Reviews
വേഷപകർച്ചയുടെ തമ്പുരാന്റെ സ്റ്റൈലിഷ് അവതാരം, ത്രസിപ്പിക്കുന്ന ജാക്ക് ഡാനിയൽ റിവ്യൂ വായിക്കാം

വേഷപകർച്ചയുടെ തമ്പുരാന്റെ സ്റ്റൈലിഷ് അവതാരം, ത്രസിപ്പിക്കുന്ന ജാക്ക് ഡാനിയൽ റിവ്യൂ വായിക്കാം
ദ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിനുശേഷം എസ് എൽ പുരം ജയസൂര്യ ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രത്തിൽ ദിലീപിനൊപ്പം പ്രധാനവേഷത്തിൽ തമിഴകത്തുനിന്നും ആക്ഷൻ കിങ് അർജുൻ മലയാളത്തിൽ എത്തുന്നുണ്ട്. ഒരു ബിഗ് ബജറ്റ് മലയാള ചിത്രം എന്ന ലേബലിൽ ചിത്രം റിലീസിന് മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തമിഴ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കള്ളപ്പണക്കാരെ കൊള്ളയടിക്കുന്ന ജാക്ക് സംസ്ഥാനത്തെ പോലീസുകാർക്കും രാഷ്ട്രീയക്കാർക്കും ഒരുപോലെ തന്നെ തലവേദന സൃഷ്ടിക്കുന്നു. ജാക്കി നെ പിടികൂടാനായി സിബിഐ ഓഫീസർ ഡാനിയൽ അലക്സാണ്ടർ എത്തുകയും തുടർന്ന് ജാക്ക് ഡാനിയൽയുമായുള്ള സംഘർഷവും ആണ് ചിത്രത്തിലെ ഇതിവൃത്തം. പ്രേക്ഷകർ കണ്ട് ശീലിച്ച മോസ് ആൻഡ് ക്യാറ്റ് സ്വഭാവമുള്ള ചിത്രം വളരെ സ്റ്റൈലിഷ് ആയിട്ടാണ് എസ് എൽ പുരം ജയസൂര്യ ഒരുക്കിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സ്ക്രിപ്റ്റ് കൊണ്ടും ആസ്വാദ്യകരമായ ഒരു കാഴ്ച തന്നെയാണ് ജാക്ക് ഡാനിയൽ. മീശമാധവൻ വെട്ടം ക്രേസി ഗോപാലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് വീണ്ടും ഒരു കള്ളൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്, എന്നാൽ പതിവ് ദിലീപ് ചിത്രങ്ങളിൽ അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് അപ്പുറം അതീവ സ്റ്റൈലിഷ് ആണ് ദിലീപ് എത്തുന്നത്.
വേഷപ്പകർച്ചകൾ കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള ജനപ്രിയനായകൻ ഒരിടവേളയ്ക്ക് ശേഷം അത്തരം രംഗങ്ങളാൽ ചിത്രം സമ്പന്നമാണ്. ദിലീപിനൊപ്പം ശക്തമായ ഡേറ്റിൽ വേഷത്തിൽ ആക്ഷൻ കിങ് അർജുൻ എത്തുന്നുണ്ട്. അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും പ്രേക്ഷകരുടെ കയ്യടി ആക്ഷൻ കിങ് നേടിയെടുക്കുന്നു. അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്, തനിക്ക് ലഭിച്ച സുസ്മിത എന്ന വേഷം വളരെ ഭംഗിയായി തന്നെ അഞ്ചു കുര്യൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊന്ന് അശോകനും സൈജു കുറുപ്പും അവതരിപ്പിച്ച കഥാപാത്രങ്ങളാണ്.
സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. പീറ്റർ ഹെയ്ൻ, സുപ്രീം സുന്ദർ, കനൽ കണ്ണൻ, അനൽ അരസ്, മാഫിയ ശശി എന്നിങ്ങനെ 5 ആക്ഷൻ കൊറിയോഗ്രാഫർമാർ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. അതിന്റെ ഗുണം സംഘട്ടനരംഗങ്ങളിൽ വ്യക്തമാണ്. ‘എന്ജികെ’ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്ത്തിച്ച ശിവകുമാര് വിജയന് ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോണ്കുട്ടിയാണ് എഡിറ്റിങ്. ഷാൻ റഹ്മാൻ ആണ് സംഗീതം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ കരുത്താണ്.
പ്രണയവും കോമഡിയും റോബറിയും നിറഞ്ഞ ആദ്യ പകുതിയും ശക്തമായ ഒരു സന്ദേശം അടങ്ങുന്ന രണ്ടാം പകുതിയും പ്രേക്ഷകർക്ക് ആഘോഷമാക്കാവുന്ന ഒരു ആസ്വാദനം നൽകുന്നു.
Reviews
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ ഏറ്റെടുത്ത ഉൾട്ട

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ ഏറ്റെടുത്ത ഉൾട്ട
ഗോകുൽ സുരേഷ്, പ്രയാഗ മാർട്ടിൻ, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുരേഷ് പൊതുവാൾ സംവിധാനം ഒരുക്കിയ എന്ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. പേരിൽ തന്നെ ഒരു തലതിരിഞ്ഞ കൗതുകമുള്ള ചിത്രം അതിൻറെ ട്രെയിലർ കൊണ്ടും, നേരത്തെ പുറത്തു വന്ന ഗാനങ്ങൾ കൊണ്ടും ഏറെ പ്രേക്ഷകശ്രദ്ധ തിയേറ്ററിൽ എത്തും മുമ്പേ തന്നെ പിടിച്ചുപറ്റിയിരുന്നു. ദീപസ്തംഭം മഹാശ്ചര്യം നാടൻ പെണ്ണും നാട്ടുപ്രമാണിയും അച്ഛനെയാണെനിക്കിഷ്ടം എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഉൾട്ട.
സ്ത്രീകൾക്ക് സർവാധിപത്യം ഉള്ള പൊന്നാപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ സ്ത്രീകൾക്ക് കൂടുതൽ ശക്തി നേടുവാൻ അഭ്യാസമുറകൾ പഠിക്കണമെന്ന് തീരുമാനമെടുക്കുകയും അതിനായി നഗരത്തിൽനിന്നും ചന്ദ്രു എന്ന യുവാവ് പുന്നാപുരം എത്തുകയും തുടർന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ ഇതിവൃത്തം.
ഉൾട്ട എന്ന സിനിമയെ മറ്റുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രമേയം തന്നെയാണ്. സ്ത്രീകൾ ഭരിക്കുന്ന പൊന്നാപുരം എന്ന സാങ്കൽപ്പിക ഗ്രാമവും അവിടെ നടക്കുന്ന സംഭവവികാസങ്ങളും ആരിലും കൗതുകമ്യൂണർത്തുന്നതാണ്. കണ്ടു മടുത്ത വിഷ്വൽസിൽ നിന്നുമുള്ള ഒരു ചുവടുമാറ്റം എന്ന് വേണമെങ്കിൽ പറയാം. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുപ്പിക്കാതെ പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ടുപോയതിനുള്ള ക്രെഡിറ്റ് സംവിധായകനുള്ളതാണ്. എടുത്തു പറയാതെ ഇരിക്കാൻ സാധിക്കില്ല, ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതിൽ ബിജിഎം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അനുശ്രീയും, പ്രയാഗയും, രമേശ് പിഷാരടിയും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തപ്പോൾ, ഗോകുൽ സുരേഷിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന ചിത്രമാണ് ഉൾട്ട. മൊത്തത്തിൽ പറഞ്ഞാൽ ഫൺ ഫാമിലി എന്റർടൈനർ ആണ് ഉൾട്ട.
വലിയ പോറലുകളും പാളിച്ചകളുമില്ലാതെ കൈയ്യടക്കത്തോടെ കഥയെ മുന്നോട്ടു കൊണ്ടു പോവാൻ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.
