Connect with us

Reviews

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഫുൾ ഫൺ പാക്കഡ് എന്റർട്ടനേറായി ഫാൻസി ഡ്രസ്സ് റിവ്യൂ വായിക്കാം

Published

on

ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഫുൾ ഫൺ പാക്കഡ് എന്റർട്ടനേറായി ഫാൻസി ഡ്രസ്സ് റിവ്യൂ വായിക്കാം

പേരുകൊണ്ടും പുറത്തിറങ്ങിയ ട്രെയിലർ മൂലവും പ്രേക്ഷകർക്കിടയിൽ റിലീസിന് മുന്നേതന്നെഏറെ കൗതുകമുണർത്തിയ ചിത്രമായിരുന്നു ഫാൻസി ഡ്രസ്സ്.
പ്രദീപ് നായരുടെ ഛായാഗ്രഹണം ചിത്രത്തോട് നീതിപുലർത്തി.പരസ്യരംഗത്തിൽ നിന്നും എത്തിയ രഞ്ജിത്ത് സ്കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും കൂടിയാണ് ഇത്. പ്രേക്ഷകരുടെ പ്രിയതാരം ഗിന്നസ് പക്രുവും സംവിധായകൻ രഞ്ജിത്ത് സെക്രട്ടറിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗിന്നസ് പക്രുവും ഹരീഷ് കണാരൻ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ
മുൻനിര താരങ്ങളുടെ നീണ്ട നിര തന്നെ
അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, കോട്ടയം പ്രദീപ്, തെസ്നി ഖാൻ, ബിജു കുട്ടൻ, സുധീര്‍ കരമന, ബാല തുടങ്ങിയവർക്കൊപ്പം കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സൗമ്യ മേനോൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ഡിക്രൂസും സെബാനും എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഉഡായിപ്പും തരികിടകളും ആയി ജീവിക്കുന്ന ഗോവൻ മലയാളികളായ ഇവരുടെ പ്രധാന വരുമാനം മോഷണവും കഞ്ചാവ് വിൽപനയും ആണ്. ഇവരുടെ ജീവിതത്തിലേക്ക് ഗബ്രിയേൽ എന്ന മാഫിയ തലവൻ വരുന്നതോടെയാണ് ചിത്രം സഞ്ചരിച്ചു തുടങ്ങുന്നത്. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഡിക്രൂസ്നും സെബാനും ഗബ്രിയേൽ വലിയൊരു ഓഫർ വയ്ക്കുന്നു. തുടർന്ന് ആ ദൗത്യത്തിനായി കേരളത്തിൽ എത്തുന്നതും അവിടെ അവർക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

പക്രു കണാരൻ കൊമ്പൊയുടെ ഇവിടെ കിടിലൻ കൗണ്ടർ നമ്പറുകളും കംപ്ലീറ്റ് ഫോൺ പാക്കേജും ആണ് ചിത്രത്തിലെ പ്രധാന ആകർഷണം. കോമഡി രംഗങ്ങൾ എല്ലാം തന്നെ തിയേറ്ററുകളിൽ പ്രേക്ഷകർ പൊട്ടിച്ചിരിയോടെ തന്നെയാണ് എതിരേൽക്കുന്നത്. ഇൻറർ വില്ലിന് ശേഷം ത്രില്ലർ മോഡലും പോകുന്ന ചിത്രം ടാഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് ഫാമിലി ഫോൺ സെൻറർ എന്ന ലേബലിൽ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.

പ്രദീപ് നായരുടെ ഛായാഗ്രഹണം ചിത്രത്തോട് നീതിപുലർത്തി. രതീഷ് വേഗയുടെ സംഗീതവും ചിത്രത്തോട് ഇഴചേർന്നു നിൽക്കുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ രസിപ്പിക്കുന്ന കോമഡിയും ത്രില്ലറും ചേർന്ന് ഒരു മുഴുനീള എൻട്രി തന്നെയാണ് ഫാൻസി ഡ്രസ്.

Continue Reading

Reviews

സെയ് രാ നരസിംഹ റെഡ്ഡി – വീണ്ടും ഒരു ബ്രഹ്മാൻഡ തെന്നിന്ത്യൻ വിസ്മയം

Published

on

സെയ് രാ നരസിംഹ റെഡ്ഡി – വീണ്ടും ഒരു ബ്രഹ്മാൻഡ തെന്നിന്ത്യൻ വിസ്മയം

ചിരഞ്ജീവി, അമിതാഭ് ബച്ചൻ, സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു, നയന്താര, തമന്ന ഭാട്ടിയ തുടങ്ങിയവർ അഭിനയിച്ച സെയ് രാ നരസിംഹ റെഡ്ഡി ഇന്ന് റിലീസ് ചെയ്യുന്നു. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്നു. സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സായ രാ നരസിംഹ റെഡ്ഡിയിൽ രായലസീമ സ്വാതന്ത്ര്യസമരസേനാനിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവി. ബ്രിട്ടീഷുകാർക്കെതിരായ നരസിംഹ പോരാട്ടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരായ യുദ്ധം 1857 ന് ഒരു പതിറ്റാണ്ടിന് മുമ്പ് നടന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ കലാപമായി കണക്കാക്കപ്പെടുന്നു.

