നെഗറ്റീവ് റിവ്യൂവില്‍ അടിപതറാതെ ഇര..

0

നവാഗതനായ സൈജു എസ് എസ് സംവിധാനം നിർവഹിച്ചു ഉണ്ണിമുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ഇര.പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഇര എന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചു കൊണ്ട് വൈശാഖ്- ഉദയ കൃഷ്ണ ടീം മലയാളത്തിന് സമ്മാനിച്ചത് സൈജു എസ് എസ് എന്ന നവാഗത സംവിധായക പ്രതിഭയെയും നവീൻ ജോണ് എന്ന തിരക്കഥാകൃതിനേയും ആണ്.

ടീസറുകൾ കൊണ്ടും ട്രെയിലർ കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഇര. ദിലീപ് കേസുമായി ബന്ധമുള്ള ടീസർ ആയിരുന്നു ഏറ്റവും അവസാനം പുറത്തിറങ്ങിയത്.. സിനിമ ദിലീപ് കേസിനെ ആസ്പദമാക്കിയാണോ സിനിമ എന്ന ആകാംക്ഷ എല്ലാവരിലും ഉണ്ടായിരുന്നു..എന്നാൽ ദിലീപ് കേസുമായി സാമ്യമുള്ള പല സീനുകളും ഈ ചിത്രത്തിൽ ഉണ്ടെങ്കിലും സിനിമ ചർച്ച ചെയ്യുന്നത് ദിലീപിന്റെ ജീവിതമോ കേസോ അല്ല…

സസ്പെൻസ് ത്രില്ലറായ ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കമുള്ള വിവരങ്ങൾ കൂട്ടി ചേർത്തു റിവ്യൂ എന്ന പേരിൽ ഒരു പ്രമുഖ മാധ്യമം നൽകിയ വാർത്തയിൽ പ്രതിക്ഷേധം ശക്തമാകുമ്പോളും മികച്ച പ്രേക്ഷക പ്രതികരണം നേടി ഇര തീയറ്ററുകളിൽ മുന്നേറുകയാണ്. നല്ല സിനിമകളെ തകർക്കാൻ കഴിയില്ല എന്നുള്ളതിന് തെളിവാണ് തീയറ്ററുകളിൽ കാണുന്ന തിരക്ക്

Share.