സര്‍ഫിംഗ് നടത്തിയും സ്‌കൂട്ടര്‍ ഓടിച്ചും പ്രണവ്‌… ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കലക്കന്‍ ചിത്രങ്ങള്‍ കാണാം…

0

സര്‍ഫിംഗ് നടത്തിയും സ്‌കൂട്ടര്‍ ഓടിച്ചും പ്രണവ്‌… ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കലക്കന്‍ ചിത്രങ്ങള്‍ കാണാം…
പ്രണവ് മോഹൻലാൽ, ആ പേര് വെള്ളിത്തിരയിൽ എത്തുവാൻ പ്രേക്ഷകർ കാത്തിരുന്നപോലെ മറ്റൊരു നടന് വേണ്ടിയും കാത്തിരുന്നില്ല, മറ്റൊരു പുതുമുഖ നടനും കിട്ടാത്ത ഭാഗ്യം തന്നെയാണ് പ്രണവിനും ലഭിച്ചത്. ആദ്യ ചിത്രമായ ആദിയിൽ തന്നെ ആക്ഷൻ രംഗങ്ങളിൽ പ്രേക്ഷക കയ്യടികൾ വാങ്ങിക്കൂട്ടി മലയാളത്തിലെ യുവതാര നിരയിലേക്ക് കണ്ണടക്കുന്ന വേഗത്തിൽ ആണ് പ്രണവ് കയറിയത്, ഒറ്റ ചിത്രം കൊണ്ടുതന്നെ വളരെയധികം ആരാധകരെ സംബാധിക്കുവാൻ പ്രണവിന് സാധിച്ചിട്ടുണ്ട്.


ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്ത തരംഗമായി മാറിയിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കുന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണറിയുന്നത്.

Share.