അടുത്തിടെ പുറത്തിറങ്ങിയ പ്രീ-റിലീസ് പരിപാടിയിൽ, മെഗാസ്റ്റാർ ചിരഞ്ജീവി, എസ്എസ് രാജമൗലിയെയും ബാഹുബലിയുമായുള്ള വിജയത്തെയും ചിത്രവുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ച ഘടകമായി കണക്കാക്കി. അദ്ദേഹം പറഞ്ഞു, “രാജമൗലിയുടെ ബാഹുബലിയിലായിരുന്നില്ലെങ്കിൽ, സായ് റാ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസം അവൻ നൽകി. ”

ചിത്രത്തോടുള്ള രാം ചരണിന്റെ സമർപ്പണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു, “ഈ സിനിമ നിർമ്മിക്കാൻ പണം ചെലവഴിക്കാൻ ചരൺ മടിച്ചില്ല. ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ക്രമീകരിച്ചു. ജോർജിയ യുദ്ധ സീക്വൻസ് ചിത്രീകരിക്കുന്നതിനുള്ള ശരിയായ സ്ഥലമാകുമെന്ന് ഞങ്ങൾ എല്ലാവരും തീരുമാനിച്ചു. ചരൺ രണ്ടുതവണ ആലോചിക്കാതെ ഞങ്ങളെ അവിടെ പറത്തി. ഞങ്ങൾ ഒന്നര മാസത്തേക്ക് അവിടെ വെടിവച്ചു, ഇതിന് 75 കോടി രൂപ ചെലവാകും. ഒരു നല്ല സിനിമ മാത്രമായതിനാൽ ചെലവുകളെക്കുറിച്ച് അദ്ദേഹം വിഷമിച്ചിരുന്നില്ല. ”

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്നു പറയുന്നത് തന്നെ ചിരഞ്ജീവി തന്നെയാണ്. ആ വന്മരം നിൽക്കുമ്പോൾ പോലും സുദീപ്, സേതുപതി, ജഗപതി ബാബു തുടങ്ങിഎല്ലാവർക്കും പെർഫോമൻസ് നടത്താനുള്ള എല്ലാ അവസരങ്ങളും സൈറായിൽ ഉണ്ടായിരുന്നു. ഒരു സംവിധായകനെന്ന നിലയിൽ സുരേന്ദർ റെഡ്ഢി വിജയിച്ചത് അവിടെയാണ്.

നായികയായി അഭിനയിച്ച നയൻതാരയും തമന്നയും തനിക്ക് കിട്ടിയ റോൾ തെറ്റെല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥയുടെ സാഹചര്യത്തിനുതകുന്ന റോൾ ആയത് കൊണ്ട് തന്നെ നയൻതാരയുടെ റോൾ ആക്ഷൻ ഒന്നും ഇല്ലാതെകടന്നു പോയത് ചെറിയ ഒരു നിരാശയുണ്ടാക്കി… സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നു തോന്നിയത് അതിന്റെ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും ആയിരുന്നു.

സൈറാ തമിഴ്പതിപ്പ് കണ്ടത് കൊണ്ട് തന്നെ തമിഴിലെ ചിരഞ്ജീവിയുടെ ഡബ്ബിങ് എത്രത്തോളം നിലവാരം ഉണ്ടാക്കുമെന്ന് ചെറിയ സംശയം ഉണ്ടായിരുന്നു. ചിരഞ്ജീവിക്ക് ഡബ്ബ് ചെയ്തത് അരവിന്ദ് സ്വാമി ആയിരുന്നു. വളരെ നന്നായി തന്നെ ആ ദൗത്യം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ സൈറാ തെന്നിന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ദൃശ്യവിരുന്നു തന്നെയാണ്

Continue Reading

Latest News

അതി മനോഹരമാണ് ഈ മനോഹരം…! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മനോഹരം.ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രം സംവിധാനം ചെയ്തു മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അൻവർ സാദിഖ് ആണ് മനോഹരത്തിന്റെ സംവിധായകൻ.ജോസ് ചക്കാലക്കൽ , സുനിൽ എ കെ എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം തന്നെ തരംഗം സൃഷ്ടിച്ചവയാണ് . വിനീത് ശ്രീനിവാസനൊപ്പം ഇന്ദ്രൻസ്, ബേസിൽ ജോസെഫ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.


വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനു എന്ന മനോഹരൻ അനുഗ്രഹീതനായ ഒരു ചിത്രകാരനാണ്, മനുവിന് ചുറ്റുമാണ് ചിത്രം വികസിക്കുന്നത്.ഫ്ലെക്സ് പ്രിൻറിംഗ് വരുന്നതോട് കൂടി ആര്ട്ട് വർക്ക് ചെയ്യുന്ന മനുവിനും കൂട്ടുകാർക്കും വലിയ തിരിച്ചടി ആകുകയാണ്, പിടിച്ചു നില്ക്കാൻ വേണ്ടി ഫോട്ടോഷോപ്പ് ഒക്കെ പഠിച്ചു ഒന്ന് മോഡേൺ ആവാൻ ശ്രമിക്കുന്ന മനുവിന്റെയും കൂട്ടുകാരുടെയും കഥയാണ് മനോഹരം പറയുന്നത്. മനുവിന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്ന് വരുന്നതുമെല്ലാം ചിത്രം പറയുന്നുണ്ട്.


വളരെ രസകരമായാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്, തണ്ണീർമത്തൻ ദിനങ്ങളിലെ ഗംഭീര പ്രകടനത്തിന് ശേഷം എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രം കൂടിയാണ് മനോഹരം. വളരെ മനോഹരമായ പ്രകടനത്തിൽ കൂടി തന്റെ അഭിനയ മികവ് ഒരിക്കൽ കൂടി കാണിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.നിറയെ നർമ്മ മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും രംഗങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപെട്ടതാക്കുന്നതു എന്നും എടുത്തു പറയണം.


ഇന്ദ്രൻസേട്ടന്റെ വർഗീസേട്ടൻ എന്ന കഥാപാത്രവും ബേസിൽ ജോസഫിന്റെ പ്രഭുവും. നവാഗതയായ നായിക അപർണയും ഹരീഷ് പേരടി, ലക്ഷ്‌മി ശ്രീ, ദീപക് പറമ്പോൾ, നന്ദിനി എന്നിവരും അവരുടെ കഥാപാത്രങ്ങളെ വളരെയേറെ മനോഹരമാക്കി..ജെബിൻ ജേക്കബ് ആണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ സഞ്ജീവ് ടി ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്

Continue Reading

Latest News

കുടുംബ സദസ്സുകളുടെ കയ്യടിയിൽ ഗാനഗന്ധർവ്വൻ ! തുടർച്ചയായ ആറാം ഹിറ്റുമായി മമ്മൂക്ക !

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് മമ്മൂക്കയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കിയ ഗാനഗന്ധർവൻ.പഞ്ചവർണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ രമേശ് പിഷാരടി ഒരുക്കിയ ചിത്രമാണ് ഗാനഗന്ധർവൻ.ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന ‘കലാസദന്‍ ഉല്ലാസ്’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഇച്ചയീസ് പ്രൊഡക്ഷന്സും രമേശ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ആദ്യ പകുതിയേക്കാൾ ഗംഭീര രണ്ടാം പകുതിയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.ഒരു ഗാനമേള ഗായകൻ ആയ ഉല്ലാസിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കോമഡി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഗാനഗന്ധർവൻ. പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിൽ കൂടി സംവിധായക രംഗത്തേക്ക് പ്രവേശനം കുറിച്ച രമേശ് പിഷാരടി താൻ ഒരു മികച്ച സംവിധായകൻ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.


പ്രേക്ഷകനെ മടുപ്പിക്കാത്ത തരത്തിൽ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ സംവിധായകന് കഴിഞ്ഞു.വളരെ രസകരമായ രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. വളരെയേറെ നർമ മുഹൂർത്തങ്ങളിലൂടെ ഒരു കഥയെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മമ്മൂട്ടിയുടെ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തിൽ നായികയായി എത്തിയ വന്ദിത മനോഹരൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


മനോജ് കെ ജയൻ, സലിം കുമാർ, ധർമജൻ, സുരേഷ് കൃഷ്ണ, മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരൻ, സുനിൽ സുഗത, കിഷോർ വർമ്മ, ദേവൻ, റാഫി, ആര്യ, സുധീർ കരമന എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. സുരേഷ് കൃഷ്‌ണയുടെ പ്രകടനം ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്.ദീപക് ദേവ് ഒരുക്കിയ സംഗീതം മനോഹരമായപ്പോൾ അഴകപ്പൻ നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു ഗാനമേള രംഗങ്ങൾ ഏറ്റവും രസകരമായി തന്നെ ചിത്രീകരിക്കാൻ രമേശ് പിഷാരടിക്കു കഴിഞ്ഞിട്ടുണ്ട് . കുടുംബവുമൊത്ത് കാണാൻ സാധിക്കുന്ന ഒരു മനോഹരമായ വിനോദ ചിത്രമാണ് ഗാനഗന്ധർവൻ.

Continue Reading

Updates

Trending