കഥ പറച്ചിലിനേക്കാൾ കാഴ്ചകളിലൂടെയാണ് സിനിമ പ്രേക്ഷകനോടു കൂടുതൽ സംവദിക്കുന്നത് എന്നു പറയേണ്ടി വരും. ചിത്രത്തിന്റെ വിഷ്വൽസ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്നാണ് വശ്യസൗന്ദര്യം ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ കാഴ്ചയ്ക്കും മനസ്സിനും കുളിർമ സമ്മാനിക്കും. ഒപ്പം മനോഹരമായ പാട്ടുകളും സിനിമയുടെ മൂഡിന് അനുയോജ്യമായ പശ്ചാത്തലസംഗീതവും.
എന്തുകൊണ്ടും എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ചിരിപ്പിക്കുകയും അൽപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ പ്രസക്തമായ വലിയ കാര്യങ്ങൾ പറയുന്ന ഒരു ചെറിയ സിനിമ തന്നെയാണ് ഉൾട്ട.
Reviews
സിരകളിൽ ഭയം നിറച്ച് വീണ്ടും ആകാശഗംഗ ! റിവ്യൂ വായിക്കാം

സിരകളിൽ ഭയം നിറച്ച് വീണ്ടും ആകാശഗംഗ ! റിവ്യൂ വായിക്കാം
മലയാളസിനിമയിൽ ഹൊറർ ചിത്രങ്ങൾക്കിടയിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ച ചിത്രമാണ് ആകാശഗംഗ. 1999 വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം കഥാപാത്രം കൊണ്ടും അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ മികച്ച അവതരണം കൊണ്ടും എക്കാലത്തെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു ആകാശഗംഗ. സിനിമയിലെ ടെക്നിക്കൽ വിഭാഗങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന വിനയൻ 20 വർഷങ്ങൾക്ക് ശേഷം തൻറെ ചിത്രത്തിലെ രണ്ടാം ഭാഗവുമായി എത്തുന്നതെന്ന് കൗതുകമുണർത്തുന്ന കാര്യമാണ്.
തന്നെ ജീവനോടെ ചുട്ടെരിച്ച, മാണിക്ക്യശ്ശേരി കോവിലകത്തിന്റെ സർവ്വനാശം കൊതിക്കുന്ന ഗംഗയെന്ന ദാസിപ്പെണ്ണിന്റെ, യക്ഷിയുടെ പകയുടെ കഥയായിരുന്നു ആകാശഗംഗ പറഞ്ഞത്. ഇരുപതാണ്ട് കഴിഞ്ഞിട്ടും അടങ്ങാത്ത അവളുടെ പക തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കാതൽ. മായയുടെ (ദിവ്യ ഉണ്ണി) ദേഹത്ത് കുടിയേറിയ ഗംഗയെ മേപ്പാടൻ തിരുമേനി ഒഴിപ്പിക്കുന്നതിലൂടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നതെങ്കിലും ഗംഗയുടെ പക മായയുൾപ്പടെ കോവിലകത്തെ മറ്റ് നാല് പേരുടെ ദുർമരണത്തിന് ഇടയാക്കിയെന്ന സൂചനകളിലൂടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.
മാമയുടെ മകൾ ആര് യിലൂടെയാണ് ചിത്രത്തിൻറെ രണ്ടാംവരവിന് തുടക്കമിടുന്നത്. മെഡിക്കൽ വിദ്യാർത്ഥിയായ ആരതിയും സുഹൃത്തുക്കളും തിരിച്ചു തറവാട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കാതൽ. മരിച്ചുപോയ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി മയൂരി ഈ ചിത്രത്തിൽ ഗ്രാഫിക്സ് സഹായത്തോടുകൂടി എത്തുന്നു കൗതുകമുണർത്തുന്നു.
