ഇരയ്ക്ക് പിന്നാലെ അന്യഭാഷയിലെ വമ്പന്‍ നിര്‍മ്മാതാക്കള്‍

0
ഇരയ്ക്ക് പിന്നാലെ അന്യഭാഷയിലെ വമ്പന്‍ നിര്‍മ്മാതാക്കള്‍

തിയ്യറ്ററുകളിൽ ഇരയിപ്പോൾ കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്, മികച്ച പ്രേക്ഷാകാഭിപ്രായങ്ങളുമായി തിയ്യറ്ററുകളിൽ പ്രദർശ്ശനം തുടരുന്ന ചിത്രത്തിന് നാൾക്ക് നാൾ പ്രേക്ഷക പിന്തുണയും വർധിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച ത്രില്ലർ ചിത്രം എന്ന അഭിപ്രായം നേടിയെടുത്ത ചിത്രം ഇപ്പോൾ അന്യ ഭാഷകളിലേക്കും നിർമ്മിക്കുവാൻ തയ്യാറെടുക്കുകയാണെന്നാണ് അറിയുന്നത്. ശക്തമായ പ്രമേയവും ത്രില്ലർ സ്വഭാവവും ചിത്രത്തോട് അന്യഭാഷകളിലെ പ്രമുഖ നിർമ്മാണ കമ്പനികൾക്ക് താൽപ്പര്യം വർധിപ്പിക്കുകയാണ്.


സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിച്ച ആദ്യ ചിത്രമാണ് ഇര. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിർവഹിച്ച ചിത്രത്തിന് തിരക്കഥ എഴുതിയതി നവീൻ ജോൺ ആണ്.

ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’ പറയുന്നത്.

സസ്പെൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രം സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോർത്തിണക്കുന്നുണ്ട്.

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരാണ് നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ. ലൈൻ പ്രൊഡ്യൂസർ വ്യാസൻ ഇടവനക്കാട്.

Share.