ആകാംക്ഷയും ആവേശവും ഉണര്‍ത്തി ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ത്തിലെ ചിത്രങ്ങള്‍..ഇത്തവണ എത്തിയത് ഫാസിലിന്‍റെ ചിത്രം

0

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്.മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍, അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ മോഹൻലാലിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത്‌ വന്നിരുന്നു.അതിനു ശേഷം ഇന്നലെ മുതല്‍ പ്രണവും കല്യാണി പ്രിയദര്‍ശനും ചിത്രം ചെയ്യുന്ന ചിത്രങ്ങളും വൈറല്‍ ആയിരുന്നു.. ഇപ്പോളിത സംവിധായകന്‍ ഫാസിലിന്‍റെ ചിത്രമാണ്‌ പുറത്തു വന്നിരിക്കുന്നത്. കുട്യാലി മരക്കാരയാണ് ഫാസില്‍ എത്തുന്നത്.

ചിത്രങ്ങള്‍ പുറത്തു വരുന്നത് അനുസരിച്ച് പ്രതീക്ഷകളും വര്‍ധിച്ചു വരികയാണ്‌,മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. സാബു സിറില്‍ ഒരുക്കിയ കൂറ്റൻ കപ്പലുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധയാകർഷിച്ചിരുന്നു.

Share.