെ മുദ്ര പതിപ്പിച്ചു.ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്.. ഭാമ വിവാഹിതയാകുകയാണ്.. ഇന്ന് മൈലാഞ്ചി കല്യാണം നടക്കുക ഉണ്ടായി.. ദുബായിൽ ബിസിനസ്സ് കാരനായ അരുൺ ജഗദീഷ് ആണ് ഭാമയുടെ വരൻ.

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ കിടിലോൽ കിടിലൻ ടീസർ റിലീസായി

Published

on

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമാണ് മരക്കാർ. ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുണ്ടാക്കികൊണ്ടാണ് മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ ആഘോഷിച്ചത്. #MarakkarFirstLook എന്ന ഹാഷ്ടാഗാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് 100.2k ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. ഇതോടെ മോളിവുഡില്‍ എറ്റവും കൂടുതല്‍ ട്വീറ്റുകള്‍ ലഭിച്ച ഫസ്റ്റ്ലുക്ക് ഹാഷ്ടാഗായും മരക്കാര്‍ മാറി…ടീസറും റെക്കോർഡുകൾ കാറ്റിൽ പറത്തി മുന്നേറുമെന്ന് പ്രതീക്ഷിക്കാം..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Updates

Trending