Connect with us

Teasor

ദിലീപിന്റെ മാസ്സ് കൂടെ ആക്ഷൻ കിങ് അർജുൻ…. ജാക്ക് ഡാനിയേൽ മാസ്സ് Glimpse റിലീസ് ചെയ്തു

Published

on

Latest News

പൃഥ്വിരാജ് – ബിജുമേനോൻ കോമ്പൊയിൽ എത്തുന്ന അയ്യപ്പനും കോശിയുടേം കലക്കൻ ടീസർ റിലീസായി

Published

on

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോട് കൂടി കാത്തിരിക്കുന്ന ചിത്രമാണിത്.പ്രധാന കാരണം അനാർക്കലിയിലെ പൃഥ്വിരാജ് ബിജുമേനോൻ കോംബോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നാണ്.പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.. ടീസർ കാണാം ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിൽ അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

Continue Reading

Teasor

പോലീസിന്റെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടിയുടെ ഡാൻസ്, ഷൈലോക്ക് പുതിയ ടീസർ

Published

on

By

മമ്മൂട്ടി ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ ആഘോഷിക്കാന്‍ ഷൈലോക്കിന്റെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പോലീസുകാര്‍ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് രണ്ടാമത്തെ ടീസര്‍ പുറത്തുവന്നിരിയ്ക്കുന്നത്. അങ്കമാലി ഡയറീസിലെ ‘തീയാമ്മേ’ പാട്ടിനൊപ്പമാണ് ഷൈലോക്കിലെ പലിശക്കാരന്‍ ഡാന്‍സ് ചെയ്യുന്നത് എന്നത് രസകരമാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മാസ് ഡയലോഗ് കൊണ്ടും ലുക്ക് കൊണ്ടും സ്‌റ്റൈലുകൊണ്ടും ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍. ചിത്രത്തിലുടനീളം മമ്മൂട്ടി കറുത്ത വേഷമാണ് ധരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ഷൈലോക്ക് റിലീസിനെത്തുന്നത്. മലയാളത്തിനൊപ്പം ചിത്രത്തില്‍ തമിഴ് ഡയലോഗുകളും ധാരാളമുണ്ട്. തമിഴ് നടന്‍ രാജ് കിരണ്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മമ്മൂട്ടിയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്നു എന്നത് ഷൈലോക്കിന്റെ പ്രത്യേകതകളിലൊന്നാണ്. കലാഭവന്‍ ഷാജോണാണ് വില്ലനായി എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് രണദീവാണ്.

GOODWILL ENTERTAINMENTS

Continue Reading

Teasor

ആരോ ഒരാളല്ല എന്റെ ഏട്ടൻ, ബിഗ്ബ്രദർ ആയി മോഹൻലാൽ എത്തി, ട്രെയ്‌ലർ പുറത്ത്

Published

on

By

സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ട്രെയിലറെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചെത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിടുമെന്ന വിവരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൃത്യസമയത്ത് തന്നെ ട്രെയിലര്‍ എത്തിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. 25 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ഈ ചിത്രത്തിലൂടെ അര്‍ബാസ് ഖാന്‍ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. സര്‍ജാനോ ഖാലിദ്, ജനാര്‍ദ്ദനന്‍, ഹണി റോസ്, തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ആരോ ഒരാളല്ല മൈ ബിഗ് ബ്രദര്‍ എന്ന സര്‍ജാനോ ഖാലിദിന്റെ ഡയലോഗിലൂടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

Millennium Audios

Continue Reading

Updates

Trending