ഈടെ പ്രണയവും വിപ്ലവം എല്ലാമുണ്ട്…. ഈട റീവ്യൂ വായിക്കാം….

0

ഷെയിൻ നിഗം, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രമാണ് ഈട. പ്രശസ്ത ചിത്രസംയോജകൻ ബി.അജിത് കുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഈട. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും നേരത്തെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കിസ്മത്, സൈറ ബാനു, പറവ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഷെയിൻ നിഗം പറവയ്ക്ക് ശേഷം എത്തിയ ചിത്രം കൂടിയാണിത്. ഒരിക്കൽ കൂടി തന്റെ അഭിനയ മികവ് കൊണ്ട് ഷെയിൻ ഞെട്ടിച്ചിരിക്കുകയാണ്. ദിലീഷ് പോത്തൻ ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ഒറ്റ ചിത്രത്തിലൂടെ പ്രിയങ്കരിയായ നിമിഷ സജയനാണ് നായികയായി എത്തിയത്.

ഡെല്‍റ്റ സ്‌റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കിയ ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്.എൽ ജെ ഫിലിംസ് ചിത്രം തീയറ്ററുകളിൽ എത്തിച്ചു. തീവ്രമായ ഒരു പ്രണയ കഥ നമ്മുക്ക് ഈടയിലൂടെ കാണാൻ സാധിക്കും. ദേശിയ – സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ചിത്ര സംയോജകനാണ് ബി.അജിത് കുമാർ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭം ആണെന്ന് ഒരിക്കലും തോന്നുകയില്ല, അത്രയ്ക്കും മനോഹരമായി ചിത്രത്തെ അവതരിപ്പിക്കാനായി അദ്ദേഹത്തിന് കഴിഞ്ഞു.

എം.ബി.എ കഴിഞ്ഞു മൈസൂരിലെ ഒരു ഇൻഷുറൻസ്‌ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയുന്ന ആനന്ദിന്റെയും യാദൃശ്ഛികമായി പരിചയപ്പെട്ട ഐശ്വര്യയുടെയും പ്രണയത്തെ കണ്ണൂർ പശ്ചാത്തലത്തിലാണ് അവിഷ്കരിച്ചിരിക്കുന്നത്. തീവ്രമായ ഒരു പ്രണയ കഥ ഈടയിലൂടെ കാണാൻ സാധിക്കും. ചിത്രത്തിൽ പ്രണയവും വിപ്ലവവും എല്ലാമുണ്ട്. ചിത്രം ഒരു റൊമാന്റിക് പൊളിറ്റിക്കൽ ത്രില്ലറണ് എന്ന് നമ്മുക്ക് പറയാൻ സാധിക്കും. പ്രണയത്തിന് ഒപ്പം തന്നെ രാഷ്ട്രീയവും അവതരിപ്പിക്കുന്നുണ്ട്.. .

ഷെയിൻ നിഗത്തിന്റെ കഥാപാത്രമായ ആനന്ദ്, നിമിഷയുടെ കഥാപാത്രമായ ഐശ്വര്യയും കണ്ടുമുട്ടുന്നത് തന്നെ ഒരു ഹർത്താൽ ദിനത്തിലാണ്. കണ്ണൂർ രാഷ്ട്രീയത്തിന്റെയും തീവ്ര പ്രണയത്തിന്റെയും ഒരു സമിശ്രമാണ് ഈട. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലറുകളിൽ ആദ്യത്തേത് പ്രണയത്തെയും രണ്ടാമത്തേത് വിപ്ലവം നിറഞ്ഞതുമായിരുന്നു. അതു പോലെ തന്നെയാണ് ചിത്രവും.

ദേശിയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി, അലൻസിയർ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, രാജേഷ് ശർമ്മ, സുധി കോപ്പ തുടങ്ങിയ നീണ്ട നിര തന്നെയുണ്ട് ചിത്രത്തിൽ. എല്ലാവരുടെ കഥാപത്രങ്ങൾക്കും കൃത്യമായ സ്‌പെയ്‌സ് നൽകിയിട്ടുണ്ട്.. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും പരസ്പരം മത്സരിച്ചു എന്നു തന്നെ പറയാം..ഒന്നിനൊന്ന് മികച്ചു നിന്ന പ്രകടനങ്ങൾ, എല്ലാവരുംടെയുംസ്വാഭാവിക അഭിനയം കൊണ്ട് ചിത്രത്തിന്റെ മാറ്റ് കൂട്ടാനായി. ഷെയിൻ നിഗം എന്ന നടൻ തന്റെ അഭിനയ മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.. ഓരോ ചിത്രം കഴിയും തോറും ഷെയിൻ നിഗം പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുകയാണ്. റിയലിസ്റ്റിക് അഭിനയം കൊണ്ട് നേരത്തെ തന്നെ കൈയടി വാങ്ങിയ നടിയാണ് നിമിഷ.ഒരിക്കൽ കൂടി നിമിഷ സജയൻ പ്രേക്ഷകരുടെ കൈയടി നേടിയെടുത്തു.

ചിത്രത്തിലെ മനോരഹര ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ജോ​ണ്‍ പി. ​വ​ർ​ക്കി, ച​ന്ദ്ര​ൻ വെയറ്റു​മ​ൽ, സ​ജു ശ്രീ​നി​വാ​സ് എ​ന്നി​വ​രാ​ണ് . മികച്ച ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രംയോജനം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ് അതിന്റെ മികവ് എടുത്തു പറയാതെ തന്നെ മനസിലാക്കാൻ സാധിക്കുന്ന ഒന്നാണ്. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മികവ് കൂട്ടി… പപ്പു ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂടി കൊണ്ടുപോയി..

ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രണയവും വിപ്ലവവും എല്ലാം ഒത്തിണങ്ങിയ മികച്ച ഒരു സിനിമയാണ് ഈട. ടിക്കറ്റ് എടുക്കുന്ന ഓരോ പ്രേക്ഷകനും പൈസ നഷ്ടമാക്കില്ല. അത്രയ്ക്കും മികച്ച നിലവാരത്തിലുള്ള ഒരു ചിത്രമാണിത്.

Share.