Connect with us

Latest News

പൂരത്തിൻറെ നടുവിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്….!

Published

on

പൂരത്തിൻറെ നടുവിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്….!
നിരവധി ചിത്രങ്ങളിൽ കൂടി മുൻ നിരയിലേക്ക് എത്തിചേർന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വളരെ വ്യത്യസ്തമായി. നവാഗതരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ അവസാന ചിത്രം ജൂൺ ആയിരുന്നു, അതും ഒരു പറ്റം പുതുമുഖങ്ങളുമായി തന്നെ.. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ മുതൽ ജൂൺ വരെ ഫ്രൈഡേ ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയവയാണ്.. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വളരെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ വെച്ചായിരുന്നു പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്. ചിത്രത്തിന്റെ പേരും തൃശൂർ പൂരം എന്ന് തന്നെയാണ്. ജയസൂര്യ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.ഇത് ആദ്യമായാണ് പൂര നഗരിയിൽ വെച്ച് ഒരു ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുന്നത്.രതീഷ് വൈഗ തിരക്കഥയും കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയുന്നത് രാജേഷ് മോഹനൻ ആണ്.

Continue Reading

Latest News

96ലെ കുട്ടി ജാനു മലയാളത്തിൽ..! മാർഗ്ഗംകളിയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം

Published

on

Watch #Margamkali Video Song | #Ninakkayi_Njan | Bibin George | Gouri G Kishan | Sreejith Vijayan Singer : Bibin George Music : Gopi Sundar Lyrics : Abeenraj M A Directed by : Sreejith Vijayan Produced by : Listin Stephen & Alwin Antony Production : Magic Frames & Ananya FilmsStory Screen Play : Sasankan Mayyanad Dialogue : Bibin George Dop : Arvind Krishna Editing : Jhon Kutty VFX Director: Nidhinram Naduvathur Title Graphics: Sarath Vinu Exe Producers : Vishnu Unnikrishnan & Angelena Atony Production Controller : Badusha Art : Dileep Nath & Mahesh Sridhar Costume : Sameera Saneesh Make Up : Shaji Pulppally Pro : Vazhoor Jose & A S Dinesh Bibin George and Namitha Promod plays the lead characters along with Baiju santhosh, hareesh kanaran, Gauri G kishan.etc

Continue Reading

Latest News

കോമഡി വിരുന്നുമായി ‘ജനമൈത്രി’…! റിവ്യൂ വായിക്കാം

Published

on

കോമഡി വിരുന്നുമായി ‘ജനമൈത്രി’…! റിവ്യൂ വായിക്കാം ഫ്രൈഡേ ഫിലിം ഹൗസ് എക്‌സിപിരിമെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജനമൈത്രി. അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ആട് 2, ജൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് പുറത്തിറക്കുന്ന ചിത്രം ജോണ്‍ മന്ത്രിക്കല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സൈജു കറുപ്പ്, സാബുമോന്‍, ഇന്ദ്രന്‍സ്, വിജയ് ബാബു എന്നിവരാണ് ജനമൈത്രിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പാരമേട് ഉള്ള ഒരു ജനമത്രി പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അവിടുത്തെ എസ് ഐ ആയി എത്തുന്ന ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്സിന്റെയും കോൺസ്റ്റബിൾ ആയി എത്തുന്ന സാബുമോന്റെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങളുടെ രസകരമായ ആവിഷ്ക്കാരമാണ് ജനമൈത്രി.വളരെ രസകരമായാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം,പ്രേക്ഷകനെ ഒരു നിമിഷം പോലും മടുപ്പിക്കാതെ ഹാസ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് ചിത്രം പോകുന്നത്. വലിയ താര നിരകൾ ഒന്നുമില്ലെങ്കിലും പ്രേക്ഷകനെ മടുപ്പിക്കാത്ത മനോഹര ചിത്രമാണ് ജനമൈത്രി.ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് എടുത്ത് പറയേണ്ട ഒന്നാണ് വളരെ മികവാർന്ന രീതിയിലാണ് അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.സാബുമോൻ , വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരും തങ്ങളുടെ രസകരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി.

വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാന്റെ സംഗീതവും മനു മഞ്ജിത്തിന്റെ വരികളും പതിവു പോലെ തന്നെ മികച്ചു നിന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജോ പോളിന്റെ എഡിറ്റിങ്ങും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

Continue Reading

gallery

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ..! ചിത്രങ്ങൾ കാണാം

Published

on

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ..! ചിത്രങ്ങൾ കാണാം ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയ നടിയാണ് ആൻ അഗസ്റ്റിൻ.ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്… ചുവന്ന സാരിയിൽ തിളങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മുന്നേറുന്നത്.. ചിത്രങ്ങൾ കാണാം

Continue Reading

Updates

Trending