ബാഹുബലിയിലെ ശിവകാമി ദേവിക്ക് ശേഷം ശക്തമായ വേഷവുമായി പ്രമുഖ നടി രമ്യ കൃഷ്ണൻ ചിത്രത്തിലുണ്ട്. രാജൻ പി ദേവ് അവതരിപ്പിച്ച മേപ്പാടം നമ്പൂതിരിയുടെ മകൾ ദുർമന്ത്രവാദി സൗമിനി ദേവിയാണ് രമ്യകൃഷ്ണൻ ചിത്രത്തിൽ വേഷമിടുന്നത്. ആദ്യ ചിത്രത്തിലെ നായികയായ ദിവ്യ ഉണ്ണിയുടെ രൂപസാദൃശ്യവും ആയി എത്തിയ വീണ നായരാണ് ചിത്രത്തിൽ സാരഥിയായി വേഷമിടുന്നത്. ഒരു പുതുമുഖതാരം എന്നതിൻറെ യാതൊരു തകർച്ചകളും ഇല്ലാതെയാണ് ചിത്രത്തിൽ തന്നെ കഥാപാത്രം ഗംഭീരമായി തന്നെ വീണ നായർ അവതരിപ്പിച്ചത്.
വിനയന്റെ മകൻ വിഷ്ണു വിനയനാണ് നായകനായി എത്തുന്നത്. റിയാസ്, ശ്രീനാഥ് ഭാസി, ഹരീഷ് പേരടി, പ്രവീണ, തെസ്നി ഖാൻ, ധർമ്മജൻ, സുനിൽ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെയും ഞരമ്പുകളിൽ തണുപ്പ് നിറയ്ക്കുന്ന ബിജു പാലിൻറെ ഹൊറർ നിറയുന്ന പശ്ചാത്തലത്തില സംഗീതവും ചിത്രത്തിൽ മികച്ചു നിൽക്കുന്നു. ഒരു ഇടവേളയ്ക്കു ശേഷം ഒരു മുത്തശ്ശിക്കഥ പോലെ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന സിരകളെ മരവിപ്പിക്കുന്ന ഒരു ഗംഭീര വിജയം ചിത്രം തന്നെയാണ് ആകാശഗംഗ 2
Reviews
സെയ് രാ നരസിംഹ റെഡ്ഡി – വീണ്ടും ഒരു ബ്രഹ്മാൻഡ തെന്നിന്ത്യൻ വിസ്മയം

സെയ് രാ നരസിംഹ റെഡ്ഡി – വീണ്ടും ഒരു ബ്രഹ്മാൻഡ തെന്നിന്ത്യൻ വിസ്മയം
ചിരഞ്ജീവി, അമിതാഭ് ബച്ചൻ, സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയന്താര, തമന്ന ഭാട്ടിയ തുടങ്ങിയവർ അഭിനയിച്ച സെയ് രാ നരസിംഹ റെഡ്ഡി ഇന്ന് റിലീസ് ചെയ്യുന്നു. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നു. സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സായ രാ നരസിംഹ റെഡ്ഡിയിൽ രായലസീമ സ്വാതന്ത്ര്യസമരസേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവി. ബ്രിട്ടീഷുകാർക്കെതിരായ നരസിംഹ പോരാട്ടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരായ യുദ്ധം 1857 ന് ഒരു പതിറ്റാണ്ടിന് മുമ്പ് നടന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ കലാപമായി കണക്കാക്കപ്പെടുന്നു.
