ചിരിയുടെ വിപ്ലവം തീർത്തുകൊണ്ട് സത്യനും കൂട്ടരും… ഫ്രഞ്ച് വിപ്ലവം റിവ്യൂ വായിക്കാം

0

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് സണ്ണി വെയിൻ നായകനായി എത്തിയ ഫ്രഞ്ച് വിപ്ലവം. കെ.ബി മജു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ ഷജീർ കെ ജെ, ജാഫർ കെ എ എന്നിവരാണ്. ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയിൻ നായകനായി എത്തിയപ്പോൾ ലാൽ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി.


കായംകുളം കൊച്ചുണ്ണിയിലെ കേശവൻ എന്ന കഥാപത്രത്തിന് ശേഷം എത്തുന്ന സണ്ണി വെയിൻ ചിത്രം കൂടിയാണ് ഇത്. സത്യൻ എന്ന കഥാപത്രമായി സണ്ണി വെയിൻ മികച്ച അഭിനയ മൂഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു.1990 കളുടെ മധ്യത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നത്. കൊച്ചു കടവ് എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ ആണ് സത്യൻ. അവന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ ആ കാലഘട്ടത്തിലെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രം. 1996 ഇൽ ഗവണ്മെന്റ് കേരളത്തിൽ ചാരായം നിരോധിക്കുന്നതോടെ കൊച്ചുകടവിൽ നടക്കുന്ന സംഭ വികാസങ്ങൾ ആണ് ഈ ചിത്രം നമുക്ക് മുന്നിൽ എത്തിക്കുന്നത്.


വളരെ മനോഹരവും വ്യത്യസ്തവുമായ കോമഡി ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. വ്യത്യസ്തമായ അവതരണ ശൈലിയും കണ്ടു മടുക്കാത്ത കഥയും എല്ലാം ഒത്തിണങ്ങിയപ്പോൾ മികച്ച ഒരു ചിത്രം കൂടി മലയാളിക്ക് ലഭിച്ചിരിക്കുകയാണ്. തന്റെ കഥാപത്രത്തെ വളരെ മനോഹരമാക്കുവാൻ സണ്ണി വെയിൻ എന്ന നടന് നൂറ് ശതമാനവും സാധിച്ചു. ചെമ്പൻ വിനോദ്, ലാൽ,
ആര്യ, ശശി കലിംഗ, ഉണ്ണിമായ, നോബി, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു.


പാപ്പിനു ഒരുക്കിയ ദൃശ്യങ്ങൾ ഗ്രാമീണ ഭംഗിയിലേക്ക് കൂട്ടികൊണ്ട് പോകുക തന്നെ ചെയ്തു. പ്രശാന്ത്‌ പിള്ള ഒരുക്കിയ സംഗീതം ചിത്രത്തിന് മികവ് വർധിപ്പിച്ചു.നിങ്ങളെ രസിപ്പിക്കുന്ന ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ പകർന്നു നൽകുന്ന ഈ ചിത്രം ഒരു പുത്തൻ ചലച്ചിത്രാനുഭവം തന്നെയായിരിക്കും

Share.