അടുത്തിടെ പുറത്തിറങ്ങിയ പ്രീ-റിലീസ് പരിപാടിയിൽ, മെഗാസ്റ്റാർ ചിരഞ്ജീവി, എസ്എസ് രാജമൗലിയെയും ബാഹുബലിയുമായുള്ള വിജയത്തെയും ചിത്രവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ച ഘടകമായി കണക്കാക്കി. അദ്ദേഹം പറഞ്ഞു, “രാജമൗലിയുടെ ബാഹുബലിയിലായിരുന്നില്ലെങ്കിൽ, സായ് റാ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസം അവൻ നൽകി. ”
ചിത്രത്തോടുള്ള രാം ചരണിന്റെ സമർപ്പണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു, “ഈ സിനിമ നിർമ്മിക്കാൻ പണം ചെലവഴിക്കാൻ ചരൺ മടിച്ചില്ല. ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ക്രമീകരിച്ചു. ജോർജിയ യുദ്ധ സീക്വൻസ് ചിത്രീകരിക്കുന്നതിനുള്ള ശരിയായ സ്ഥലമാകുമെന്ന് ഞങ്ങൾ എല്ലാവരും തീരുമാനിച്ചു. ചരൺ രണ്ടുതവണ ആലോചിക്കാതെ ഞങ്ങളെ അവിടെ പറത്തി. ഞങ്ങൾ ഒന്നര മാസത്തേക്ക് അവിടെ വെടിവച്ചു, ഇതിന് 75 കോടി രൂപ ചെലവാകും. ഒരു നല്ല സിനിമ മാത്രമായതിനാൽ ചെലവുകളെക്കുറിച്ച് അദ്ദേഹം വിഷമിച്ചിരുന്നില്ല. ”
സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്നു പറയുന്നത് തന്നെ ചിരഞ്ജീവി തന്നെയാണ്. ആ വന്മരം നിൽക്കുമ്പോൾ പോലും സുദീപ്, സേതുപതി, ജഗപതി ബാബു തുടങ്ങിഎല്ലാവർക്കും പെർഫോമൻസ് നടത്താനുള്ള എല്ലാ അവസരങ്ങളും സൈറായിൽ ഉണ്ടായിരുന്നു. ഒരു സംവിധായകനെന്ന നിലയിൽ സുരേന്ദർ റെഡ്ഢി വിജയിച്ചത് അവിടെയാണ്.
നായികയായി അഭിനയിച്ച നയൻതാരയും തമന്നയും തനിക്ക് കിട്ടിയ റോൾ തെറ്റെല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥയുടെ സാഹചര്യത്തിനുതകുന്ന റോൾ ആയത് കൊണ്ട് തന്നെ നയൻതാരയുടെ റോൾ ആക്ഷൻ ഒന്നും ഇല്ലാതെകടന്നു പോയത് ചെറിയ ഒരു നിരാശയുണ്ടാക്കി… സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നു തോന്നിയത് അതിന്റെ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും ആയിരുന്നു.
സൈറാ തമിഴ്പതിപ്പ് കണ്ടത് കൊണ്ട് തന്നെ തമിഴിലെ ചിരഞ്ജീവിയുടെ ഡബ്ബിങ് എത്രത്തോളം നിലവാരം ഉണ്ടാക്കുമെന്ന് ചെറിയ സംശയം ഉണ്ടായിരുന്നു. ചിരഞ്ജീവിക്ക് ഡബ്ബ് ചെയ്തത് അരവിന്ദ് സ്വാമി ആയിരുന്നു. വളരെ നന്നായി തന്നെ ആ ദൗത്യം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
മൊത്തത്തിൽ പറഞ്ഞാൽ സൈറാ തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ദൃശ്യവിരുന്നു തന്നെയാണ്
-
Latest News10 months ago
നിമിഷക്കും ജോജുവിനും സ്റ്റേറ്റ് അവാർഡ് ലഭിച്ച ചോലയുടെ അടിപൊളി സീൻ പുറത്തിറങ്ങി..വീഡിയോ കാണാം
-
Trailors10 months ago
തെലുഗ് ചിത്രം Vinara Sodara Veera Kumara യുടെ ഞെട്ടിക്കുന്ന ട്രെയിലർ റിലീസായി…
-
Latest News10 months ago
പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
-
Latest News10 months ago
KGFൽ മലയാളത്തിൽ നിന്നും ഒരു താര നിര എത്തിയിരുന്നെങ്കിലോ ?? ഒരു കലക്കൻ ട്രെയിലർ മിക്സ് കാണാം
-
Latest News10 months ago
പ്രിയയെ തെറി വിളിച്ച് റോഷൻ….അഡാർ ലൗ വിന്റെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Latest News8 months ago
സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ
-
Latest News9 months ago
ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം….
-
Latest News10 months ago
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു…മികച്ച നടന്മാർ 2പേർ..